- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചിൽ മൂന്നു സംസ്ഥാനങ്ങളിലും മോദി തരംഗമെന്നു റിപ്പോർട്ടുകൾ; മണിപ്പൂരും ഉത്തരാഖണ്ഡും പിടിക്കുന്ന ബിജെപി യുപിയിലും ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയേക്കും; പഞ്ചാബിൽ കോൺഗ്രസും ആംആദ്മിയും ഒരുപോലെ മുന്നേറുന്നു; ഗോവയിലും ഇഞ്ചോടിഞ്ചു പോരാട്ടം; എക്സിറ്റ് പോളുകൾ ബിജെപിക്ക് അനുകൂലം
ന്യൂഡൽഹി: ഉത്തർപ്രദേശിലും മോദി മാജിക് ആവർത്തിക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായ സംസ്ഥാനത്ത് ബിജെപി ശക്തമായ തിരിച്ചുവരവ് നടത്തി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നു പ്രവചിക്കപ്പെടുന്നു. യുപി അടക്കം നിയമസഭാ തെരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പുകൾ നടന്നത്. പഞ്ചാബ് ഒഴിച്ചുള്ള സംസ്ഥാനങ്ങളിൽ ബിജെപിയുടെ മുന്നേറ്റമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പഞ്ചാബിൽ കോൺഗ്രസിനും ആംആദ്മിക്കും പ്രതീക്ഷ പകരുന്നതാണ് ഫലങ്ങൾ. ടൈംസ്നൗ-വി എംആർ എക്സിറ്റ് പോൾ പ്രവനം അനുസരിച്ച് ഉത്തർപ്രദേശിൽ ബിജെപി 190 മുതൽ 210 വരെ സീറ്റുകൾ നേടും. എസ്‌പി കോൺഗ്രസ് സഖ്യം 110-130 വരെ സീറ്റും ബിഎസ്‌പി 57-74 സീറ്റുകളും മറ്റുള്ളവർ എട്ട് സീറ്റും നേടുമെന്നാണ് പ്രവചനം. ഏഴു ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 33.5 ശതമാനം വോട്ടുകൾ സ്വന്തമാക്കുമെന്നു കരുതുന്നു. ഭരണം നടത്തുന്ന സമാജ്
ന്യൂഡൽഹി: ഉത്തർപ്രദേശിലും മോദി മാജിക് ആവർത്തിക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായ സംസ്ഥാനത്ത് ബിജെപി ശക്തമായ തിരിച്ചുവരവ് നടത്തി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നു പ്രവചിക്കപ്പെടുന്നു. യുപി അടക്കം നിയമസഭാ തെരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പുകൾ നടന്നത്. പഞ്ചാബ് ഒഴിച്ചുള്ള സംസ്ഥാനങ്ങളിൽ ബിജെപിയുടെ മുന്നേറ്റമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പഞ്ചാബിൽ കോൺഗ്രസിനും ആംആദ്മിക്കും പ്രതീക്ഷ പകരുന്നതാണ് ഫലങ്ങൾ.
ടൈംസ്നൗ-വി എംആർ എക്സിറ്റ് പോൾ പ്രവനം അനുസരിച്ച് ഉത്തർപ്രദേശിൽ ബിജെപി 190 മുതൽ 210 വരെ സീറ്റുകൾ നേടും. എസ്‌പി കോൺഗ്രസ് സഖ്യം 110-130 വരെ സീറ്റും ബിഎസ്‌പി 57-74 സീറ്റുകളും മറ്റുള്ളവർ എട്ട് സീറ്റും നേടുമെന്നാണ് പ്രവചനം.
ഏഴു ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 33.5 ശതമാനം വോട്ടുകൾ സ്വന്തമാക്കുമെന്നു കരുതുന്നു. ഭരണം നടത്തുന്ന സമാജ് വാദി പാർട്ടി കോൺഗ്രസുമായി ചേർന്നുണ്ടാക്കിയ സഖ്യത്തിന് 27 ശതമാനം വോട്ടുകളാണ് നേടാനാവുക. മായാവതിയുടെ ബഹുജൻ സമാജ് വാദി പാർട്ടിക്ക് 14.65 ശതമാനം വോട്ടുകളും നേടാനാകുമെന്ന് സർവേ പ്രവചിക്കുന്നു. യുപിയിലെ 404 അംഗ നിയമസഭയിൽ സർക്കാർ ഉണ്ടാക്കാൻ വേണ്ട ഭൂരിപക്ഷം 202 ആണ്. എക്സിറ്റ് പോൾ ഫലങ്ങൾ ശരിയാകുകയാണെങ്കിൽ യുപിയിൽ തൂക്കുമന്ത്രിസഭയായിരിക്കും അധികാരത്തിലേറുക. ശനിയാഴ്ചയാണ് വോട്ടെണ്ണൽ.
