- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ പിണറായി സർക്കാരിന് ഭരണത്തുടർച്ച പ്രവചിച്ച് ദേശീയ മാധ്യമങ്ങളുടെ സർവേഫലങ്ങൾ; 104 മുതൽ 120 സീറ്റുകൾ വരെ നേടി ചരിത്രം കുറിക്കുമെന്ന് ഇന്ത്യാടുഡെ ആക്‌സിസ് സർവെ; ബിജെപിക്ക് പരമാവധി രണ്ട് സീറ്റ് വരെ; തുടർ ഭരണം പ്രവചിച്ച് റിപ്പബ്ലിക് സി..എൻ..എക്സ് എക്സിറ്റ് പോൾ; എൻ.ഡി.ടി.വി സർവേയിലും ഇടതിന് മുൻതൂക്കം
ന്യൂഡൽഹി : കേരളത്തിൽ ഇടതുപക്ഷത്തിന് തുടർഭരണം പ്രഖ്യാപിച്ച് ദേശീയ മാധ്യമങ്ങളുടെ അഭിപ്രായ സർവേഫലങ്ങൾ. റിപ്പബ്ലിക് സി..എൻ..എക്സ് എക്സിറ്റ് പോൾ സർവേ പ്രകാരം കേരളത്തിൽ എൽ.ഡി.എഫ് 72 മുതൽ 80 വരെ സീറ്റുകൾ നേടി അധികാരത്തിൽ വരും എന്നാണ് പ്രവചിച്ചിരിക്കുന്നത്.യു.ഡി.എഫിന് 58 മുതൽ 64 സീറ്റുകൾ വരെ ലഭിക്കും എന്നാണ് പോൾ ഫലം. അതേസമയം ബിജെപിക്ക് സീറ്റൊന്നും പ്രവചിക്കപ്പെട്ടിട്ടില്ല.
കേരളത്തിൽ ആകെയുള്ള 140 സീറ്റുകളിൽ 104 മുതൽ 120 സീറ്റുകൾ വരെ നേടി എൽഡിഎഫ് ഭരണം നിലനിർത്തുമെന്നാണ് ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രവചനം. യുഡിഎഫ് 20 മുതൽ 36 സീറ്റുകളിൽ ഒതുങ്ങുമെന്നും ഇന്ത്യ ടുഡേ പ്രവചിക്കുന്നു. എൻഡിഎ രണ്ടു സീറ്റുകൾ വരെ നേടിയേക്കാം. മറ്റുള്ളവർക്കും രണ്ടു സീറ്റു വരെ ഇന്ത്യ ടുഡേ പ്രവചിക്കുന്നു. എൽഡിഎഫ് 47 ശതമാനം വോട്ടുകളും യുഡിഎഫ് 38 ശതമാനം വോട്ടുകളും നേടും. എൻഡിഎ 12 ശതമാനവും മറ്റുള്ളവർ മൂന്നു ശതമാനം വോട്ടും നേടുമെന്ന് ഇന്ത്യ ടുഡേ പ്രവചിക്കുന്നു.
എൻഡിടിവി എക്‌സിറ്റ് പോൾ ഫലപ്രകാരം 88 സീറ്റുമായി എൽഡിഎഫ് ഭരണം നിലനിർത്തും. യുഡിഎഫിന് 50 സീറ്റുകൾ ലഭിക്കും. എൻഡിഎ രണ്ടു സീറ്റുകൾ വരെ നേടാമെന്നും എൻഡിടിവി പ്രവചിക്കുന്നു. എൽഡിഎഫ് 74 സീറ്റുകൾ നേടി ഭരണം നിലനിർത്തുമെന്ന് ടൈംസ് നൗ സി വോട്ടർ എക്‌സിറ്റ് പോൾ ഫലം പ്രവചിക്കുന്നു. യുഡിഎഫ് 65 സീറ്റുകൾ നേടുമ്പോൾ മറ്റുള്ളവർ ഒരു സീറ്റു നേടിയേക്കാമെന്നും പ്രവചിക്കുന്നു.
എൽഡിഎഫ് 72 മുതൽ 80 സീറ്റുകൾ വരെ നേടുമെന്നാണ് റിപബ്ലിക് ടിവി സിഎൻഎക്‌സ് എക്‌സിറ്റ് പോൾ ഫലം. യുഡിഎഫിന് 58 മുതൽ 64 സീറ്റുകൾ വരെയാണ് റിപബ്ലിക് ടിവി പ്രവചിക്കുന്നത്. എൻഡിഎ ഒന്നു മുതൽ അഞ്ച് സീറ്റുവരെ നേടുമെന്നും റിപബ്ലിക് ടിവി പ്രവചിക്കുന്നു. എൻഡിഎഫ് 42.50 ശതമാനം വോട്ടും യുഡിഎഫ് 36.95 ശതമാനം വോട്ടും എൻഡിഎ 18.56 ശതമാനം വോട്ടും നേടുമെന്നും റിപബ്ലിക് ടിവി പ്രവചിക്കുന്നു.
140 സീറ്റുകളിലേക്കാണ് മത്സരം നടന്നത്. കഴിഞ്ഞ തവണ ഇടതുമുന്നണി 90ലധികം സീറ്റുകൾ നേടിയാണ് ഇടതുപക്ഷം അധികാരത്തിലെത്തിയത്. നേരത്തെ അഭിപ്രായ സർവെകളിലും ഇടതുപക്ഷം തുടർഭരണം നേടുമെന്നായിരുന്നു പ്രവചനം
ടുഡെസ് ചാണക്യ എക്‌സിറ്റ് പോൾ എൽഡിഎഫ് 102 സീറ്റു വരെ നേടുമെന്ന് പ്രവചിക്കുന്നു. യുഡിഎഫ് 35 സീറ്റുകളിൽ ഒതുങ്ങുമെന്നാണ് വിലയിരുത്തൽ.
കേരളം, പശ്ചിമബംഗാൾ, തമിഴ്‌നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലേക്കും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോൾ ഫലങ്ങളാണ് പുറത്തുവരുന്നത്.
റിപ്പബ്ലിക്- സി എൻ എക്സ് എക്സിറ്റ് പോൾ ഫലമാണ് ആദ്യം പുറത്തുവന്നത്. പശ്ചിമബംഗാളിൽ ബിജെപിക്ക് നേരിയ മുൻതൂക്കമാണ് പ്രവചിക്കുന്നത്. കേരളത്തിൽ എൽഡിഎഫ് തുടർഭരണം നേടുമെന്നും എക്‌സിറ്റ് പോൾ ഫലം പറയുന്നു. അതേസമയം മറ്റ് എക്‌സിറ്റ് പോൾ ഫലങ്ങൾ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്നു.
ന്യൂസ് ഡെസ്ക്