- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ശ്യാമപ്രസാദിന്റെ 'ഇവിടെ' കാണാൻ വൻ തിരക്ക്; മലയാള സിനിമയുടെ അമേരിക്കയിലെ ആദ്യത്തെ പ്രീമിയർ ഷോ വൻ വിജയം
ന്യൂജേഴ്‌സി: ചരിത്രത്തിൽ ആദ്യമായി മലയാള സിനിമയുടെ പ്രീമിയർ വിജയകരമായി നടത്തി. നൂറു കണക്കിനാളുകൾ ന്യൂ ജേഴ്‌സി എഡിസണിൽ സ്ഥിതി ചെയ്യുന്ന ബിഗ് സിനിമ തിയേറ്ററിൽ എത്തി.ഏറെ ശ്രദ്ധേയമായ അക്കരക്കാഴ്ചകൾ എന്ന സിറ്റ്‌കൊമിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ച അജയൻ വേണുഗോപാലന്റെ കഥയെ ആസ്പദമാക്കി നിരവധി ദേശീയ അവാർഡുകൾ നേടിയ
ന്യൂജേഴ്‌സി: ചരിത്രത്തിൽ ആദ്യമായി മലയാള സിനിമയുടെ പ്രീമിയർ വിജയകരമായി നടത്തി. നൂറു കണക്കിനാളുകൾ ന്യൂ ജേഴ്‌സി എഡിസണിൽ സ്ഥിതി ചെയ്യുന്ന ബിഗ് സിനിമ തിയേറ്ററിൽ എത്തി.
ഏറെ ശ്രദ്ധേയമായ അക്കരക്കാഴ്ചകൾ എന്ന സിറ്റ്‌കൊമിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ച അജയൻ വേണുഗോപാലന്റെ കഥയെ ആസ്പദമാക്കി നിരവധി ദേശീയ അവാർഡുകൾ നേടിയ പ്രശസ്ത സംവിധയകാൻ ശ്യാമപ്രസാദിന്റെ സംവിധാനത്തിൽ പ്രിഥ്വിരാജ്, നിവിൻ പൊളി, ഭാവന കൂടാതെ അമേരിക്കയിലെ മറ്റു നടന്മാരും നടികളും അഭിനയിച്ച 'ഇവിടെ' എന്ന സിനിമയുടെ പ്രീമിയർ ചടങ്ങിനോടൊപ്പം ഈ സിനിമയിൽ പ്രവർത്തിച്ചവരെ ആദരിക്കുകയും ചെയ്തു. ധാർമിക് ഫിലിംസിന്റെ ബാന്നറിൽ ഡോക്ടർ സജികുമാർ, സേതു കൃഷ്ണൻ, അനിയൻ ജോർജ് എന്നിവരാണ് ചിത്രം നിർമ്മിച്ചത്.
ഹോളിവുഡ് സിനിമകളിൽ കണ്ട് വരുന്ന മെയ്‌ക്കിങ് ശൈലിയിൽ ശ്യാമപ്രസാദ് എന്ന സംവിധായകന്റെ പതിവ് വ്യക്തി മുദ്രയിൽ പിറന്ന ചിത്രമാണ് ഇവിടെ. ഒരുക്രൈം ത്രില്ലറിലുപരി വരുൺ ബ്ലൈക്ക് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വ്യക്തി ജീവിതത്തിലുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങൾ ഔദ്യോഗിക ജീവിതത്തിലുണ്ടാക്കുന്ന സ്വാധീനമാണ് ഈ സിനിമ ചർച്ച ചെയ്യുന്നത്.

സംവിധായകൻ ശ്യാമപ്രസാദ് പ്രീമിയർ വേദിയിൽ ഒരുക്കിയ ബിഗ് സ്‌ക്രീൻ വീഡിയോ മെസ്സേജിലൂടെ എല്ലാവർക്കും നന്ദി അർപ്പിച്ചു കൊണ്ടു അമേരിക്കയിലെ പ്രേക്ഷകരോടുള്ള തന്റെ സന്തോഷവും കടപ്പാടും അറിയിച്ചു. അതിനു ശേഷം 'ഇവിടെ' ചിത്രത്തിന്റെ ട്രെയിലർ പ്രദർശനവും നടത്തി. ചടങ്ങുകൾക്ക് തുടക്കം കുറിച്ച് കൊണ്ട് എം സി റോഷി ജോർജ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പ്രത്യേകമായി ബിഗ് സിനിമ തീയറ്ററിൽ ഒരുക്കിയ വേദിയിലേക്ക് വിളിക്കുകയും അതിനു ശേഷം ഇതിന്റെ പിന്നിൽ അഹോരാത്രം പ്രവർത്തിച്ച ആനീ ലിബു എല്ലാവർക്കും ഔദൊഗികമായി സ്വാഗതം ചെയ്തു.
ആനീ ലിബു തന്റെ സ്വാഗത പ്രസംഗത്തിൽ ഇത് ഒരു തുടക്കം മാത്രമാണെന്നും ഇത് പോലെയുള്ള നിരവധി ചടങ്ങുകൾ ഇനിയും അമേരിക്കയിൽ നടത്താനും മലയാള സിനിമക്ക് അമേരിക്കയിൽ കൂടുതൽ പ്രചാരവും, കൂടുതലായി ആളുകളെ മലയാളം സിനിമ നടക്കുന്ന തീയറ്ററുകളിലെക്ക് ആകർഷിക്കാനുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തും എന്നും അറിയിച്ചു. മലയാള സിനിമ രംഗത്തുള്ള സംവിധായകരുടെയും നിർമ്മാ താക്കളുടെയും മറ്റു പ്രവർത്തകരുടെയും പ്രത്യേകമായ ആശംസാ സന്ദേശങ്ങൾ ഇതുമായി ബന്ധപ്പെട്ടു വന്നതും അറിയിച്ചു.