ഉത്തർപ്രദേശിൽ മികച്ച വിജയം നേടാൻ ബിജെപിക്കായാൽ നോട്ടുനിരോധനം അടക്കമുള്ള മോദി സർക്കാരിന്റെ തീരുമാനങ്ങൾക്കുള്ള ജനസ്വീകാര്യതായായി അതു വിലയിരുത്തപ്പെടാം. നോട്ടുനിരോധനവും സർജിക്കൽ സ്ട്രൈക്കും അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് ബിജെപി യുപിയിൽ തെരഞ്ഞെടുപ്പിനെ നേരിട്ടത്. നോട്ടു നിരോധനം പോലുള്ള ശക്തമായ തീരുമാനങ്ങൾ ഭാവിയിലും തുടരാനും മോദിച്ച് വിജയങ്ങൾ പ്രചോദനമാകും.
ടൈംസ് നൗവിനു പുറമേ ഇന്ത്യന്യൂസ്- എംആർസി എക്‌സിറ്റ് പോളും യുപിയിൽ ബിജെപിയുടെ മുന്നേറ്റം പ്രവചിക്കുന്നു. ബിജെപിക്ക് 185 സീറ്റുകൾ ലഭിക്കും. സമാജ്‌വാദി പാർട്ടി- കോൺഗ്രസ് സഖ്യത്തിന് 120 സീറ്റും മായാവതിയുടെ ബിഎസ്‌പിക്ക് 90 സീറ്റും ലഭിക്കും.
എബിപിന്യൂസ്- ലോക്‌നിഥി സർവേ പ്രകാരം ബിജെപിക്ക് 164-176 സീറ്റുകളും എസ്‌പി-കോൺഗ്രസ് സഖ്യത്തിന് 156-169 സീറ്റുകളും ബിഎസ്‌പിക്ക് 60-72 സീറ്റുകളും മറ്റുള്ളവർക്ക് 2-6 സീറ്റുകളും യുപിയിൽ ലഭിക്കും.
ഇന്ത്യ ടിവി-സി-വോട്ടർ സർവേ പ്രകാരം ബിജെപിക്ക് 155-167 സീറ്റുകളും എസ്‌പി-കോൺഗ്രസ് സഖ്യത്തിന് 135-147 സീറ്റുകളും ബിഎസ്‌പിക്ക് 81-93 സീറ്റുകളും മറ്റുള്ളവർക്ക് 8-20 സീറ്റുകളും ലഭിക്കും.
പഞ്ചാബിൽ ആം ആദ്മി പാർട്ടി 42-51 വരെ സീറ്റുകൾ നേടുമെന്ന് ഇന്ത്യ ടുഡെ-ആക്സിസ് എക്സിറ്റ് പോൾ പറയുന്നു. അകാലിദൾ-ബിജെപി സഖ്യത്തിന് 47 വരെ സീറ്റുകൾ മാത്രമേ ലഭിക്കൂ. കോൺഗ്രസ് മികച്ച പ്രകടനം നടത്തി 32-71 വരെ സീറ്റുകൾ നേടുമെന്നും പ്രവചിക്കുന്നു. പഞ്ചാബിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ എത്തുമെന്നാണ് സിവോട്ടറിന്റെ പ്രവചനം. എഎപിക്ക് 59-67 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പറയുന്നത്. 59 സീറ്റാണ് സർക്കാർ രൂപീകരണത്തിന് വേണ്ടത്.
ഗോവയിൽ ബിജെപിക്ക് 15 മുതൽ 21 വരെ സീറ്റുകൾ ലഭിക്കുമെന്ന് ടിവി-സി-വോട്ടർ പ്രവചിക്കുന്നു. ആം ആദ്മി പാർട്ടിക്ക് 04 വരെ സീറ്റുകളും മറ്റുള്ളവർക്ക് 28 വരെ സീറ്റുകളും ലഭിക്കുമെന്നുമാണ് പ്രവചനം.
മണിപ്പൂരിൽ ബിജെപി 25-31 വരെ സീറ്റുകൾ നേടുമെന്നാണ് ഇന്ത്യ ടിവി-സി വോട്ടർ പ്രവചനം. നിലവിലെ ഭരണകക്ഷിയായ കോൺഗ്രസിന് 17-23 വരെ സീറ്റുകൾ മാത്രമേ ലഭിക്കൂ. മറ്റുള്ളവർ 9-15 വരെ സീറ്റുകൾ നേടുമെന്നും പ്രവചിക്കുന്നു.
ഉത്തരാഖണ്ഡ് ബിജെപിക്ക് അനുകൂലമാണെന്ന് മിക്ക ഫലങ്ങളും സൂചിപ്പിക്കുന്നത്. ഉത്തരാഖണ്ഡിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ ബിജെപിക്കാണ് എംആർസി കൂടുതൽ മുൻതൂക്കം നൽകുന്നത്. ബിജെപി 38 സീറ്റും കോൺഗ്രസ് 30 സീറ്റും നേടുമെന്നാണ് പ്രവചനം.