ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പ് ഫലം അറിയാൻ രണ്ട് ദിവസം ബാക്കി നിൽക്കേ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു തുടങ്ങി. പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം, കേരള, പോണ്ടിച്ചേരി തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായതിന് പിന്നാലെയാണ് ദേശീയ ചാനലുകൾ എക്സിറ്റ് പോളുകൾ പുറത്തുവിട്ടു തുടങ്ങിയത്.

ബംഗാളിൽ തൃണമൂൽ കോൺഗ്രസും അസമിൽ ബിജെപി സഖ്യവും അധികാരത്തിൽ എത്തുമെന്നാണ് എക്‌സിറ്റ് പോളുകൾ പറുയുന്നത്. തമിഴ്‌നാട്ടിൽ ഡിഎംകെ മുന്നണിക്കാണ് അധികാരം പ്രവചിക്കുന്നത്.

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് 167 സീറ്റ് നേടുമെന്ന് ടൈംസ് നൗ എക്‌സിറ്റ് പോൾ വ്യക്തമാക്കിയപ്പോൾ കോൺഗ്രസ്-സിപിഐ(എം) സഖ്യം 120 സീറ്റുകൾ വരെ നേടുമെന്നും പ്രവചിക്കുന്നു. കോൺഗ്രസുമായി സഖ്യമുണ്ടാക്കിയ സിപിഐഎമ്മിന് വൻ മുന്നേറ്റം കാഴ്‌ച്ചവെക്കാനാകും. ഇരു പാർട്ടികളും കൂടി 120 സീറ്റ് നേടും. ബിജെപി നാല് സീറ്റുകൾ വരെ നേടുമെന്നും സർവെ പ്രവചിക്കുന്നു.

ബംഗാൾ വിധിയെക്കുറിച്ച് വിവിധ ഏജൻസികളുടെ എക്സിറ്റ്പോളുകൾ ഇങ്ങനെ:

എബിപി എക്‌സിറ്റ്‌പോൾ (പശ്ചിമബംഗാൾ) ഇങ്ങനെ

തൃണമൂൽ കോൺഗ്രസ് - 178
ഇടതുമുന്നണിയും സഖ്യകക്ഷികളും - 110
ബിജെപി - 1
മറ്റുള്ളവർ 5

പശ്ചിമബംഗാളിൽ മമത ബാനർജി തുടരുമെന്ന് എബിപി-ആനന്ദബസാർ പത്രിക എക്‌സിറ്റ്‌പോൾ വ്യക്തമാക്കുന്നു. കൂടാതെ ഇന്ത്യാ ടുഡേ - ആക്‌സിസ് മൈ ഇന്ത്യ സർവെ ഫലവും മമതയ്ക്ക് അനുകൂലമായാണ്.

തൃണമൂൽ കോൺഗ്രസ് - 233 - 253
സിപിഐഎം, കോൺഗ്രസ് സഖ്യം - 38-51
ബിജെപി - 1-5
മറ്റുള്ളവർ - 2-5

ബംഗാൾ- എബിപി- ആനന്ദ എക്‌സിറ്റ് പോൾ ഫലം
തൃണമൂൽ കോൺഗ്രസ് - 178
സിപിഐഎം-കോൺഗ്രസ് സഖ്യം - 110
ബിജെപി - 1
മറ്റുള്ളവർ - 5

അസമിൽ കോൺഗ്രസിന് തുടർഭരണ പ്രതീക്ഷ നൽകി സീവോട്ടർ സർവെ
അസമിൽ കോൺഗ്രസിന് തുടർഭരണ പ്രതീക്ഷ നൽകി ടൈംസ് നൗ - സീവോട്ടർ പോൾ ഓഫ് പോൾസ്. ബിജെപി 57 സീറ്റ് നേടുമെങ്കിലും കോൺഗ്രസിന് 41 സീറ്റ് നേടാനാകും. ഫലം ഇങ്ങനെ

ബിജെപി - 57
കോൺഗ്രസ് - 41
എയുഡിഎഫ് - 18
മറ്റുള്ളവർ - 10

അസാം: ഇന്ത്യാ ടുഡേ - ആക്‌സിസ് മൈ ഇന്ത്യ സർവെ
ബിജെപി - 79-93
കോൺഗ്രസ് - 26-33
എയുഡിഎഫ് - 6-10
മറ്റുള്ളവർ - 1-4

തമിഴ്‌നാട്ടിൽ ഡിഎംകെ

തമിഴ്‌നാട്ടിൽ ഡിഎംകെ അധികാരത്തിൽ വരുമെന്നാണ് ഇന്ത്യാടുഡേ- മൈ ആക്സിസ് പ്രവചിക്കുന്നത്. ഇവിടെ ഡിഎംകെയ്ക്ക് 124-140 സീറ്റുകൾ ലഭിക്കുമെന്ന് എക്സിറ്റ് പോൾ പ്രവചിക്കുന്നു.

ന്യൂസ് നേഷൻ സർവെ പ്രകാരം തമിഴ്‌നാട്ടിൽ ഡിഎംകെ 116 സീറ്റു നേടും. എഡിഎംകെ 97ഉം ബിജെപി ഒരു സീറ്റും നേടും. മറ്റുള്ളവർക്ക് 20 സീറ്റ് ലഭിക്കും.

സീ വോട്ടർ സർവെയിൽ എഡിഎംകെയ്ക്കാണു മുൻതൂക്കം. 139 സീറ്റാണ് അവർക്കു ലഭിക്കുക. 78 സീറ്റ് ഡിഎംകെയ്ക്കും 17 സീറ്റ് മറ്റുള്ളവർക്കും ലഭിക്കും. ബിജെപിക്കു സീറ്റു ലഭിക്കില്ല.

പോൾ ഓഫ് പോൾസ് സർവെയിൽ 110 സീറ്റുമായി എഡിഎംകെ മുന്നിലെത്തും. ഡിഎംകെയ്ക്ക് 109 സീറ്റും മറ്റുള്ളവർക്ക് 15 വോട്ടും സർവെ പ്രവചിക്കുന്നു.

ഗ്രാഫിക്‌സിനു കടപ്പാട്: എൻഡിടിവി