- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്വന്തം വാഹനത്തിൽ പോയാലും ആംബുലൻസ് ചാർജ് 1500 രൂപ; അന്വേഷിച്ചപ്പോൾ കോവിഡ് ടെസ്റ്റിനായി ഭാര്യയുടെ സാമ്പിൾ കൊണ്ട് ഒരു ആംബുലൻസ് പോയതിന്റെ ബില്ലാണത്രെ'; കാട്ടാക്കട നെയ്യാർ മെഡിസിറ്റിയിലെ കൊള്ള തുറന്നുകാട്ടി യുവാവിന്റെ പോസ്റ്റ്; ദുരനുഭവങ്ങൾ വിവരിച്ച് കൂടുതൽ പേർ
തിരുവനന്തപുരം: ധർമസ്ഥാപനമല്ല സ്വകാര്യ ആശുപത്രികൾ എന്ന് എല്ലാവർക്കും അറിയാം. അവിടെ പോയാൽ, എല്ലാ സേവനത്തിനും എണ്ണിയെണ്ണി കാശുമേടിക്കും. അതിൽ തെറ്റില്ല. സേവനത്തിനാണല്ലോ പണം ഈടാക്കുന്നത്. എന്നാൽ, പാവം രോഗികളെ ഇതിന്റെ പേരിൽ ചൂഷണം ചെയ്യുന്ന ചില സ്വകാര്യ ആശുപത്രികളും ഉണ്ട്. കോവിഡ് കാലത്തായിരുന്നു ചൂഷണമേറെ. സ്വകാര്യ മേഖല ഈടാക്കുന്ന അമിത ചികിത്സാ ഫീസിനെ സംബന്ധിച്ചുള്ള പരാതികൾ വന്നിരുന്നു. ഇപ്പോഴും വരുന്നുണ്ട്. ചികിത്സാ നിരക്ക് നിശ്ചയിച്ച് സർക്കാർ ഇടപെട്ടപ്പോൾ ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും സാമൂഹിക ഉത്തരവാദിത്വം നിറവേറ്റി. എന്നാൽ, ചില ആശുപത്രികളെ കുറിച്ച് പരാതി ഇപ്പോഴും ഉയരുന്നു. കാട്ടാക്കടയിലെ പ്രമുഖ ആശുപത്രിയായ നെയ്യാർ മെഡിസിറ്റിയെ കുറിച്ചാണ് പരാതി.
മനു കലംചാൽ എന്ന വ്യക്തിയാണ് ആശുപത്രിയെ കുറിച്ച് ഓൺലൈനിൽ പോസ്റ്റിട്ടത്. ' ഭാര്യക്ക് ഒരു ചെറിയ സർജറിയുമായി ബന്ധപ്പെട്ട് ജൂലൈ 26 ന് നെയ്യാറിൽ അഡ്‌മിറ്റ് ആയി. 27 ന് സർജറി കഴിഞ്ഞു 30 ന് ഡിസ്ചാർജ് ആയി. 5 ദിവസം ആശുപത്രിയിൽ ആയിരുന്നു, റൂം സർവീസ് ഇത്രയും മോശം ഇതുവരെ ഒരു ഹോസ്പിറ്റലിൽ നിന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല', മനു കുറിച്ചു.
ഡിസ്ചാർജ് സമ്മറിയും ബില്ലുമൊക്കെ കിട്ടിയപ്പോഴാണ് മനുവിനെ അതിശയിപ്പിച്ച കഥ. 'ബിൽ ചെക്ക് ചെയ്തപ്പോൾ ആംബുലൻസ് ചാർജ് 1500 രൂപ. ആശുപത്രിയിൽ പോയതും വന്നതും സ്വന്തം വാഹനത്തിൽ. പിന്നെങ്ങനെ ആംബുലൻസ് ചാർജ് വന്നു എന്ന് ഫാർമസി യിൽ ചോദിച്ചു, അവർക്കറിയില്ല, റിസപ്ഷൻ ബില്ലിങ്ങിൽ ചോദിക്കാൻ പറഞ്ഞു. അവിടെ ചോദിച്ചു, അപ്പോൾ അവർക്കുമറിയില്ല, ഐപി ബില്ലിങ്ങിൽ ചോദിക്കാൻ പറഞ്ഞു. അങ്ങനെ ഐപി ബില്ലിങ്ങിൽ അന്വഷിച്ചു. അപ്പോഴാണ് അതിശയിപ്പിക്കുന്ന ഒരു കഥ അറിയുന്നത്. കോവിഡ് ടെസ്റ്റിനായി എന്റെ ഭാര്യയുടെ സാമ്പിൾ കൊണ്ട് ഒരു ആംബുലൻസ് പോയതിന്റെ ബില്ലാണത്രെ....( അങ്ങനെ ആണെങ്കിൽ അത് നമ്മളെ അറിയിക്കേണ്ട ഉത്തരവാദിത്തം അവർക്കില്ലേ ). RTPCRന് 300 രൂപയെ ചാർജ് ചെയ്യാവു എന്ന് സർക്കാർ ഓർഡർ ഉള്ളപ്പോഴാണ് സാമ്പിൾ കൊണ്ടുപോയ വണ്ടിക്കൂലി 1500 രൂപ ഈടാക്കിയത്.
