- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാൻഡേജ് ഒട്ടിച്ചിട്ട് അടിയിൽ കുറിപ്പെഴുതും; നഖത്തിൽ നിറയെ നെയിൽ പോളിഷ് പോലെ കുറിപ്പ് വയ്ക്കും; പേനയിൽ ചുറ്റിയ ലേബലിൽ എഴുതി വയ്ക്കും; കോപ്പി അടിക്കാരുടെ പുതുവഴികൾ ഇങ്ങനെ
പരീക്ഷകളിലെ കോപ്പിയടി പരീക്ഷകൾ ആരംഭിച്ച കാലം മുതൽക്ക് തന്നെ ഉള്ള കാര്യമാണ്. എന്നാൽ ഈ സ്മാർട്ട് യുഗത്തിലെ വിദ്യാർത്ഥികൾ കോപ്പിയടിക്ക് പുതുവഴികളാണ് പ്രയോജനപ്പെടുത്തി വരുന്നത്. ബാർഡേജ് ഒട്ടിച്ച് അടിയിൽ കുറിപ്പെഴുതുകയും നഖത്തിൽ നിറയെ നെയിൽ പോളിഷ് പോലെ കുറിച്ച് വയ്ക്കുന്നതും അതിൽ ചിലതാണ്. ഇതിന് പുറമെ പേനയിൽ ചുറ്റിയ ലേബലിൽ പ്രധാനപ്പെട്ട പോയിന്റ് എഴുതി വച്ച് അത് ഉത്തരപേപ്പറിലേക്ക് പകർത്തുന്നതും പുതുതലമുറക്കാർ പ്രയോഗിക്കുന്ന കോപ്പിയടി വിദ്യയാണ്. യുകെയിലെ വിദ്യാർത്ഥികൾ ഈ ആഴ്ച ക്രിസ്മസ് അവധിക്കായി സ്‌കൂളുകളോട് വിടപറയുകയാണ്. എന്നാൽ ഈ അവധിക്കാലത്ത് അവർക്ക് എല്ലാം മറന്ന് അടിച്ച് പൊളിക്കാനാവില്ല. കാരണം ജനുവരിയിലെ പരീക്ഷകൾ പടിവാതിൽക്കലെത്തി നിൽക്കുന്നതിനാൽ അവധിക്കാലത്തും മിക്കവർക്കും പഠിക്കേണ്ടി വരും. ക്രിസ്മസ് അവധി റിവിഷന് വേണ്ടിയെങ്കിലും പ്രയോജനപ്പെടുത്തിയില്ലെങ്കിൽ അവർക്ക് ഗ്രേഡുകൾ നേടാൻ സാധിക്കില്ലെന്ന ആശങ്ക ശക്തമാണ്. ഈ ഒരു സാഹചര്യത്തിലാണ് നിരവധി വിദ്യാർത്ഥികൾ കോപ്പിയടിക്കുന്നതിനുള്ള പുതിയ വഴികൾ പങ
പരീക്ഷകളിലെ കോപ്പിയടി പരീക്ഷകൾ ആരംഭിച്ച കാലം മുതൽക്ക് തന്നെ ഉള്ള കാര്യമാണ്. എന്നാൽ ഈ സ്മാർട്ട് യുഗത്തിലെ വിദ്യാർത്ഥികൾ കോപ്പിയടിക്ക് പുതുവഴികളാണ് പ്രയോജനപ്പെടുത്തി വരുന്നത്. ബാർഡേജ് ഒട്ടിച്ച് അടിയിൽ കുറിപ്പെഴുതുകയും നഖത്തിൽ നിറയെ നെയിൽ പോളിഷ് പോലെ കുറിച്ച് വയ്ക്കുന്നതും അതിൽ ചിലതാണ്. ഇതിന് പുറമെ പേനയിൽ ചുറ്റിയ ലേബലിൽ പ്രധാനപ്പെട്ട പോയിന്റ് എഴുതി വച്ച് അത് ഉത്തരപേപ്പറിലേക്ക് പകർത്തുന്നതും പുതുതലമുറക്കാർ പ്രയോഗിക്കുന്ന കോപ്പിയടി വിദ്യയാണ്.
യുകെയിലെ വിദ്യാർത്ഥികൾ ഈ ആഴ്ച ക്രിസ്മസ് അവധിക്കായി സ്‌കൂളുകളോട് വിടപറയുകയാണ്. എന്നാൽ ഈ അവധിക്കാലത്ത് അവർക്ക് എല്ലാം മറന്ന് അടിച്ച് പൊളിക്കാനാവില്ല. കാരണം ജനുവരിയിലെ പരീക്ഷകൾ പടിവാതിൽക്കലെത്തി നിൽക്കുന്നതിനാൽ അവധിക്കാലത്തും മിക്കവർക്കും പഠിക്കേണ്ടി വരും.
ക്രിസ്മസ് അവധി റിവിഷന് വേണ്ടിയെങ്കിലും പ്രയോജനപ്പെടുത്തിയില്ലെങ്കിൽ അവർക്ക് ഗ്രേഡുകൾ നേടാൻ സാധിക്കില്ലെന്ന ആശങ്ക ശക്തമാണ്. ഈ ഒരു സാഹചര്യത്തിലാണ് നിരവധി വിദ്യാർത്ഥികൾ കോപ്പിയടിക്കുന്നതിനുള്ള പുതിയ വഴികൾ പങ്ക് വച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. കോപ്പിയടി പിടിച്ചാൽ കർക്കശ നടപടികൾക്ക് വിധേയമാകുമെന്നറിഞ്ഞ് കൊണ്ട് തന്നെയാണ് ചില വിദ്യാർത്ഥികൾ ഇതിന് ധൈര്യപ്പെടുന്നത്.