- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരി: മിലിട്ടറി ക്യാന്റീനിൽ പോയി സാധനങ്ങൾ വാങ്ങി മടങ്ങി നാട്ടിലേക്ക് വരികയായിരുന്ന വിമുക്ത ഭടൻ സ്കൂട്ടർ അപകടത്തിൽ മരിച്ച സംഭവത്തിലെ ദുരുഹത നീക്കാൻ പൊലിസ് നട നടപടി തുടങ്ങി. കതിരൂർ ഡൈമൺ മുക്കാൽ ശ്രീനിലയത്തിൽ ശ്രീധര (72) നാണ് മരിച്ചത് എന്നാൽ അപകടമുണ്ടായ സമയത്ത് കടന്നു പോയ ഒരു ലോറി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോസ്റ്റിൽ ഇടിച്ച് സ്കൂട്ടർ മറിഞ്ഞതാണോയെന്നു പറയാൻ കഴിയില്ലെന്നും പൊലിസ് അറിയിച്ചു.
കണ്ണൂർ മിലിട്ടറി ക്യാന്റീനിൽ പോയി കതിരുർ ഡൈയമൻഡ് മുക്കിലെ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്.ഈ സമയം കനത്ത മഴയുണ്ടായിരുന്നുവെന്ന് പറയുന്നു. കണ്ണൂർ - കുത്തുപറമ്പ റോഡിലെ പെരളശേരിക്കും മമ്പറത്തിനുമിടെയിലുള്ള കോട്ടത്താണ് അപകടമുണ്ടായത്.റോഡിൽ തലയിടിച്ചു തെറിച്ചുവീണ ശ്രീധരനെ നാട്ടുകാരും പൊലിസും ചേർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായി 'മല്ലികയാണ് ഭാര്യ. മക്കൾ: നിമേഷ് (മുംബൈ) നമിത (മുംബൈ).
മറുനാടന് മലയാളി ബ്യൂറോ