- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട് തെളിയിക്കാനുള്ള ഇവി എം ചലഞ്ച് നാളെ; പങ്കെടുക്കുന്നത് എൻസിപിയും സിപിഎമ്മും മാത്രം; ആരോപണം ഉന്നയിച്ച ആംആദ്മി പങ്കെടുക്കാതെ സമാന്തര ചലഞ്ചു നടത്തും
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടക്കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ടുവച്ച 'ഇവി എം ചലഞ്ച്' ശനിയാഴ്ച നടക്കും. ചലഞ്ചിനായി ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചതടക്കം 14 വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. യുപിയിൽ ഉപയോഗിച്ച 10 വോട്ടിങ് യന്ത്രങ്ങളാണ് ഇവിടെ എത്തിച്ചിരിക്കുന്നത്. ശരദ് പവാറിന്റെ എൻസിപി, സി.പി.എം എന്നീ പാർട്ടികളാണ് ചലഞ്ചിൽ പങ്കെടുക്കുന്നത്. ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും തിരഞ്ഞെടുപ്പിനു പിന്നാലെയാണ് വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടന്നുവെന്ന ആരോപണം വ്യാപകമായി ഉയർന്നത്. എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളും കോൺഗ്രസ് നേതാക്കളുമാണ് തിരിമറി ആരോപണം ശക്തമായി ഉയർത്തിയത്. എന്നാൽ കമ്മിഷൻ ചലഞ്ച് സംഘടിപ്പിച്ചപ്പോൾ ആരോപണമുന്നയിച്ചവരാരും പങ്കെടുക്കാനെത്തിയില്ല. അതേസമയം, എഎപി ശനിയാഴ്ച സമാന്തര ഇവി എം ചലഞ്ച് സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അംഗീകാരമുള്ള ഏഴു ദേശീയ പാർട്ടികളെയും 49 സംസ്ഥാന പാർട്ടികളെ
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടക്കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ടുവച്ച 'ഇവി എം ചലഞ്ച്' ശനിയാഴ്ച നടക്കും. ചലഞ്ചിനായി ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചതടക്കം 14 വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. യുപിയിൽ ഉപയോഗിച്ച 10 വോട്ടിങ് യന്ത്രങ്ങളാണ് ഇവിടെ എത്തിച്ചിരിക്കുന്നത്. ശരദ് പവാറിന്റെ എൻസിപി, സി.പി.എം എന്നീ പാർട്ടികളാണ് ചലഞ്ചിൽ പങ്കെടുക്കുന്നത്.
ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും തിരഞ്ഞെടുപ്പിനു പിന്നാലെയാണ് വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടന്നുവെന്ന ആരോപണം വ്യാപകമായി ഉയർന്നത്. എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളും കോൺഗ്രസ് നേതാക്കളുമാണ് തിരിമറി ആരോപണം ശക്തമായി ഉയർത്തിയത്. എന്നാൽ കമ്മിഷൻ ചലഞ്ച് സംഘടിപ്പിച്ചപ്പോൾ ആരോപണമുന്നയിച്ചവരാരും പങ്കെടുക്കാനെത്തിയില്ല. അതേസമയം, എഎപി ശനിയാഴ്ച സമാന്തര ഇവി എം ചലഞ്ച് സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അംഗീകാരമുള്ള ഏഴു ദേശീയ പാർട്ടികളെയും 49 സംസ്ഥാന പാർട്ടികളെയും ചലഞ്ചിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ ക്ഷണിച്ചിരുന്നു. തിരിമറി സാധ്യമാണെന്ന് തെളിയിക്കാൻ ഓരോ പാർട്ടിക്കും ഏതെങ്കിലും നാലു മണ്ഡലങ്ങളിൽ ഉപയോഗിച്ച നാലു വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിക്കാം. തിരഞ്ഞെടുപ്പു കമ്മിഷൻ നിർദ്ദേശിച്ചിട്ടുള്ള എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്ന യന്ത്രങ്ങളിലാണ് തിരിമറി നടത്തി കാണിക്കേണ്ടത്. ഇതിനായി സാങ്കേതിക മേഖലയിൽ അറിവുള്ള മൂന്നു പേരെ ഓരോ പാർട്ടിക്കും നിയോഗിക്കാം. ഓരോ പാർട്ടിയിൽനിന്നും മൂന്നുപേർക്കു വീതമാണ് ചലഞ്ചിൽ പങ്കെടുക്കാവുന്നത്. ഹാക്കർമാർക്ക് ഇതിനായി അഞ്ചു മണിക്കൂർ അനുവദിക്കും. രാവിലെ പത്തു മുതൽ രണ്ടുവരെയാണ് സമയം.