ഈ ചിത്രത്തിന്റെ സഹ നിർമ്മാതാവും അമേരിക്കൻ മലയാളികൾക്ക് സുപരിചിതനുമായ അനിയൻ ജോർജ്, ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയ അജയൻ വേണുഗോപാൽ, ഈ സിനിമയിൽ അഭിനയിച്ച ദീപ്തി നായർ, സുനിൽ വീട്ടിൽ , ഹരിദെവ്, ധനൂഷ് കാർത്തിക്, സൗണ്ട് റെക്കോർഡിസ്റ്റ്, ഡിസൈൻ നിർവഹിച്ച പ്രേം, ആനീ ലിബു എന്നിവർ നിലവിളക്ക് കൊളുത്തിയതിനു ശേഷം എല്ലാവരും തങ്ങളുടെ ഈ സിനിമയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കു വച്ചത് സിനിമ കാണാൻ എത്തിയവർക്ക് ഒരു പ്രത്യക അനുഭവമായി.
അമേരിക്കൻ മലയാളീ സമൂഹത്തിലെ നിരവധി നേതാക്കളും, ബിസിനസ് മീഡിയ രംഗത്ത് നിന്നുള്ളവരും പങ്കെടുത്തു. സംഗമം പത്രത്തിനെ പ്രതിനിധീകരിച്ചു ജോസഫ് ഇടിക്കുള, അശ്വമേധം പത്രത്തിന്റെ മധു രാജൻ, ദിലിപ് വർഗ്ഗിസ്, ഗഅചഖ പ്രസിഡന്റ് ജെ പണിക്കർ, സെക്രട്ടറി അനിൽ പുത്തൻചിറ പുതിയ പ്രസിഡന്റ് ജെ പി കുളമ്പിൽ, സെക്രട്ടറി സ്വപ്ന രാജേഷ്, മുൻ പ്രസിഡന്റ് ജിബി തോമസ്, കേരള ചേംബർ ഓഫ് കോമ്മേർസിന്റെ ഭാരവാഹികൾ, മിത്രാസ് രാജൻ കൂടാതെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പേർ പങ്കെടുത്തു.
മീഡിയ ലൊജിസ്റ്റിക്‌സ് ആണ് ഈ പ്രീമിയറിന്റെ ഇവന്റ് മാനേജ്‌മെന്റ് നിർവഹിച്ചത്. വളരെ ഭംഗിയായി ഒരുക്കിയ ഈ പ്രീമിയറിന്റെ പിന്നിൽ ആനിയെ കൂടാതെ ദീപ്തി നായർ, ജില്ലി സാമുവൽ, മഹേഷ് മുണ്ടയാട്, റോഷി, അഷിക ഷാഫി, ഒർഫിയസ് ജോൺ എന്നിവരുടെ പ്രവർത്തനങ്ങൾ ഈ പരിപാടി ഒരു വാൻ വിജയമാക്കാൻ സഹായിച്ചു.

പൃഥ്വിരാജ്, നിവിൻ പോളി, ഭാവന എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. പ്രിത്വിരാജിന്റെ കൃത്യമായ ശരീര ഭാഷയും അംഗവിക്ഷേപവും സംസാരരീതിയും വരുൺ ബ്ലൈക്ക് എന്ന ഇന്ത്യൻ വംശജനായ അമേരിക്കൻ പൊലീസ് ഓഫീസരുടെ കഥാപാത്രത്തെ മികവുറ്റതാക്കി. സൗത്ത് ഇന്ത്യയിൽ ഏറ്റവും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു നടൻ പ്രിഥ്വിരാജ് ആണെന്നതിൽ ഈ സിനിമ കണ്ടവർക്ക് തർക്കമുണ്ടാകില്ല. നരേഷനൊഴികെ പ്രിഥ്വിരാജിന്റെ വരുൺ ബ്ലൈക്ക് എന്ന കഥാപാത്രം ഒരു വാക്ക് പോലും മലയാളം സംസാരിക്കുന്നില്ല. സിങ്ക് സൗണ്ട് ഡബ്ബിങ്ങ് ആയിരുന്നിട്ട് കൂടി അഭിനയവും സംഭാഷണവും ഒരു പോലെ പെർഫെക്ഷൻ വരുത്തിയിട്ടുണ്ട്. നിവിൻ പോളിയും വളരെ ആത്മാർഥമായി തനിക്ക് കിട്ടിയ കഥാപാത്രത്തെ പൂർണതയിൽ എത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്.
പശ്ചാത്തല സംഗീതവും, പാട്ടുകളും, എഡിറ്റിംഗും എല്ലാം ഒരു ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്നതായിരുന്നു. നല്ല ബലമുള്ള തിരക്കഥ, തിരക്കഥയെ വെല്ലുന്ന സംവിധാനം. അമേരിക്കയിലെ സമകാലിക ജീവിതത്തെ വളരെ നന്നായി പ്രതിഫലിപ്പിച്ച ഒരു മികച്ച ചിത്രമാണ് 'ഇവിടെ'. സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന അമേരിക്കൻ ഇംഗ്ലീഷ് ചിലർക്കെങ്കിലും മനസിലാവാത്തത് ചിത്രത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പക്ഷേ വ്യക്തിപരമായി നോക്കിയാൽ എനിക്ക് ഈ വർഷത്തിൽ എറെ ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് 'ഇവിടെ'.



