- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊട്ടച്ചിറ സ്പെഷ്യൽ വാറ്റാൻ സൂക്ഷിച്ച 500 ലിറ്റർ വാഷ് നശിപ്പിച്ച് എക്സൈസ്; കണ്ടെത്തിയത് പൊന്തക്കാട്ടിൽ സൂക്ഷിച്ചിരുന്ന വാഷ്; ഔഷധക്കൂട്ടുകൾ ഇട്ട് വാറ്റുന്ന കള്ളച്ചാരായത്തിന് വില ലിറ്ററിന് 2500 രൂപ
തൃശൂർ: ചാലക്കുടിയിൽ ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ അനധികൃത മദ്യ നിർമ്മാണത്തിനുള്ള 500 ലിറ്ററോളം വാഷ് സൂക്ഷിച്ചത് എക്സൈസ് കണ്ടെത്തി നശിപ്പിച്ചു. പൊട്ടച്ചിറ സ്പെഷ്യൽ എന്നറിയപ്പെട്ടിരുന്ന ചാരായം നിർമ്മിക്കാൻ സൂക്ഷിച്ച വാഷാണ് എക്സൈസ് സംഘം നശിപ്പിച്ചത്.
പോട്ട വില്ലേജിൽ പൊട്ടച്ചിറ ദേശത്ത് എരണകുളത്തിന്റെ പടിഞ്ഞാറെ അരികിലുള്ള പൊന്തക്കാട്ടിലാണ് ഇത് സൂക്ഷിച്ച് വച്ചിരുന്നത്. ചാലക്കുടി എക്സൈസ് റേഞ്ച് പാർട്ടിയാണ് വാഷ് കണ്ടെത്തി നശിപ്പിച്ചത്.
ഒരുപറ്റം ഔഷധക്കൂട്ടുകൾ ഉപയോഗിച്ച് പ്രത്യേകം തയ്യാറാക്കിയ വാഷിൽ നിന്നും ഉണ്ടാക്കുന്ന ഈ ചാരായത്തിന് ലിറ്ററിന് 2500 രൂപ നിരക്കിലാണ് വിറ്റിരുന്നത്.
പ്രീ വെന്റിവ് ഓഫീസർ കെ.വി.ജീസ് മോന്റെ നേതൃത്യത്തിൽ പ്രീവെന്റീവ് ഓഫീസർസതീഷ് കുമാർ, ഗ്രേഡ് പ്രീവെന്റീവ് ഓഫീസർ പി.പി.ഷാജൂ ,കെ .ടി.പോളി സിവിൽ എക്സൈസ് ഓഫീസ മാരായ ടി.എസ്സ്.ഷനൂജ്, സി.വി.രാജേന്ദ്രൻ, എ.ടി.ഷാജു, എം.എസ്സ് .ശ്രീരാജ്, സി.കെ.സുരേഷ് ഡ്രൈവർ ഷാജി എന്നിവർ റെയ്ഡിൽ പങ്കെടുത്തു
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഉൾനാടൻ പ്രദേശങ്ങളിൽ എക്സൈസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