- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത വർഷം മുതൽ വിദേശികൾക്ക് പാർട്ട് ടൈം ജോലി ചെയ്യാൻ അനുമതി
കുവൈറ്റ് സിറ്റി: സ്വകാര്യമേഖലയിലുള്ള വിദേശികൾക്ക് മറ്റു കമ്പനിയിൽ പാർട്ട് ടൈം ജോലി ചെയ്യാൻ അനുമതിയായി. അടുത്ത വർഷം തുടക്കം മുതൽ ഇതുസംബന്ധിച്ച നിയമം പ്രാബല്യത്തിലാകും. നിലവിലുള്ള തൊഴിൽ നിയമം പ്രകാരം പാർട്ട് ടൈം ജോലി അനുവദനീയമായിരുന്നെങ്കിലും ഈ സൗകര്യം വിദേശികൾക്ക് പ്രാപ്യമായിരുന്നില്ല. ഇതോടെ ഓവർടൈം ജോലി ചെയ്ത് പണം സമ്പാദിക്കാ
കുവൈറ്റ് സിറ്റി: സ്വകാര്യമേഖലയിലുള്ള വിദേശികൾക്ക് മറ്റു കമ്പനിയിൽ പാർട്ട് ടൈം ജോലി ചെയ്യാൻ അനുമതിയായി. അടുത്ത വർഷം തുടക്കം മുതൽ ഇതുസംബന്ധിച്ച നിയമം പ്രാബല്യത്തിലാകും. നിലവിലുള്ള തൊഴിൽ നിയമം പ്രകാരം പാർട്ട് ടൈം ജോലി അനുവദനീയമായിരുന്നെങ്കിലും ഈ സൗകര്യം വിദേശികൾക്ക് പ്രാപ്യമായിരുന്നില്ല. ഇതോടെ ഓവർടൈം ജോലി ചെയ്ത് പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ അവസരം സൃഷ്ടിക്കുന്നതാണ് ