- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിങ്കം മീശ പിരിച്ചാലും പേടിയില്ല! എക്സൈസുമായി തുറന്ന പോരീന് പത്തനംതിട്ടയിലെ പൊലീസ്; കഞ്ചാവ് കേസിൽ കുടുങ്ങിയ വിനോജിനെതിരെ അന്വേഷണം തുടരും; എസ്ഐയെ പിന്തുണച്ച് എസ് പി
പത്തനംതിട്ട: സിങ്കത്തിന്റെ പിരിച്ച മീശ കണ്ട് പൊലീസ് വിരണ്ടില്ല. കഞ്ചാവ് വിൽപനക്കാരുടെ ഇടനിലക്കാരൻ എന്ന് ആരോപിച്ച് കട്ടപ്പനയിലെ എക്സൈസ് ഗാർഡ് വിനോജിനെ കസ്റ്റഡിയിൽ എടുത്തത് സംശയ നിഴലിൽ തന്നെയെന്ന് പൊലീസ്. മാഫിയ ബന്ധം സ്ഥിരീകരിക്കാൻ കഴിയുന്ന തെളിവുകൾ കിട്ടാത്തതിനാൽ വിട്ടയച്ചു. എങ്കിലും അന്വേഷണം തുടരും. ഇതോടെ എക്സൈസും പൊലീസും തുറന്ന പോരിൽ. വിനോജിനെ സംശയിക്കുന്നുണ്ടെന്ന് ആറന്മുളഎസ്.ഐ. അശ്വിത്ത് എസ്. കാരാണ്മയിലും വെളിപ്പെടുത്തി. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ പത്തനംതിട്ട ഡിവൈ.എസ്‌പി. എ. സന്തോഷ് കുമാറിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.ഐക്കെതിരേ നടപടി ഉണ്ടാകില്ലെന്നും ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ ചുമതല നിർവഹിക്കുക മാത്രമാണ് എസ്.ഐ ചെയ്തതെന്നുമുള്ള നിലപാടിലാണ് ജില്ലാ പൊലീസ് മേധാവി. ഒരു കേസിന്റെ അന്വേഷണത്തിന് പോയാൽ പ്രതിയെന്ന് സംശയിക്കുന്നയാളെ ആ രീതിയിൽ ചോദ്യം ചെയ്യാറുണ്ട്. അത് മാത്രമേ എസ്.ഐ ചെയ്തിട്ടുള്ളൂവെന്നും എസ്‌പി അറിയിച്ചു. ഋഷിരാജ് സിങ്ങിന്റെ വിരട്ടൽ ഭയക്കാതെ തങ്ങളുടെ
പത്തനംതിട്ട: സിങ്കത്തിന്റെ പിരിച്ച മീശ കണ്ട് പൊലീസ് വിരണ്ടില്ല. കഞ്ചാവ് വിൽപനക്കാരുടെ ഇടനിലക്കാരൻ എന്ന് ആരോപിച്ച് കട്ടപ്പനയിലെ എക്സൈസ് ഗാർഡ് വിനോജിനെ കസ്റ്റഡിയിൽ എടുത്തത് സംശയ നിഴലിൽ തന്നെയെന്ന് പൊലീസ്. മാഫിയ ബന്ധം സ്ഥിരീകരിക്കാൻ കഴിയുന്ന തെളിവുകൾ കിട്ടാത്തതിനാൽ വിട്ടയച്ചു. എങ്കിലും അന്വേഷണം തുടരും. ഇതോടെ എക്സൈസും പൊലീസും തുറന്ന പോരിൽ.
വിനോജിനെ സംശയിക്കുന്നുണ്ടെന്ന് ആറന്മുളഎസ്.ഐ. അശ്വിത്ത് എസ്. കാരാണ്മയിലും വെളിപ്പെടുത്തി. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ പത്തനംതിട്ട ഡിവൈ.എസ്‌പി. എ. സന്തോഷ് കുമാറിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.ഐക്കെതിരേ നടപടി ഉണ്ടാകില്ലെന്നും ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ ചുമതല നിർവഹിക്കുക മാത്രമാണ് എസ്.ഐ ചെയ്തതെന്നുമുള്ള നിലപാടിലാണ് ജില്ലാ പൊലീസ് മേധാവി. ഒരു കേസിന്റെ അന്വേഷണത്തിന് പോയാൽ പ്രതിയെന്ന് സംശയിക്കുന്നയാളെ ആ രീതിയിൽ ചോദ്യം ചെയ്യാറുണ്ട്. അത് മാത്രമേ എസ്.ഐ ചെയ്തിട്ടുള്ളൂവെന്നും എസ്‌പി അറിയിച്ചു.
