- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹപ്രവർത്തകനെ കൊല്ലാൻ ശ്രമിച്ച് സ്പിരിറ്റ് മാഫിയ സംഘത്തിന് ഒളിത്താവളമൊരുക്കിയ എക്‌സൈസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു; പണിപോയത് തിരുവല്ല ഓഫീസിലെ അൻസാരിക്ക്: ലീഗ് നേതാക്കൾക്ക് വേണ്ടി പൊലീസ് ഒതുക്കിയ കേസ് വീണ്ടും പൊങ്ങിയത് മറുനാടൻ വാർത്തയോടെ
പത്തനംതിട്ട: അടൂരിൽ വീട്ടിൽ നടക്കുന്ന അനധിക്യത മദ്യകച്ചവടം പിടികൂടാനെത്തിയ എക്‌സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസറെ വധിക്കാൻ ശ്രമിച്ച കേസിലെ നാലു പ്രതികൾക്ക് ഒളിസങ്കേതം ഒരുക്കുകയും വേണ്ട സൗകര്യങ്ങൾ കൊടുക്കുകയും വിവരങ്ങൾ ചോർത്തി നൽകുകയും ചെയ്ത സുഹൃത്തും സഹപ്രവർത്തകനുമായ എക്‌സൈസ് സിവിൽ ഓഫീസറെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. തിരുവല്ല ഓഫീസിൽ ജോലി ചെയ്യുന്ന നൂറനാട് താമരക്കുളം സ്വദേശി അൻസാരിയെയാണ് എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിങ് പിരിച്ചു വിട്ടു കൊണ്ട് ഉത്തരവിറക്കിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ലീഗ് നേതാക്കളുടെ പിന്തുണയോടെ പൊലീസ് ഒതുക്കിയ സംഭവം പുറത്തു കൊണ്ടുവന്നത് മറുനാടൻ അടക്കമുള്ള മാദ്ധ്യമങ്ങളായിരുന്നു. കഴിഞ്ഞ വർഷം ജൂലൈ ഒന്നിന് രാത്രി എട്ടരയോടെ അടൂർ മാഞ്ഞാലിയിൽ വച്ച് പ്രിവന്റീവ് ഓഫീസർ പി. ബിജുവി(43)നെയാണ് സ്പിരിറ്റ് മാഫിയ സംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്. കടമ്പനാട് തുവയൂർ തെക്ക് രാജീവം വീട്ടിൽ രാജീവ് (46), ഭാര്യ രാജി(36), ഏറത്ത് തുവയൂർ വടക്ക് അന്തിച്ചിറ രാജേഷ് ഭവനിൽ അനീഷ്‌കുമാർ (36), കടമ്പന
പത്തനംതിട്ട: അടൂരിൽ വീട്ടിൽ നടക്കുന്ന അനധിക്യത മദ്യകച്ചവടം പിടികൂടാനെത്തിയ എക്‌സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസറെ വധിക്കാൻ ശ്രമിച്ച കേസിലെ നാലു പ്രതികൾക്ക് ഒളിസങ്കേതം ഒരുക്കുകയും വേണ്ട സൗകര്യങ്ങൾ കൊടുക്കുകയും വിവരങ്ങൾ ചോർത്തി നൽകുകയും ചെയ്ത സുഹൃത്തും സഹപ്രവർത്തകനുമായ എക്‌സൈസ് സിവിൽ ഓഫീസറെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. തിരുവല്ല ഓഫീസിൽ ജോലി ചെയ്യുന്ന നൂറനാട് താമരക്കുളം സ്വദേശി അൻസാരിയെയാണ് എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിങ് പിരിച്ചു വിട്ടു കൊണ്ട് ഉത്തരവിറക്കിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ലീഗ് നേതാക്കളുടെ പിന്തുണയോടെ പൊലീസ് ഒതുക്കിയ സംഭവം പുറത്തു കൊണ്ടുവന്നത് മറുനാടൻ അടക്കമുള്ള മാദ്ധ്യമങ്ങളായിരുന്നു.
കഴിഞ്ഞ വർഷം ജൂലൈ ഒന്നിന് രാത്രി എട്ടരയോടെ അടൂർ മാഞ്ഞാലിയിൽ വച്ച് പ്രിവന്റീവ് ഓഫീസർ പി. ബിജുവി(43)നെയാണ് സ്പിരിറ്റ് മാഫിയ സംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്. കടമ്പനാട് തുവയൂർ തെക്ക് രാജീവം വീട്ടിൽ രാജീവ് (46), ഭാര്യ രാജി(36), ഏറത്ത് തുവയൂർ വടക്ക് അന്തിച്ചിറ രാജേഷ് ഭവനിൽ അനീഷ്‌കുമാർ (36), കടമ്പനാട് വടക്ക് മലങ്കാവ് പൊന്നാലയം രതീഷ് (33) എന്നിവരാണ് ബിജുവിനെ മൃതപ്രായനാക്കിയത്. സംഭവത്തിന് ശേഷം കായംകുളത്തേക്ക് പോയ പ്രതികളെ അവിടെ നിന്നുമാണ് എക്‌സൈസ് സിവിൽ ഓഫീസർ അൻസാരി ഏറ്റെടുത്ത് ഒളിസങ്കേതത്തിലേക്ക് മാറ്റിയത്. മൊബൈൽ ടവർ കേന്ദ്രീകരിച്ച് പൊലീസ് അനേ്വഷിക്കുന്നുണ്ടാകുമെന്ന് കരുതി പ്രതികൾ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഫോണിൽ വിളിച്ചിരുന്നില്ല.