ഇത്രയും മുതൽ മുടക്കി ഒരു സ്ഥാപനം നടത്തുമ്പോൾ ഒന്നും ഫ്രീയായി ചെയ്യാൻ പറ്റില്ല എന്നറിയാം. എന്നാലും എല്ലാത്തിനും ഒരു മര്യാദയൊക്കെ വേണ്ടേ എന്നാണ് മനു കുറിപ്പിൽ ചോദിക്കുന്നത്
മനുവിന്റെ കുറിപ്പിന്റെ പൂർണരൂപം:
സ്വന്തം വാഹനത്തിൽ പോയാലും ആംബുലൻസ് ചാർജോ..........
കാട്ടാക്കട ഉള്ള പ്രമുഖ ആശുപത്രിയിൽ നേരിടേണ്ടിവന്ന ഒരു അനുഭവമാണ്, ( പ്രമുഖ എന്ന് പറഞ്ഞാൽ നെയ്യാർ മെഡി സിറ്റി.) ഭാര്യക്ക് ഒരു ചെറിയ സർജറി യുമായി ബന്ധപ്പെട്ട് ജൂലൈ 26 ന് നെയ്യാറിൽ അഡ്‌മിറ്റ് ആയി. 27 ന് സർജറി കഴിഞ്ഞു 30 ന് ഡിസ്ചാർജ് ആയി. 5 ദിവസം ആശുപത്രിയിൽ ആയിരുന്നു, റൂം സർവീസ് ഇത്രയും മോശം ഇതുവരെ ഒരു ഹോസ്പിറ്റലിൽ നിന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല, 29 ന് അതായത് അഡ്‌മിറ്റ് ആയി നാലാം ദിവസം pro വന്ന് റൂമിനെ കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ പറഞ്ഞതനുസരിച്ചാണ് ആദ്യമായി നാലാം ദിവസം ബെഡ് ഷീറ്റ് പോലും മാറ്റിയത്. ഇനി കാര്യത്തിലേക്ക് വരാം
ജൂലൈ 30 ന് ഡിസ്ചാർജ് ആയി ബിൽ കിട്ടി, ബിൽ ചെക്ക് ചെയ്തപ്പോൾ ആംബുലൻസ് ചാർജ് 1500 രൂപ. ആശുപത്രിയിൽ പോയതും വന്നതും സ്വന്തം വാഹനത്തിൽ. പിന്നെങ്ങനെ ആംബുലൻസ് ചാർജ് വന്നു എന്ന് ഫാർമസി യിൽ ചോദിച്ചു, അവർക്കറിയില്ല, റിസപ്ഷൻ ബില്ലിങ്ങിൽ ചോദിക്കാൻ പറഞ്ഞു.അവിടെ ചോദിച്ചു, അപ്പോൾ അവർക്കുമറിയില്ല, ip ബില്ലിങ്ങിൽ ചോദിക്കാൻ പറഞ്ഞു. അങ്ങനെ ip ബില്ലിങ്ങിൽ അന്വഷിച്ചു അപ്പോഴാണ് അതിശയിപ്പിക്കുന്ന ഒരു കഥ അറിയുന്നത്
കോവിഡ് ടെസ്റ്റിനായി എന്റെ ഭാര്യയുടെ സാമ്പിൾ കൊണ്ട് ഒരു ആംബുലൻസ് പോയതിന്റെ ബില്ലാണത്രെ....( അങ്ങനെ ആണെങ്കിൽ അത് നമ്മളെ അറിയിക്കേണ്ട ഉത്തരവാദിത്തം അവർക്കില്ലേ ). RTPCR ന് 300 രൂപയെ ചാർജ് ചെയ്യാവു എന്ന് സർക്കാർ ഓർഡർ ഉള്ളപ്പോഴാണ് സാമ്പിൾ കൊണ്ടുപോയ വണ്ടിക്കൂലി 1500 രൂപ. ഇതിനെക്കുറിച്ചു പരാതി പറഞ്ഞപ്പോൾ, പരാതി എഴുതി കൊടുക്കണം പോലും അവർ അന്വഷിക്കാമത്രേ...
സത്യം പറയാമല്ലോ അവിടെയുള്ള ഡോക്ടർമാർ എല്ലാം വളരെ മിടുക്കരാണ്. Op ക്ക് വളരെ നല്ലതാണ് ip ആകുമ്പോൾ ഒന്ന് ശ്രദ്ധിച്ചാൽ നല്ലതായിരിക്കും. ഇതു എനിക്കുണ്ടായ ഒരു അനുഭവമാണ്, എല്ലാപേർക്കും ഇങ്ങനെ ആകണമെന്നില്ല.സാമൂഹിക പ്രതിബദ്ധതയും സേവനവും കൈമുതലാക്കിയ ഒരു വ്യക്തിയുടെ നേതൃത്വത്തിൽ ഉള്ള ഒരു സ്ഥാപനത്തിൽ നിന്നും തന്നെ ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകുന്നത് കഷ്ട്ടമാണ്. ഇത്രയും മുതൽ മുടക്കി ഒരു സ്ഥാപനം നടത്തുമ്പോൾ ഒന്നും ഫ്രീയായി ചെയ്യാൻ പറ്റില്ല എന്നറിയാം, എന്നാലും എല്ലാത്തിനും ഒരു മര്യാദയൊക്കെ വേണ്ടേ.....
Manu Kalamachal...
മറുനാടന് മലയാളി ബ്യൂറോ