- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിവിലായ ബലൂചിസ്ഥാൻ നേതാവിന് ഇന്ത്യ അഭയം നൽകിയേക്കും; പ്രതിഷേധവുമായി പാക്കിസ്ഥാനൊപ്പം ചൈന; കാശ്മീർ വിഷയം കത്തി നിൽക്കുമ്പോൾ ബലൂചിസ്ഥാൻ വിഷയവും ചൂടുപിടിപ്പിച്ച് ഇന്ത്യ
ന്യൂഡൽഹി: ചൈനയുടേയും പാക്കിസ്ഥാന്റേയും എതിർപ്പ് അവഗണിച്ച് ബലൂചിസ്ഥാൻ നേതാവിന് ഇന്ത്യ അഭയം നൽകും. ഇന്ത്യയിൽ രാഷ്ട്രീയ അഭയം നൽകണമെന്ന് ബലൂചിസ്ഥാൻ നേതാവ് ബ്രഹംദഗ് ബുഗ്തി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ചൊവ്വാഴ്ച ഇന്ത്യൻ എംബസിയെ സമീപിക്കുമെന്നും ബുഗ്തി അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഇന്ത്യ തീരുമാനം എടുക്കുന്നത്. കാശ്മീരിൽ നടക്കുന്ന അക്രമ പ്രവർത്തനങ്ങൾക്ക് പ്രതികാരം കൂടിയാകും ഈ തീരുമാനം. ബുഗ്തിയുടെ ആവശ്യം ഇന്ത്യ അംഗീകരിച്ചാൽ ഇന്ത്യയുടെ വിദേശനയത്തിൽ തന്നെ ചരിത്രപരമായ ഒരു സംഭവമാകും ഇത്. ടിബറ്റൻ നേതാവ് ദലൈലാമയ്ക്കാണ് ഇന്ത്യ അവസാനമായി രാഷ്രീയ അഭയം നൽകിയത്. ജനീവയിൽ നടന്ന ബലൂചിസ്ഥാൻ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉന്നതതല യോഗത്തിന് ശേഷമാണ് ബുഗ്തി രാഷ്ട്രീയ അഭയം തേടാൻ തീരുമാനിച്ചത്. ബലൂചിസ്ഥാൻ വിഷയം ആഗോളതലത്തിൽ ചർച്ച ചെയ്യാൻ താത്പര്യം കാണിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബുഗ്തി നന്ദി അറിയിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബലൂചിസ്താൻ പ്രസ്താവനക്ക് പിന്തുണ ന
ന്യൂഡൽഹി: ചൈനയുടേയും പാക്കിസ്ഥാന്റേയും എതിർപ്പ് അവഗണിച്ച് ബലൂചിസ്ഥാൻ നേതാവിന് ഇന്ത്യ അഭയം നൽകും. ഇന്ത്യയിൽ രാഷ്ട്രീയ അഭയം നൽകണമെന്ന് ബലൂചിസ്ഥാൻ നേതാവ് ബ്രഹംദഗ് ബുഗ്തി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ചൊവ്വാഴ്ച ഇന്ത്യൻ എംബസിയെ സമീപിക്കുമെന്നും ബുഗ്തി അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഇന്ത്യ തീരുമാനം എടുക്കുന്നത്. കാശ്മീരിൽ നടക്കുന്ന അക്രമ പ്രവർത്തനങ്ങൾക്ക് പ്രതികാരം കൂടിയാകും ഈ തീരുമാനം. ബുഗ്തിയുടെ ആവശ്യം ഇന്ത്യ അംഗീകരിച്ചാൽ ഇന്ത്യയുടെ വിദേശനയത്തിൽ തന്നെ ചരിത്രപരമായ ഒരു സംഭവമാകും ഇത്. ടിബറ്റൻ നേതാവ് ദലൈലാമയ്ക്കാണ് ഇന്ത്യ അവസാനമായി രാഷ്രീയ അഭയം നൽകിയത്.
ജനീവയിൽ നടന്ന ബലൂചിസ്ഥാൻ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉന്നതതല യോഗത്തിന് ശേഷമാണ് ബുഗ്തി രാഷ്ട്രീയ അഭയം തേടാൻ തീരുമാനിച്ചത്. ബലൂചിസ്ഥാൻ വിഷയം ആഗോളതലത്തിൽ ചർച്ച ചെയ്യാൻ താത്പര്യം കാണിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബുഗ്തി നന്ദി അറിയിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബലൂചിസ്താൻ പ്രസ്താവനക്ക് പിന്തുണ നൽകിയതിനെ തുടർന്ന് അറസ്റ്റിലായ ബ്രഹംദഗ് ബുഗ്തി ഇപ്പോൾ ഒളിവിലാണുള്ളത്. മുതിർന്ന ബലൂചിസ്ഥാൻ നേതാവായ നവാബ് അക്‌ബർ ഖാൻ ബുഗ്തിയുടെ കൊച്ചുമകൻ കൂടിയാണ് ബ്രഹംദഗ് ബുക്തി. മറ്റു രാജ്യങ്ങൾ ബലൂചിസ്ഥാനെ പിന്തുണക്കുന്നതിൽ പ്രതിഷേധിക്കുന്ന ചൈനയ്‌ക്കെതിരെ ബംഗ്ലാദേശിന്റെയും അഫ്ഗാനിസ്ഥാന്റെയും ഇന്ത്യയുടേയും സഹായത്തോടെ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്നും ബുഗ്തി പറഞ്ഞു.
സ്വിറ്റ്‌സർലൻഡിൽ പ്രവാസിയായി കഴിയുന്ന ബ്രാഹംദഗ് രാജ്യത്തെ ഇന്ത്യൻ എംബസി വഴിയാണ് അപേക്ഷ നൽകുക. പാക്കിസ്ഥാൻ ഭീകരസംഘടനയായി മുദ്രകുത്തിയ ബലൂച് റിപ്പബ്ലിക്കൻ ആർമിയെ നയിക്കുന്നതു പ്രവാസിയായ യുവനേതാവാണ്. 2011 ഫെബ്രുവരി രണ്ടിന് ഇന്ത്യയിൽ അഭയത്തിനായി അപേക്ഷ നൽകിയെങ്കിലും നിരസിക്കപ്പെട്ടു. എന്നാൽ മാറിയ സാഹചര്യത്തിൽ ഈ അപേക്ഷ സ്വീകരിക്കാനാണ് ഇന്ത്യയുടെ നീക്കം. ഇതിലൂടെ പാക്കിസ്ഥാന് ശക്തമായ സന്ദേശം നൽകലാണ് മോദി സർക്കാരിന്റെ ലക്ഷ്യം. തീരുമാനം ചൈനയേയും പ്രകോപിപ്പിക്കും. എന്നാൽ പാക് അധിനിവേശ കാശ്മീരിൽ പാക്കിസ്ഥാന് വേണ്ടി ഇടപെടൽ നടത്തുന്ന ചൈനയുടെ എതിർപ്പ് കാര്യമായെടുക്കേണ്ടെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ
ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയിൽ ചൈനയിലെ ഷിങ് യാങ് പ്രവിശ്യയെ പാക്കിസ്ഥാനുമായി ബന്ധിപ്പിക്കുന്ന കേന്ദ്രമാണ് ബലൂചിസ്ഥാൻ. ഇതാണ് ആ മേഖലയിലെ ബാഹ്യ ഇടപടലിനെ ചൈന എതിർക്കുന്നത്.