ലക്‌നൗ: ഭാര്യമാരുടെ അശ്ലീലദൃശ്യങ്ങൾ അടങ്ങിയ എംഎംഎസ് സൃഷ്ടിച്ച് ബ്ലാക്ക്മെയിൽ നടത്തുകയും പിന്നീട് മൊഴിചൊല്ലുകയും ചെയ്ത 30കാരന്റെ നാലാം വിവാഹം മുൻ ഭാര്യമാർ ചേർന്ന് തടഞ്ഞു. ഉത്തർപ്രദേശിലെ ബെഹ്റെയ്ച്ചിലാണ് സംഭവം.

തങ്ങളുടെ അശ്ലീല എംഎംഎസ് കൈവശം വെച്ച് നടക്കുന്ന മുൻഭർത്താവ് നാലാമതൊരു വിവാഹത്തിന് ഒരുങ്ങുകയാണെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടാണ് യുവതികൾ പൊലീസിനെ സമീപിക്കുന്നത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്നും യുവതികളുടെ പരാതിയിൽ പറയുന്നു.

2013ലാണ് ഡാനിഷ് ആദ്യ വിവാഹം കഴിക്കുന്നത്. എന്നാൽ ഭാര്യയുടെ അശ്ലീല എംഎംഎസ് ഉണ്ടാക്കിയതിനെ തുടർന്ന് ഇരുവരും വാക്കേറ്റമുണ്ടായി. പിന്നീട് ഈ എംഎംഎസ് ചൂണ്ടിക്കാട്ടി ഭാര്യയെയും വീട്ടുകാരെയും ബ്ലാക്ക്മെയിൽ ചെയ്യുകയും പണം തട്ടുകയും ചെയ്തു. പിന്നീടാണ് ഇയാൾ ആദ്യ ഭാര്യയെ മൊഴി ചൊല്ലിയത്.

മുത്തലാഖിന് ശേഷം രണ്ടാമത് വിവാഹം ചെയ്യുകയും എംഎംഎസ് ബ്ലാക്ക്മെയിലിങ്ങും മുത്തലാഖും ആവർത്തിക്കുകയുമായിരുന്നു എന്ന് സ്ത്രീകളുടെ പരാതിയിൽ പറയുന്നു.

എന്നാൽ 2016 ഒക്ടോബർ 24ന് ഇയാൾ തന്റെ ബന്ധുവായ 15കാരി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ പിന്നീട് ഇയാൾ വിവാഹം കഴിച്ചെങ്കിലും എംഎംഎസ് ഭീഷണി തുടരുകയും മുത്തലാഖ് രീതി ആവർത്തിക്കുകയും ചെയ്തു. ഏതെങ്കിലും രീതീയിലുള്ള പ്രതിഷേധം ബന്ധുക്കളുടെ ഭാഗത്തു നിന്നുണ്ടാവുകയാണെങ്കിൽ എംഎംഎസ് വൈറലാക്കുമെന്ന ഭീഷണിയുമുണ്ടായി.

എന്നാൽ ഇത്തരം നീചമായ പ്രവൃത്തികൾ ചെയ്ത ഇയാൾ നാലാമതും വിവാഹത്തിനൊരുങ്ങുകയാണെന്നത് യുവതികൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇനിയും ഇരകൾ ഉണ്ടാവരുതെന്ന ഉറച്ച് തീരുമാനമാണ് മൂവരെയും പൊലീസ്സ്റ്റേഷനിൽ എത്തിച്ചത്. എഎസ്‌പി ഓഫീസിലെത്തിയ വനിതകൾ തങ്ങളുടെ ദുരനുഭവം വിവരിക്കുകയായിരുന്നു. ഡാനിഷിനെതിരെ പോക്സോ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.