- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്രോൾ, ഡീസലിലുള്ള എക്‌സൈസ് കളക്ഷനിൽ 50 ശതമാനം വർധന; ഖജനാവിന് 74,465 കോടി രൂപയുടെ അധിക വരുമാനം
ന്യൂഡൽഹി: പെട്രോൾ, ഡീസൽ നികുതികൾ വർധിപ്പിച്ചതോടെ ഇവയുടെ എക്‌സൈസ് കളക്ഷനിൽ 50 ശതമാനം വർധന ഉണ്ടായതായി മന്ത്രാലയം വെളിപ്പെടുത്തുന്നു. 2014-15 കാലഘട്ടത്തിൽ 74,465 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാരിന് പെട്രോൾ ഡീസൽ എക്‌സൈസ് കളക്ഷൻ മൂലം നേടാനായത്. 2014-15 വർഷത്തിൽ പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടിൽ 31,165 കോടി രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിട്ടുള
ന്യൂഡൽഹി: പെട്രോൾ, ഡീസൽ നികുതികൾ വർധിപ്പിച്ചതോടെ ഇവയുടെ എക്‌സൈസ് കളക്ഷനിൽ 50 ശതമാനം വർധന ഉണ്ടായതായി മന്ത്രാലയം വെളിപ്പെടുത്തുന്നു. 2014-15 കാലഘട്ടത്തിൽ 74,465 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാരിന് പെട്രോൾ ഡീസൽ എക്‌സൈസ് കളക്ഷൻ മൂലം നേടാനായത്.
2014-15 വർഷത്തിൽ പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടിൽ 31,165 കോടി രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ലോക് സഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി ജയന്ത്‌സിൻഹ അറിയിച്ചു. മുൻ വർഷത്തിൽ ഇത് 22,424 കോടിയായിരുന്നു. ഡീസലിന്റെ എക്‌സൈസ് കളക്ഷൻ 600 ശതമാനം വർധിച്ച് 43,300 കോടിയായി. 2013-14 വർഷത്തിൽ 27,146 കോടിയായിരുന്നു ഡീസൽ എക്‌സൈസ് ഡ്യൂട്ടിയിനത്തിൽ ലഭിച്ചിരുന്നത്.
2014 നവംബർ മുതൽ 2015 വരെയുള്ള കാലത്ത് പെട്രോൾ, ഡീസൽ നികുതിയിൽ നാലു തവണയാണ് വർധന വരുത്തിയിട്ടുള്ളത്. പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടിൽ ലിറ്ററിന് 7.75 രൂപയും ഡീസലിന് ലിറ്ററിന് 6.50 രൂപയുമാണ് വർധിപ്പിച്ചത്. സാധാരണ പെട്രോളിന് നിലവിൽ ലിറ്ററിന് 17.46 രൂപയും ഡീസലിന് ലിറ്ററിന് 10.26 രൂപയുമാണ് ഇപ്പോൾ എക്‌സൈസ് ഡ്യൂട്ടിയെന്ന് സിൻഹ വെളിപ്പെടുത്തി.
2012-13 കാലഘട്ടത്തിൽ പെട്രോളിന്റെ എക്‌സൈസ് കളക്ഷൻ 23,710 കോടിയും ഡീസന്റേത് 22,513 കോടിയുമായിരുന്നു. 2015 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ പെട്രോളിയം ഉത്പന്നത്തിൽ നിന്നുള്ള മൊത്തം എക്‌സൈസ് കളക്ഷൻ 78,545 കോടിയായിരുന്നു. മുൻവർഷത്തിൽ 54,007 കോടിയായിരുന്നു മൊത്തം പെട്രോളിയം ഉത്പന്നങ്ങളിൽ നിന്നുള്ള എക്‌സൈസ് ഡ്യൂട്ടി വരുമാനം.