അരുവിക്കര: അരുവിക്കര മണ്ഡലത്തിലെ കുറ്റിച്ചലിൽനിന്ന് എക്‌സൈസ് 32 ലിറ്റർ ചാരായം പിടികൂടി. പരുത്തിപ്പള്ളി റബർ തോട്ടത്തിനുള്ളിലെ വീട്ടിൽ സൂക്ഷിച്ച നിലയിലായിരുന്നു ചാരായം. ചാരായ വിൽപ്പന നടത്തിവന്ന സനൽകുമാറിനെ കസ്റ്റഡിയിലെടുത്തു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മേഖലയിൽ എക്‌സൈസ് സംഘം പ്രത്യേക പരിശോധന നടത്തുന്നുണ്ട്. പരുത്തിപ്പള്ളി റബർ തോട്ടത്തിനുള്ളിലെ വീട്ടിൽ സൂക്ഷിച്ച നിലയിലായിരുന്നു ചാരായം.

വെള്ളനാട് എക്‌സൈസ് ഇൻസ്‌പെക്ടർ നസ്‌റുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രി മുതൽ നടത്തിയ പരിശോധനയിലാണ് വാറ്റ് ചാരായം പിടികൂടിയത്. വരും ദിവസങ്ങളിലും ഈ മേഖലയിൽ പരിശോധന തുടരുമെന്ന് എക്‌സൈസ് അറിയിച്ചു. അതിനിടെ അരുവിക്കരയിൽ യുഡിഎഫ് കോഴപ്പണം ഒഴുക്കിയും സാരി വിതരണം ചെയ്!തും വോട്ടർമാരെ സ്വാധീനിക്കുന്നുവെന്ന് സിപിഐ(എം). എന്നാൽ ആരോപണങ്ങൾ യുഡിഎഫ് നിഷേധിച്ചു.

അരുവിക്കരയിൽ പ്രചാരണത്തിന് ചൂടേകി ആരോപണ പ്രത്യാരോപണങ്ങളും. ഉഴമലയ്ക്കലിലും പുളിമൂട്ടിലും യുഡിഎഫ് വോട്ടർമാർക്ക് സാരി വിതരണം ചെയ്‌തെന്നും മണ്ഡലത്തിൽ കോഴപ്പണം ഒഴുക്കിയെന്നുമാണ് ഇടത് ആരോപണം. തെരഞ്ഞെടുപ്പ് കമ്മിഷന് പരാതിയും നൽകും. എന്നാൽ ആരോപണങ്ങൾ യുഡിഎഫ് നിഷേധിച്ചു. ഉഴമലയ്ക്കലിലെ പ്രായമേറിയ സ്!ത്രീകളെ ദോത്തി നൽകി ആദരിക്കുക മാത്രമാണ് ചെയ്തതെന്ന് കോൺഗ്രസ് മണ്ഡലം കമ്മറ്റി വിശദീകരിച്ചു.

യുഡിഎഫും എൽഡിഎഫും വോട്ടർമാരെ സ്വീധിനിക്കാൻ വ്യാപക ശ്രമം നടത്തുന്നുവെന്ന് ബിജെപിയും ആരോപിച്ചു.