കനൗജ്: നിധി കിട്ടാൻ പതിനഞ്ചുകാരിയായ മകളെ ദേവിക്ക് ബലി കൊടുക്കുകയും മൃതദേഹം ബലാത്സംഗം ചെയ്യാനും സിദ്ധന് സഹായം ചെയ്ത് അച്ഛനും അമ്മയും. 5 കാരിയായ മകളെ ദേവപ്രീതിക്കായി ബലി നൽകാനും അങ്ങിനെ ചെയ്താൽ അഞ്ചു കിലോ വരുന്ന സ്വർണം അടങ്ങിയ നിധി കുടുംബത്തിന് ഗുണമാകുമെന്ന സിദ്ധന്റെ വാക്ക് ഇവർ കേൾക്കുകയായിരുന്നു.

ഉത്തർപ്രദേശ് കനൗജ് ജില്ലയിൽ നടന്ന സംഭവത്തിൽ ജൂവലറി ബിസിനസ് നടത്തുന്ന മഹാവീർ പ്രസാദ് എന്ന 55 കാരനും ഭാര്യ പുഷ്പ എന്ന 50 കാരിയുമാണ് സംഭവത്തിലെ പ്രതികൾ. ഇവരുടെ മകൾ കവിതയെ കഴുത്തുമുറുക്കി കൊലപ്പെടുത്തുകയും മൃതദേഹം ബലാത്സംഗം ചെയ്യുകയും ബലി നൽകുകയും ചെയ്ത കൃഷ്ണശർമ്മ എന്ന സിദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബിസിനസിൽ തുടർച്ചയായി പരാജയവും സാമ്പത്തിക നഷ്ടവും നേരിട്ടതിനുള്ള ഉപായം തേടിയ മഹാവീറിനോട് കൂട്ടുകാരനും ഇടയ്ക്ക് ഡ്രൈവറായി ജോലി ചെയ്യുകയും ചെയ്തിരുന്ന കൃഷ്ണശർമ്മയാണ് ബലി നൽകിയാൽ നിധി കിട്ടുന്ന പദ്ധതിയെ കുറിച്ച് വിശദീകരിച്ചത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ താൻ പറയുന്ന കാര്യങ്ങൾ അനുസരിക്കാമോയെന്ന് ചോദിച്ചപ്പോൾ മഹാവീർ സമ്മതിച്ചു.

15 കാരിയായ മകളെ ദേവപ്രീതിക്കായി ബലി നൽകാനും അങ്ങിനെ ചെയ്താൽ അഞ്ചു കിലോ വരുന്ന സ്വർണം അടങ്ങിയ നിധി കുടുംബത്തിന് ഗുണമാകുമെന്ന് കൃഷ്ണശർമ്മ പറഞ്ഞു. ഇക്കാര്യം അക്ഷരംപ്രതി കേൾക്കുകയായിരുന്നു. മകൾ കവിതയെ കൊല്ലാമെന്ന് സമ്മതിച്ച മഹാവീറും പുഷ്പയും രാത്രി മകളെ മയക്കുമരുന്ന് നൽകി ഉറക്കി ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി.

പ്രാർത്ഥനകൾക്കും പൂജകൾക്കും ശേഷം രാത്രിയിൽ ഇവർ കൃഷ്ണശർമ്മയുടെ അരികിൽ കൊണ്ടുചെന്നു. കൃഷ്ണ യുവതിയെ നഗ്‌നയാക്കിയ ശേഷം ശ്വാസം മുട്ടിച്ചു കൊല്ലുകയും മാതാപിതാക്കളുടെ മുന്നിലിട്ട് തന്നെ മൃതദേഹം ബലാത്സംഗ ചെയ്യുകയും പിന്നാലെ കഴുത്തു മുറിച്ച് ദേവിക്ക് രക്താഭിഷേകവും നടത്തി.

എന്നാൽ മകളെ ബലി കൊടുത്തിട്ടും സ്വർണം കിട്ടാതെ വന്നതോടെ മഹാവീർ തന്നെ പൊലീസിനെ സമീപിക്കുകയായിരുന്നു. പിന്നീട് താതിയാ ഗ്രാമത്തിൽ നിന്നും കൃഷ്ണാശർമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. പിറ്റേന്ന് തന്നെ കവിതയുടെ മൃതദേഹം സമീപത്തെ വയലിൽ നിന്നും കണ്ടെത്തുകയും ചെയ്തു