ഡൽഹി: മധ്യപ്രദേശ് നിയമസഭയിൽ കോൺഗ്രസിനും ബിജെപിക്കും വജയം ഇഞ്ചോടിഞ്ച് എന്ന രീതിയിൽ പ്രതിഫലിക്കുമെന്ന് എക്‌സിറ്റ് പോൾ ഫലം. മാത്രമല്ല രാജസ്ഥാനിൽ കോൺഗ്രസിന് മുൻ തൂക്കം ലഭിക്കുമെന്നും സർവേയിൽ പറയുന്നു. ഇന്ത്യാ ടുഡേ - മൈ ആക്‌സിസ് സർവേ പ്രകാരം മധ്യപ്രദേശിൽ കോൺഗ്രസിന് 104 മുതൽ 122 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്.

ബിജെപിക്ക് 102നും 120നും മധ്യേ സീറ്റ് ലഭിക്കാനാണ് സാധ്യത. ടൈംസ് നൗ പുറത്ത് വിട്ട് സർവേ പ്രകാരം ബിജെപിക്ക് 126 സീറ്റും കോൺഗ്രസിന് 89ഉം മറ്റുള്ളവർക്ക് 15 ഉം എന്നാണ് ഫലം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ഇന്ത്യാ ടുഡേ-മൈ ആക്‌സിസ് എക്‌സിറ്റ് പോൾ ഫലമാണ് പ്രതിഫലിച്ചത്. ടൈംസ് നൗ പുറത്ത് വിട്ട സർവേ പ്രകാരം ബിജെപി 126 , കോൺഗ്രസ് 89 മറ്റുള്ളവർ 15 എന്നീ കണക്കുകളിൽ സീറ്റ് നേടുമെന്നാണ് പ്രവചനം.

 വോട്ടെടുപ്പ് അവസാനിച്ച് അര മണിക്കൂറിന് ഉള്ളിൽ തന്നെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടാൻ ഇക്കുറി തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിരുന്നു. വൈകുന്നേരം അഞ്ചര ആയപ്പോൾ തന്നെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു തുടങ്ങി. ഇന്ത്യാ ടുഡേ ആണ് ആദ്യ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിട്ടത്.

ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ സർവേ ഫലം മധ്യപ്രദേശിൽ കോൺഗ്രസിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നു. പതിനഞ്ച് വർഷത്തിന് ശേഷം മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്നാണ് പ്രവചനം. കോൺഗ്രസിന് 104 മുതൽ 122 സീറ്റുകൾ വരെ സർവേ പ്രവചിക്കുന്നു. ബിജെപി 102 മുതൽ 120 സീറ്റുകൾ വരെ നേടിയേക്കാമെന്നാണ് ഇന്ത്യാ ടുഡേ സർവേയുടെ പ്രവചനം. മറ്റുള്ളവർ 4 മുതൽ 11 സീറ്റുകൾ വരെ നേടിയേക്കാമെന്നാണ് ഇന്ത്യ ടുടെ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രവചനം. മധ്യപ്രദേശിൽ കേവല ഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്.

എന്നാൽ ടൈംസ് നൗ സിഎൻഎക്‌സ് സർവേ ഫലം മധ്യപ്രദേശിൽ ബിജെപിക്ക് വ്യക്തമായ മുൻതൂക്കം പ്രവചിക്കുന്നു. ബിജെപിക്ക് 126 സീറ്റുകൾ പ്രവചിക്കുമ്പോൾ കോൺഗ്രസിന് 89 സീറ്റുകൾ മാത്രമാണ് പ്രവചിക്കുന്നത്. മറ്റുള്ളവർ 15 സീറ്റുകൾ നേടുമെന്നും ടൈംസ് നൗ സിഎൻഎക്‌സ് സർവേ ഫലം പ്രവചിക്കുന്നു.

ഛത്തീസ്‌ഗഡിൽ ബിജെപി വരുമെന്നാണ് പ്രവചനം. ഛത്തീസ്‌ഗഡിൽ ബിജെപി ഭരണം നിലനിർത്തുമെന്ന് ടൈംസ് നൗ- സിഎൻഎക്‌സ് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. ബിജെപി 46 സീറ്റും കോൺഗ്രസ് 35 സീറ്റും നേടി. രാജസ്ഥാനിലും ഇഞ്ചോടിഞ്ഞ് പോരാട്ടമെന്ന് ടൈംസ് നൗ- സിഎൻഎക്‌സ് എക്‌സിറ്റ് പോളിൽ കോൺഗ്രസ് 105 സീറ്റും ബിജെപി 85 സീറ്റും നേടുമെന്ന് സർവേ പറയുന്നു.