ഡൽഹി: അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ കോൺഗ്രസിന് ആശ്വാസം. രാജസ്ഥാൻ കോൺഗ്രസ് നേടുമെന്ന് എല്ലാ സർവേഫലങ്ങളും ഉറപ്പിച്ചു പറയുമ്പോൾ മധ്യപ്രദേശിലും ചത്തീസ്ഗഡിലും കനത്തവെല്ലുവിളിയാണ് പാർട്ടി ബിജെപിക്ക് ഉയർത്തിയത്. മധ്യപ്രദേശിലും ചത്തീസ്ഗഢിലും രണ്ടു സർവേകൾ വീതം രണ്ടു പാർട്ടികൾക്കും ഭൂരിപക്ഷം പറയുന്നു. പക്ഷേ കൂടുതൽ ആധികാരികമെന്ന് പറയുന്ന സർവേകൾ കോൺഗ്രസിന് വിജയം പ്രവചിക്കുന്നത് പാർട്ടി ക്യാമ്പുകളിൽ ആവേശമുയർത്തിയിട്ടുണ്ട്.

തെലുങ്കാനയിൻ ടിആർഎസിന് ഭരണത്തുടർച്ചയുണ്ടാവും. ഇവിടെ രണ്ടാമതെത്തുക പ്രതിപക്ഷ സഖ്യമാണ്. ബിജെപിക്ക് കേവലം എഴുസീറ്റുകൾ മാത്രമാണ് ഇവിടെ പ്രവചിക്കപ്പെട്ടത്. മീസോറാമിൽ മീസോനാഷണൽ ഫ്രണ്ടിനാണ് ഭൂരിപക്ഷം പ്രവവിക്കുന്നത്. ഇവിടെ കോൺഗ്രസിന് അധികാരം പോവും. കോൺഗ്രസിന് ആശ്വാസം പകരമ്പോഴും ബിജെപിക്ക് ഞെട്ടലാണ് സർവേ ഉണ്ടാക്കിയത്. ഇതിൽ മധ്യപ്രദേശിലും ചത്തീസ്ഗഢിലും കടുത്ത മൽസരമാണ് സർവേകൾ പ്രവചിക്കുന്നത്.

വോട്ടെടുപ്പ് അവസാനിച്ച് അര മണിക്കൂറിന് ഉള്ളിൽ തന്നെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടാൻ ഇക്കുറി തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിരുന്നു. വൈകുന്നേരം അഞ്ചര ആയപ്പോൾ തന്നെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു തുടങ്ങി. ഇന്ത്യാ ടുഡേ ആണ് ആദ്യ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിട്ടത്.

മധ്യപ്രദേശിൽ കടുത്ത മൽസരം

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലങ്ങളിൽ രണ്ടെണ്ണം കോൺഗ്രസിനും രണ്ടെണ്ണം ബിജപിക്കും ഒപ്പം. റിപ്പബ്ലിക് ടിവി ജൻ കി ബാത്ത്, ടൈംസ് നൗ സിഎൻഎക്സ് എന്നിവ ബിജെപിക്കൊപ്പവും ഇന്ത്യ ന്യൂസ് എംപി, ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ കോൺഗ്രസിനൊപ്പവുമാണ്.എന്നാൽ കൂടതൽ ആധികാരമന്ന് കണക്കാക്കുന്ന ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ സർവേ
കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്നതാണ് പാർട്ടികേന്ദ്രങ്ങൾക്ക ആശ്വാസമായിട്ടുള്ളത്.

ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ

കോൺഗ്രസ് 122
ബിജെപി 120
ബിഎസ്‌പി 13
മറ്റുള്ളവർ 38


ഇന്ത്യ ന്യൂസ് എംപി

കോൺഗ്രസ് 112
ബിജെപി 106
ബിഎസ്‌പി 0
മറ്റുള്ളവർ 12

റിപ്പബ്ലിക് ടിവി ജൻ കി ബാത്ത്

ബിജെപി 128
കോൺഗ്രസ് 115
ബിഎസ്‌പി o
മറ്റുള്ളവർ 7

ടൈംസ് നൗ സിഎൻഎക്സ്

ബിജെപി 126
കോൺഗ്രസ് 89
ബിഎസ്‌പി 6
മറ്റുള്ളവർ 9


രാജസ്ഥാൻ

രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് രണ്ടു സർവേകകളും പ്രവചിക്കുന്നത്. ഇന്താടുഡെയും ടൈംസ് നൗ സിഎൻഎസ് എക്സിറ്റ്പോളുകൾ പ്രവചിക്കുന്നു. രാജസ്ഥാനിൽ ബിജെപി തന്നെ തോൽവി സമ്മതിച്ച മട്ടാണ്.

ഇന്ത്യ ടുഡെ-ആക്സിസ് മൈ ഇന്ത്യ


കോൺഗ്രസ് 141
ബിജെപി 72
ബിഎസ്‌പി 0

മറ്റുള്ളവർ 11

ടൈംസ് നൗ-സിഎൻഎക്സ്


കോൺഗ്രസ് 105
ബിജെപി 85
ബിഎസ്‌പി 2

മറ്റുള്ളവർ 7


ഛത്തീസ്‌ഗഡിൽ ഒപ്പത്തിനൊപ്പം

ഛത്തീസ്‌ഗഡിൽ ബിജെപി ഭരണം നിലനിർത്തുമെന്നാണ് ടൈംസ് നൗ സിഎൻ എക്സ്, ഇന്ത്യ ടിവി എക്സിറ്റ് പോൾ ഫലങ്ങൾ പറയുമ്പോൾ റിപ്പബ്ലിക് സീ വോട്ടർ, ന്യൂസ് നേഷൻ എന്നിവ കോൺഗ്രസിനാണ് മുൻതൂക്കം പ്രവചിക്കുന്നത്.

ടൈംസ് നൗ-സിഎൻഎക്സ്

ബിജെപി 46
കോൺഗ്രസ് 35
ബിഎസ്‌പി 7
മറ്റുള്ളവർ 2

റിപ്പബ്ലിക്- സീ വോട്ടർ

കോൺഗ്രസ് 40-50
ബിജെപി 35-43
ബിഎസ്‌പി 3-7
മറ്റുള്ളവർ 0

ന്യൂസ് നേഷൻ

കോൺഗ്രസ് 40-50
ബിജെപി 38-46
ബിഎസ്‌പി 4-8

മറ്റുള്ളവർ 04


ഇന്ത്യ ടിവി

ബിജെപി 42-50

കോൺഗ്രസ് 32-38

ബിഎസ്‌പി 6-8

മറ്റുള്ളവർ 1-3


തെലങ്കാന

ടൈംസ് നൗ -സിഎൻ എക്സ്

ടിആർഎസ്- 66

കോൺഗ്രസ്-ടിഡിപി സഖ്യം- 37.

ബിജെപി-7
മറ്റുള്ളവർ -9