- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമ്മർദങ്ങളെ അതിജീവിച്ച് എങ്ങനെ പരീക്ഷ എഴുതണം? 25 പാഠങ്ങളുമായി പ്രധാനമന്ത്രി; മോദിയുടെ പുസ്തകം ആഘോഷമാക്കാൻ ഒരുങ്ങി സംഘപരിവാർ
പുതിയൊരു മേഖലയിലേക്ക് കടക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നുമുതൽ. പരീക്ഷയുടെ സമ്മർദത്തെ അതിജീവിക്കാൻ വിദ്യാർത്ഥികൾക്ക് 25 വിജയമന്ത്രങ്ങളുമായി മോദി എഴുതിയ 'എക്‌സാം വാറിയേഴ്‌സ്' എന്ന പുസ്തകത്തിന്റെ പ്രകാശനം ശനിയാഴ്ച നടക്കും. മോദിയുടെ വിജയമന്ത്രങ്ങൾ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമുള്ളതാണ്. വിദ്യാർത്ഥികളെ എങ്ങനെ സജ്ജരാക്കണമെന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു. പെൻഗ്വിൻ റാൻഡം ഹൗസാണ് പുസ്തകത്തിന്റെ പ്രസാധകർ. പരീക്ഷകളുണ്ടാക്കുന്ന സമ്മർദത്തെക്കുറിച്ച് തന്റെ പ്രതിമാസ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി ഒരിക്കൽ പരാമർശിച്ചിരുന്നു. കഴിഞ്ഞവർഷം ജനുവരിയിലായിരുന്നു അത്. ഈ പ്രസംഗം വളരെ ഉപകാരപ്രദമായിരുന്നുവെന്നും സമ്മർദമില്ലാതെ പരീക്ഷയെഴുതാൻ സഹായിച്ചുവെന്നും കാണിച്ച് കഴിഞ്ഞവർഷം പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷയെഴുതിയ വിദ്യാർത്ഥികൾ അദ്ദേഹത്തിന് കത്തയക്കുകയും ചെയ്തിരുന്നു. ഈ കത്തുകളാണ് ഇത്തരമൊരു പുസ്തകമെഴുതാൻ മോദിയെ പ്രേരിപ്പിച്ചത്. ഇന്ത്യയിലെ യുവത്വത്തിനാണ് പ്രധാനമന്ത്രി ഈ പുസ്തകം സമർപ്പ
പുതിയൊരു മേഖലയിലേക്ക് കടക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നുമുതൽ. പരീക്ഷയുടെ സമ്മർദത്തെ അതിജീവിക്കാൻ വിദ്യാർത്ഥികൾക്ക് 25 വിജയമന്ത്രങ്ങളുമായി മോദി എഴുതിയ 'എക്‌സാം വാറിയേഴ്‌സ്' എന്ന പുസ്തകത്തിന്റെ പ്രകാശനം ശനിയാഴ്ച നടക്കും. മോദിയുടെ വിജയമന്ത്രങ്ങൾ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമുള്ളതാണ്. വിദ്യാർത്ഥികളെ എങ്ങനെ സജ്ജരാക്കണമെന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു. പെൻഗ്വിൻ റാൻഡം ഹൗസാണ് പുസ്തകത്തിന്റെ പ്രസാധകർ.
പരീക്ഷകളുണ്ടാക്കുന്ന സമ്മർദത്തെക്കുറിച്ച് തന്റെ പ്രതിമാസ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി ഒരിക്കൽ പരാമർശിച്ചിരുന്നു. കഴിഞ്ഞവർഷം ജനുവരിയിലായിരുന്നു അത്. ഈ പ്രസംഗം വളരെ ഉപകാരപ്രദമായിരുന്നുവെന്നും സമ്മർദമില്ലാതെ പരീക്ഷയെഴുതാൻ സഹായിച്ചുവെന്നും കാണിച്ച് കഴിഞ്ഞവർഷം പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷയെഴുതിയ വിദ്യാർത്ഥികൾ അദ്ദേഹത്തിന് കത്തയക്കുകയും ചെയ്തിരുന്നു.
ഈ കത്തുകളാണ് ഇത്തരമൊരു പുസ്തകമെഴുതാൻ മോദിയെ പ്രേരിപ്പിച്ചത്. ഇന്ത്യയിലെ യുവത്വത്തിനാണ് പ്രധാനമന്ത്രി ഈ പുസ്തകം സമർപ്പിച്ചിട്ടുള്ളത്. നരേന്ദ്ര മോദിയുടെ മൊബൈൽ ആപ്പുമായും ഈ പുസ്തകത്തെ ബന്ധപ്പെടുത്തിയിട്ടുണ്ട്. പരീക്ഷകളെ നേരിട്ട രീതിയെക്കുറിച്ചും അതിന് അവവലംബിച്ച മാർഗങ്ങളെക്കുറിച്ചും ഈ ആപ്പിലൂടെ ഓരോരുത്തർക്കും അവരുടെ അനുഭവങ്ങളും വിജയകഥകളും പങ്കുവെക്കാം.
