- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പത്രവാർത്തകർ പൂർണമായും ശരിയല്ലെങ്കിലും സമൂഹത്തിൽ വകുപ്പിന് അവമതിപ്പിന് ഹേതുവായതിനാൽ സസ്പെൻഡ് ചെയ്യുന്നു; മദ്യപിച്ച് നാട്ടുകാരോട് മെക്കിട്ടു കേറിയ എക്സൈസ് പ്രിവന്റീവ് ഓഫീസറെ സസ്പെൻഡ് ചെയ്ത് ഡെപ്യൂട്ടി കമ്മിഷണർ; നടപടിക്ക് വിധേയനായത് സിപിഎം അനുകൂല സർവീസ് സംഘടനയുടെ ജില്ലാ സെക്രട്ടറി
അടൂർ: എക്സൈസ് സംഘം കഞ്ചാവ് റെയ്ഡിനെത്തിയപ്പോൾ ഡ്യൂട്ടിയിൽ ഇല്ലാതിരുന്നിട്ടും മദ്യപിച്ച് ഒപ്പമെത്തി നാട്ടുകാരുടെ മെക്കിട്ട് കേറിയ എക്സൈസ് പ്രിവന്റീവ് ഓഫീസറെ സസ്പെൻഡ് ചെയ്തു. അടൂർ എക്സൈസ് ഓഫീസിലെ ഹുസൈൻ മുഹമ്മദാണ് സസ്പെൻഷനിലായത്. സിപിഎം അനുകൂല സർവീസ് സംഘടനയുടെ ജില്ലാ സെക്രട്ടറിയായ ഇയാളെ രക്ഷപ്പെടുത്താൻ സിപിഎമ്മും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറും ഉൾപ്പെടെ ശ്രമിച്ചെങ്കിലും പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടും പത്രവാർത്തകളും തിരിച്ചടിയായി. സസ്പെൻഷൻ ഉത്തരവ് വായിച്ചാൽ തന്നെ മനസില്ലാ മനസോടെ എടുത്ത നടപടിയാണിതെന്ന് വ്യക്തമാകും.
പത്രവാർത്തകളും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടും പൂർണമായും ശരിയല്ലെങ്കിലും സമൂഹമധ്യത്തിൽ വകുപ്പിന് മാനക്കേടിന് ഹേതുവാക്കിയെന്ന കാരണത്താൽ സസ്പെൻഡ് ചെയ്യുന്നുവെന്നാണ് ഉത്തരവിലുള്ളത്. ലഹരി വസ്തുക്കളുടെ അനധികൃത ക്രയവിക്രയങ്ങൾ കണ്ടുപിടിക്കാൻ ബാധ്യസ്ഥനായ ഉദ്യോഗസ്ഥൻ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്നും സസ്പെൻഷൻ ഉത്തരവിലുണ്ട്.ഇയാൾക്കെതിരായ തുടരന്വേഷണം പത്തനംതിട്ട അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ (എൻഫോഴ്സമെന്റ്) നടത്തും.
കഞ്ചാവുമായി രണ്ട് യുവതികൾ ഉൾപ്പെടെ നാല് പേരെ എക്സൈസ് സംഘം വ്യാഴാഴ്ച അറസ്റ്റ് ചെയ്ത സംഭവത്തിനിടയിലാണ് ഹുസൈൻ അഹമ്മദ് മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയത്. കഴിഞ്ഞ ദിവസമാണ് കേന്ദ്രീയ വിദ്യാലയത്തിന് സമീപത്തെ ഫ്ളാറ്റിൽ നിന്നും നാലു പേരെ കഞ്ചാവുമായി എക്സൈസ് പിടികൂടുന്നത്. അടൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. അന്നേ ദിവസം ജോലിയിൽ ഇല്ലാതിരുന്ന സമയത്ത് മദ്യപിച്ച് മഫ്തിയിലെത്തിയ ഹുസൈൻ അഹമ്മദ് പരിശോധന നടന്ന ഫൽറ്റിൽ സ്ഥാപനം നടത്തിയവരോട് അപമര്യാദയായി പെരുമാറി.
ഇത് വലിയ വാക്കേറ്റത്തിന് കാരണമാകുകയും എക്സൈസ് വാഹനം തടഞ്ഞിടുകയും ചെയ്തിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ അടൂർ പൊലീസ് ഹുസൈൻ അഹമ്മദിനെ കസ്റ്റഡിയിൽ എടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. മദ്യപിച്ച് അമിത വേഗതയിൽ വാഹനം ഓടിച്ചെന്ന പരാതിയിൽ ഇയാൾക്കെതിരെ അടൂർ പൊലീസ് കേസെടുത്തിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അടൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. പരിരോധനയ്ക്കിടെ ഹുസൈൻ അഹമ്മദ് എത്തിയതും വാക്കു തർക്കവുമൊക്കെ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
ഇതിന് പുറമേ ക്വാട്ട തികയ്ക്കാൻ ഇയാൾ മുൻ അബ്കാരി കേസ് പ്രതിയെ ചാരായം കൊണ്ടു വച്ച് പിടിപ്പിച്ചുവെന്ന് കാട്ടി മുഖ്യമന്ത്രിക്ക് പരാതി പോയിട്ടുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്