- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ സ്‌കൂളിൽ കസേരകൾക്കു പകരം റബ്ബർ ബോളുകൾ; എക്‌സർസൈസ് ബോളുകൾ കസേരകളാക്കി വിപ്ലവം നടത്തി നോർവേ സ്‌കൂൾ
ഓസ്ലോ: നോർവേയിലെ ഈ സ്‌കൂളിൽ കസേരകളില്ല. അവയ്ക്കു പകരം വലിയ റബർ ബോളുകൾ വച്ച് പരീക്ഷണം നടത്തി വിജയിച്ചിരിക്കുകയാണ് സ്‌കൂൾ ഹെഡ്‌മാസ്റ്റർ. സൗത്ത് സ്റ്റാവൻഗറിലെ റോഗാലാൻഡിലുള്ള ബജർക്രിം സ്‌കൂൾ ഹെഡ്‌മാസ്റ്റർ ഡാഗ് വോയ്റ്റ് ആണ് ക്ലാസുകളിൽ കസേരകൾക്കു പകരം വലിയ എക്‌സർസൈസ് ബോളുകൾ വച്ച് കുട്ടികൾക്ക് പരീക്ഷണം നടത്തിയിരിക്കുന്നത്. 2005-ലാണ് ഇത്തരത്തിൽ കസേരകൾക്കു പകരം റബർ ബോളുകൾ വച്ച് വിപ്ലവം നടത്താൻ ഹെഡ്‌മാസ്റ്റർ തയാറായത്. ഫിസിയോ തെറാപ്പിസ്റ്റ് ടോർ ജേക്കബ്‌സൺ ആണ് ഈ ഐഡിയ ഹെഡ്‌മാസ്റ്റർക്കു നൽകുന്നത്. തുടക്കത്തിൽ രണ്ടു ക്ലാസ് മുറികളിൽ റബർ ബോളുകൾ സ്ഥാപിച്ചാണ് ഇതിന് ആരംഭമിടുന്നത്. എന്നാൽ കസേരകൾക്കു പകരം എക്‌സർസൈസ് ബോളുകൾ ഉപയോഗിച്ചപ്പോൾ കുട്ടികൾക്ക് കരുത്തുറ്റ പുറംപേശികൾ രൂപപ്പെട്ടുവന്നുവെന്നും പഠനത്തെ ബാധിക്കാതെ തന്നെ പേശീ വികസനത്തിന് ഇതു സഹായകമായെന്നും ഹെഡ് മാസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു. നിലവിൽ പത്തു മുതൽ 13 വയസുവരെയുള്ള കുട്ടികൾക്കെല്ലാം തന്നെ റബർ ബോളുകളാണ് കസേരകൾക്കു പകരം നൽകുന്നത്. കസേരകളെ അപേക്ഷിച്ച്
ഓസ്ലോ: നോർവേയിലെ ഈ സ്‌കൂളിൽ കസേരകളില്ല. അവയ്ക്കു പകരം വലിയ റബർ ബോളുകൾ വച്ച് പരീക്ഷണം നടത്തി വിജയിച്ചിരിക്കുകയാണ് സ്‌കൂൾ ഹെഡ്‌മാസ്റ്റർ. സൗത്ത് സ്റ്റാവൻഗറിലെ റോഗാലാൻഡിലുള്ള ബജർക്രിം സ്‌കൂൾ ഹെഡ്‌മാസ്റ്റർ ഡാഗ് വോയ്റ്റ് ആണ് ക്ലാസുകളിൽ കസേരകൾക്കു പകരം വലിയ എക്‌സർസൈസ് ബോളുകൾ വച്ച് കുട്ടികൾക്ക് പരീക്ഷണം നടത്തിയിരിക്കുന്നത്.
2005-ലാണ് ഇത്തരത്തിൽ കസേരകൾക്കു പകരം റബർ ബോളുകൾ വച്ച് വിപ്ലവം നടത്താൻ ഹെഡ്‌മാസ്റ്റർ തയാറായത്. ഫിസിയോ തെറാപ്പിസ്റ്റ് ടോർ ജേക്കബ്‌സൺ ആണ് ഈ ഐഡിയ ഹെഡ്‌മാസ്റ്റർക്കു നൽകുന്നത്. തുടക്കത്തിൽ രണ്ടു ക്ലാസ് മുറികളിൽ റബർ ബോളുകൾ സ്ഥാപിച്ചാണ് ഇതിന് ആരംഭമിടുന്നത്. എന്നാൽ കസേരകൾക്കു പകരം എക്‌സർസൈസ് ബോളുകൾ ഉപയോഗിച്ചപ്പോൾ കുട്ടികൾക്ക് കരുത്തുറ്റ പുറംപേശികൾ രൂപപ്പെട്ടുവന്നുവെന്നും പഠനത്തെ ബാധിക്കാതെ തന്നെ പേശീ വികസനത്തിന് ഇതു സഹായകമായെന്നും ഹെഡ് മാസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു.
നിലവിൽ പത്തു മുതൽ 13 വയസുവരെയുള്ള കുട്ടികൾക്കെല്ലാം തന്നെ റബർ ബോളുകളാണ് കസേരകൾക്കു പകരം നൽകുന്നത്. കസേരകളെ അപേക്ഷിച്ച് ഇതു ചെലവു കുറഞ്ഞ മാർഗമാണെന്നും ഡാഗ് വോയ്റ്റ് പറയുന്നു. ക്ലാസുകൾക്കു മധ്യേ കുട്ടികൾക്ക് ചലിക്കാൻ സാധിക്കുന്നതു മൂലമാണ് ഇത്തരത്തിൽ പേശീ വികസനം സാധ്യമാകുന്നുവെന്ന് ഫിസിയോ തെറാപ്പിസ്റ്റ് വ്യക്തമാക്കുന്നു.