ഋഷിരാജ് സിങ്ങിന്റെ വിരട്ടൽ ഭയക്കാതെ തങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കാൻ തന്നെയാണ് പൊലീസിന്റെ തീരുമാനം. ഞായറാഴ്ച വൈകിട്ടാണ് വിനോജിന് പിന്നാലെ പൊലീസ് കൂടിയത്. തിങ്കളാഴ്ച പുലർച്ചെ നെടുങ്കണ്ടത്തെ ലോഡ്ജിൽ നിന്നും ഇയാളെ കസ്റ്റഡിയിൽ എടുത്തു. ആറന്മുള സ്റ്റേഷനിൽ കൊണ്ടുവന്ന് ചോദ്യം ചെയ്യൽ തുടങ്ങിയതിന് പിന്നാലെ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് ഇടപെട്ട് ഇയാളെ വിട്ടയയ്ക്കാൻ ആവശ്യപ്പെട്ടു. അതനുസരിച്ച് അന്ന് വൈകിട്ട് ആറിന് തന്നെ വിനോജിനെ വിട്ടയച്ചു. പൊലീസ് മർദിച്ചുവെന്ന് ആരോപിച്ച് ഇരുപതേക്കറിലെ സർക്കാർ ആശുപത്രിയിൽ ചികിൽസ തേടിയിരിക്കുകയാണ് വിനോജ്.
കഴിഞ്ഞ മാർച്ചിൽ ഇലന്തൂരിൽ നിന്നും ആലപ്പുഴ സ്വദേശിയെ രണ്ടു കിലോ കഞ്ചാവുമായി എസ്.ഐ. അശ്വിത്തും സംഘവും പിടികൂടിയിരുന്നു. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് കഞ്ചാവ് എത്തിച്ചു തരുന്നത് ഈ ഉദ്യോഗസ്ഥനാണ് എന്ന് വിവരം ലഭിച്ചത്. അന്ന് പൊലീസ് നടപടിയുമായി മുന്നോട്ട് പോകാൻ തുനിഞ്ഞെങ്കിലും ഉന്നതങ്ങളിൽ നിന്ന് പൂട്ടുവീണു. കഴിഞ്ഞ ദിവസം കഞ്ചാവ് ഓയിൽ വിൽക്കുന്ന സംഘത്തെ കുടുക്കുന്നതിനാണ് പൊലീസ് സംഘം നെടുങ്കണ്ടത്തെ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചത് എന്ന് എസ്.ഐ. പറയുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചു മുതൽ ഇയാൾ എത്താമെന്ന് പറഞ്ഞിരുന്നു.
കാത്തിരുന്ന് രാത്രി ഏറെ വൈകിയപ്പോൾ കഞ്ചാവ് ഓയിലിന് വില പറഞ്ഞ് ഉറപ്പിക്കുന്നതിനായി ഇടനിലക്കാരനായി എക്സൈസ് ഉദ്യോഗസ്ഥൻ ലോഡ്ജ് മുറിയിൽ എത്തി. 1.30 ലക്ഷം രൂപയാണ് ഒരു കിലോ കഞ്ചാവ് ഓയിലിന് ഇയാൾ ആവശ്യപ്പെട്ടത്. ആദ്യം പണം നൽകണം. അപ്പോൾ 15 കി.മീറ്റർ അകലെയുള്ള രഹസ്യകേന്ദ്രത്തിൽ നിന്നും കഞ്ചാവ് ഓയിൽ എത്തിച്ചു നൽകുമെന്നും ഇയാൾ വാഗ്ദാനം ചെയ്തു. അപ്പോഴാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തതെന്നും എസ്.ഐ പറഞ്ഞു. ചോദ്യം ചെയ്തപ്പോൾ താൻ എക്സൈസ് ഉദ്യോഗസ്ഥനാണ് എന്് ഇയാൾ വെളിപ്പെടുത്തി. കഞ്ചാവ് മാഫിയയുമായി ബന്ധം പുലർത്തുകയും കമ്മിഷൻ ഏജന്റായി പ്രവർത്തിക്കുകയുംചെയ്യുന്ന ആളാണ് ഉദ്യോഗസ്ഥനെന്ന് സംശയിക്കുന്നു. ഇദ്ദേഹത്തെ മർദിച്ചിട്ടില്ല. ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും എസ്.ഐ. അശ്വിത്ത് പറഞ്ഞു.
പ്രഥമദൃഷ്ട്യാ വിനോജ് സംശയനിഴലിൽ തന്നെയാണെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ പറഞ്ഞു. ചിലപ്പോൾ അയാൾ കുറ്റക്കാരനല്ലായിരിക്കാം. പൊലീസ് എത്തിയ അതേ രീതിയിൽ തന്നെ വേഷം മാറി കഞ്ചാവ് ഓയിൽ പിടിക്കാൻ വന്നതാകാം. അല്ലെങ്കിൽ ഇദ്ദേഹം ഒരു കമ്മിഷൻ ഏജന്റാകാം. എന്തായാലും മുൻപ് പിടിയിലായ പ്രതികളിൽ നിന്ന് ഇയാളെ പ്രതിക്കൂട്ടിൽ നിർത്തുന്ന മൊഴി പൊലീസിന് കിട്ടിയിട്ടുണ്ട്. സാഹചര്യത്തെളിവുകളും ആ വഴിക്കുണ്ട്. അതു കൊണ്ടു തന്നെയാണ് പൊലീസ് തുടരന്വേഷണം നടത്തുന്നത് എന്നും എസ്‌പി. പറഞ്ഞു.