- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഐ.ഇ.ആർ 5, 7 ക്ലാസ് പൊതു പരീക്ഷ; കുവൈത്തിന് നൂറ് ശതമാനം വിജയം
കുവൈത്ത് : കേരളത്തിലെ കൗൺസിൽ ഫോർ ഇസ്ലാമിക് എജ്യുക്കേഷൻ ആൻഡ് റിസർച്ചി (സിഐ.ഇ.ആർ) ന് കീഴിലുള്ള മദ്രസ്സകളിലെ അഞ്ചാം ക്ലാസ്, ഏഴാം ക്ലാസ് പൊതു പരീക്ഷയിൽ ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിലെ മദ്രസ്സകൾ നൂറ് ശതമാനം വിജയം നേടി. പരീക്ഷയിൽ പങ്കെടുത്ത എല്ലാ കുട്ടികളും വിജയിച്ചതായി വിദ്യഭ്യാസ വകുപ്പ് അറിയിച്ചു. ജലീബിലെ ഐ.ഐ.സി ഓഡിറ്റോറിയമായിരുന്നു കുവൈത്തിലെ സെന്റർ. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് പൊതു പരീക്ഷ നടന്നത്. പൊതു പരീക്ഷയിൽ (അഞ്ചാം ക്ലാസ്) ഉന്നത വിജയം നേടിയവര് ഹാഷില് യൂനുസ്, അസ്ഫിന് ഖദീജ, ആയിശ നഷ്വ, സന അബ്ദുല് കരീം, ഹാദിയ അബ്ദുല്ലത്തീഫ്, മറിയ, മിനല ഫാത്തിമ്മ, സന അബ്ദുല് ബഷീര് എന്നിവരും ഏഴാം ക്ലാസ് പരീക്ഷയില് വിജയിച്ചവര് ഫഹം അലി, ഹാഷിം അബ്ദുല്ല, ഹിഷാം അബ്ദുല്ലത്തീഫ്, മഹ്മൂദ് നവാസ് എന്നിവരുമാണ്. മസ്ജിദുല് കബീറില് സംഘടിപ്പിച്ച സംഗമത്തില് വെച്ച് വിജയികള്ക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. സംഗമത്തില് ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. ചെയര്മാന് വി.എ മൊയ്തുണ്
കുവൈത്ത് : കേരളത്തിലെ കൗൺസിൽ ഫോർ ഇസ്ലാമിക് എജ്യുക്കേഷൻ ആൻഡ് റിസർച്ചി (സിഐ.ഇ.ആർ) ന് കീഴിലുള്ള മദ്രസ്സകളിലെ അഞ്ചാം ക്ലാസ്, ഏഴാം ക്ലാസ് പൊതു പരീക്ഷയിൽ ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിലെ മദ്രസ്സകൾ നൂറ് ശതമാനം വിജയം നേടി. പരീക്ഷയിൽ പങ്കെടുത്ത എല്ലാ കുട്ടികളും വിജയിച്ചതായി വിദ്യഭ്യാസ വകുപ്പ് അറിയിച്ചു. ജലീബിലെ ഐ.ഐ.സി ഓഡിറ്റോറിയമായിരുന്നു കുവൈത്തിലെ സെന്റർ. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് പൊതു പരീക്ഷ നടന്നത്.
പൊതു പരീക്ഷയിൽ (അഞ്ചാം ക്ലാസ്) ഉന്നത വിജയം നേടിയവര് ഹാഷില് യൂനുസ്, അസ്ഫിന് ഖദീജ, ആയിശ നഷ്വ, സന അബ്ദുല് കരീം, ഹാദിയ അബ്ദുല്ലത്തീഫ്, മറിയ, മിനല ഫാത്തിമ്മ, സന അബ്ദുല് ബഷീര് എന്നിവരും ഏഴാം ക്ലാസ് പരീക്ഷയില് വിജയിച്ചവര് ഫഹം അലി, ഹാഷിം അബ്ദുല്ല, ഹിഷാം അബ്ദുല്ലത്തീഫ്, മഹ്മൂദ് നവാസ് എന്നിവരുമാണ്.
മസ്ജിദുല് കബീറില് സംഘടിപ്പിച്ച സംഗമത്തില് വെച്ച് വിജയികള്ക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. സംഗമത്തില് ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. ചെയര്മാന് വി.എ മൊയ്തുണ്ണി, സെക്രട്ടറി സിദ്ധീഖ് മദനി, എൻജി. അൻവർ സാദത്ത്, അബ്ദുല് അസീസ് സലഫി, അയ്യൂബ് ഖാന്, സയ്യിദ് അബ്ദുറഹിമാന് തങ്ങള്, സി.കെ അബ്ദുല്ലത്തീഫ്എന്നിവർ സംസാരിച്ചു.
പൊതു പരീക്ഷ സെന്ററുകൾ കേരളത്തിന് പുറമെ വിവിധ ഗൾഫ് രാജ്യങ്ങളിലുമുണ്ടായിരുന്നു. വെക്കേഷന് നാട്ടിലുള്ളവർക്ക് കേരളത്തിലും കുവൈത്തിലുള്ളവർക്ക് കുവൈത്തിലും പരീക്ഷ എഴുതാനായത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസം നൽകി.