പൊലീസ് സൈബർ സെൽ നടത്തിയ അനേ്വഷണത്തിനൊടുവിൽ ചെങ്ങന്നൂർ ടവറിന്റെ പരിധിയിലുള്ള രണ്ടു നമ്പരുകളുമായി എക്‌സൈസ് ഉദ്യോഗസ്ഥൻ നിരന്തരം ബന്ധപ്പെടുന്നത് കണ്ടെത്തി. ഇതിന് പിന്നാലെ പൊലീസ് ചുറ്റിത്തിരിഞ്ഞെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ബിജുവിനെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മാറ്റി. ബിജുവിന്റെ ക്ഷേമവിവരങ്ങൾ അനേ്വഷിക്കാനെന്ന വ്യാജേനെ വീട്ടിലെത്തിയ അൻസാരിഅവിടെ നിന്ന് ഇറങ്ങിയതിന് പിന്നാലെ പ്രതികളെ വിളിച്ച് ഈ വിവരം ചോർത്തിക്കൊടുത്തു. ബിജുവും അൻസാരിയും നേരത്തേ ആംഡ് പൊലീസിലായിരുന്നു. അന്നു മുതൽ ഇവർ തമ്മിൽ അടുത്ത ബന്ധവും ഉണ്ടായിരുന്നു. 'അവന് കുഴപ്പമൊന്നുമില്ല നിങ്ങൾ പേടിക്കേണ്ട' എന്നായിരുന്നു അൻസാരി പ്രതികളെ വിളിച്ച് അറിയിച്ചത്. ഈ സംഭാഷണം പൊലീസ് ടാപ്പ് ചെയ്തിരുന്നു. സിവിൽ എക്‌സൈസ് ഓഫീസറെ നിരന്തരം നിരീക്ഷിച്ചു വന്ന പൊലീസ് കായംകുളം മുതൽ താമരക്കുളം വരെ പിന്തുടർന്ന് കസ്റ്റഡിയിൽ എടുത്തു.
അടൂരിൽ കൊണ്ടുവന്ന് പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ കാര്യങ്ങളെല്ലാം ഇയാൾ തുറന്നു പറഞ്ഞു. പ്രതികൾ ഗുരുവായൂരാണുള്ളതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. പൊലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നതിനിടെ മുഖ്യപ്രതി രാജീവും അയാളുടെ ഭാര്യയും എക്‌സൈസ് ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് രണ്ടു തവണ വിളിച്ചു. തുടർന്ന് ഇയാളെക്കൊണ്ടു തന്നെ പ്രതികളെ വിളിപ്പിച്ച പൊലീസ് അവരോട് എറണാകുളത്ത് എത്താൻ ആവശ്യപ്പെട്ടു.
അതനുസരിച്ച് എറണാകുളത്ത് വന്നപ്പോൾ പ്രതികൾ പൊലീസ് പിടിയിലാവുകയും ചെയ്തു. പ്രതികൾ പിടിയിലായതിന് ശേഷം എക്‌സൈസ് ഉദ്യോഗസ്ഥനെ പൊലീസ് വിട്ടയച്ചു. എപ്പോൾ വിളിച്ചാലും ഹാജരാകണമെന്ന വ്യവസ്ഥയിലാണ് വിട്ടയത്. പിറ്റേന്ന് പുലർച്ചെ തന്നെ ഇയാളെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ എടുത്തു. ഇതോടെയാണ് ലീഗ് നേതാക്കൾ സമ്മർദവുമായി രംഗത്തു വന്നത്. എക്‌സൈസ് ഉദ്യോഗസ്ഥനെ പ്രതിയാക്കാൻ പാടില്ലെന്നായിരുന്നു ഇവരുടെ ആവശ്യം.
അഞ്ചു വർഷം മുമ്പ് അൻസാരി അടൂരിൽ ജോലി ചെയ്തിരുന്നു. ഈ കേസിലെ മുഖ്യപ്രതി രാജീവുമായി അന്നുണ്ടാക്കിയ അടുപ്പം അതിന് ശേഷവും തുടർന്നു വരികയായിരുന്നു. ഇക്കാര്യങ്ങളെല്ലാം സൂചിപ്പിച്ച് മറുനാടൻ വാർത്ത നൽകിയ ദിവസം തന്നെ അൻസാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ വകുപ്പുതല അന്വേഷണത്തിനൊടുവിലാണ് ഇന്നലെ ഇയാളെ പിരിച്ചു വിട്ടു കൊണ്ട് ഉത്തരവിറക്കിയത്.