- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തരാഖണ്ഡിലെ വോട്ടിങ് യന്ത്രങ്ങൾ കസ്റ്റഡിയിലെടുക്കാൻ കോടതി ഉത്തരവ്; കസ്റ്റഡിയിലെടുത്ത യന്ത്രങ്ങൾ ഒരു തിരഞ്ഞെടുപ്പിനും ഉപയോഗിക്കരുതെന്നും നിർദ്ദേശം; കോടതി ഇടപെടൽ 6000 വോട്ടിന് തോറ്റ കോൺഗ്രസ് നേതാവിന്റെ പരാതിയിൽ
നൈനിറ്റാൾ: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ വികാസ്നഗർ മണ്ഡലത്തിൽ ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങൾ കസ്റ്റഡിയിലെടുക്കാൻ കോടതി ഉത്തരവ്. യന്ത്രങ്ങളിൽ കൃത്രിമം കാട്ടിയെന്ന കോൺഗ്രസ് നേതാവിന്റെ പരാതിയെ തുടർന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതിയാണ് യന്ത്രങ്ങൾ കസ്റ്റഡിയിൽ എടുക്കാൻ ഉത്തരവായത്. കഴിഞ്ഞ ഫെബ്രുവരി 15-ന് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം മാർച്ച് 11-നാണ് പുറത്തുവന്നത്. വികാസ്നഗറിൽ നിന്ന് മത്സരിച്ച്, ആറായിരത്തോളം വോട്ടുകൾക്ക് തോറ്റ കോൺഗ്രസ് നേതാവാണ് കോടതിയെ സമീപിച്ചത്. വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടന്നുവെന്ന് പരാതിയിൽ ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപി എംഎൽഎ മുന്ന സിങ് ചൗഹാനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസിൽ ആറ് ആഴ്ചയ്ക്കകം മറുപടി നൽകണം. കസ്റ്റഡിയിലെടുത്ത ഈ വോട്ടിങ് യന്ത്രങ്ങൾ ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ തുടർന്നുള്ള ഒരു തിരഞ്ഞെടുപ്പിനും ഉപയോഗിക്കരുതെന്ന് കമ്മിഷനോട് കോടതി നിർദേശിച്ചിട്ടുണ്ട്.
നൈനിറ്റാൾ: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ വികാസ്നഗർ മണ്ഡലത്തിൽ ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങൾ കസ്റ്റഡിയിലെടുക്കാൻ കോടതി ഉത്തരവ്. യന്ത്രങ്ങളിൽ കൃത്രിമം കാട്ടിയെന്ന കോൺഗ്രസ് നേതാവിന്റെ പരാതിയെ തുടർന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതിയാണ് യന്ത്രങ്ങൾ കസ്റ്റഡിയിൽ എടുക്കാൻ ഉത്തരവായത്.
കഴിഞ്ഞ ഫെബ്രുവരി 15-ന് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം മാർച്ച് 11-നാണ് പുറത്തുവന്നത്. വികാസ്നഗറിൽ നിന്ന് മത്സരിച്ച്, ആറായിരത്തോളം വോട്ടുകൾക്ക് തോറ്റ കോൺഗ്രസ് നേതാവാണ് കോടതിയെ സമീപിച്ചത്. വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടന്നുവെന്ന് പരാതിയിൽ ആരോപിക്കുന്നു.
തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപി എംഎൽഎ മുന്ന സിങ് ചൗഹാനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസിൽ ആറ് ആഴ്ചയ്ക്കകം മറുപടി നൽകണം.
കസ്റ്റഡിയിലെടുത്ത ഈ വോട്ടിങ് യന്ത്രങ്ങൾ ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ തുടർന്നുള്ള ഒരു തിരഞ്ഞെടുപ്പിനും ഉപയോഗിക്കരുതെന്ന് കമ്മിഷനോട് കോടതി നിർദേശിച്ചിട്ടുണ്ട്.