പരീക്ഷകൾ ഉത്സവങ്ങളാണ്. അവയെ ആഘോഷിക്കുകയെന്നതാണ് പുസ്തകത്തിലെ 25 അധ്യായങ്ങളുടെ പ്രമേയം. സ്വന്തം ശക്തികൾ തിരിച്ചറിഞ്ഞ് അതിലൂടെ പരീക്ഷയെ നേരിടുകയെന്ന ആശയമായിരുന്നു മോദി മൻ കി ബാത്തിൽ മുന്നോട്ടുവെച്ചത്. പുസ്തകത്തിലെ ഓരോ അധ്യായവും ആരു ആക്ടിവിറ്റി ചെയ്യാൻ ഉപദേശിച്ചുകൊണ്ടാണ് അവസാനിക്കുന്നത്. നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ രേഖപ്പെടുത്തി 24 മണിക്കൂർ ടൈംടേബിളിന് രൂപം നൽകുകയെന്നതുപോലുള്ള ആക്ടിവിറ്റികളാണ് ഇതിലുള്ളത്.
രാജ്യത്തെ ഏറ്റവും ജനപ്രിയനായ നേതാവിന്റെ പുസ്തകമെന്ന നിലയിലും യുവാക്കൾ വളരെയേറെ ആരാധിക്കുന്ന നേതാവിന്റെ പുസ്തകമെന്ന നിലയിലും എക്‌സാം വാറിയേഴ്‌സ് വലിയ പ്രചാരം നേടുമെന്നുറപ്പാണ്. അതിനപ്പുറം, ഈ പുസ്തകത്തെ വൻതോതിൽ പ്രചരിപ്പിക്കാൻ ബിജെപിയും സംഘപരിവാറും തയ്യാറെടുക്കുന്നുണ്ട്. ഒരു രാഷ്ട്രത്തലവനും ഇന്നേവരെ അന്നാട്ടിലെ യുവാക്കൾക്കുവേണ്ടി ഇത്തരത്തിലൊരു പുസ്തകമെഴുതിയിട്ടില്ല എന്നതാകും പ്രചാരണത്തിന്റെ ഊന്നൽ.
തന്റെ പ്രവർത്തന രീതികളുമായി താരതമ്യം ചെയ്താണ് മോദി പരീക്ഷയെ നേരിടുന്നതിനുള്ള മന്ത്രങ്ങൾ വിദ്യാർത്ഥികൾക്കായി പങ്കുവെക്കുന്നത്. തനിക്ക് മുന്നിൽ ഓരോ ദിവസവുമെത്തുന്ന നൂറുകണക്കിന് പ്രൊജക്ട് റിപ്പോർട്ടുകളും പ്രസന്റേഷനുകളും മനസ്സിലാക്കുന്നതിനും മറ്റും താൻ സമയം കണ്ടെത്തുന്നതെങ്ങനെയെന്ന് അദ്ദേഹം ഇതിൽ വിശദമാക്കുന്നു. കുട്ടികളിൽനിന്ന് പ്രതീക്ഷിക്കുകയല്ല, അവരിൽനിന്ന് കിട്ടുന്നതിനെ സ്വീകരിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം രക്ഷിതാക്കളെ ഉപദേശിക്കുന്നു. സ്വന്തമായി അവസരങ്ങൾ തുറന്നെടുക്കുന്ന തരത്തിൽ വിദ്യാർത്ഥികളെ ശാക്തീകരിക്കാനാവണമെന്ന് അദ്ധ്യാപകരെയും മോദി ഉപദേശിക്കുന്നു.
കേവലമൊരു പരീക്ഷാ സഹായി മാത്രമല്ല ഈ പുസ്തകം. അത് ജീവിതത്തിലെ മറ്റുകാര്യങ്ങളിലേക്കും വെളിച്ചം വീശുന്നുണ്ട്. കളിക്കുന്നതിന്റെയും ഉറങ്ങുന്നതിന്റെയും യാത്ര ചെയ്യുന്നതിന്റെയും പ്രാധാന്യം വിശദമാക്കുന്ന കൃതി, യാത്രകളിലൂടെ ഇന്ത്യയെ കണ്ടെത്താനും യുവാക്കളെ ഉപദേശിക്കുന്നു. പരീക്ഷയെ അനായാസമാക്കുന്നതിനുമാത്രമല്ല, ജീവിതത്തെ നേരിടുന്നതിനും ഉപകരിക്കുന്ന പുസ്തകമെന്നാണ് പ്രസാധകർ കൃതിയെ വിശേഷിപ്പിച്ചിട്ടുള്ളത്.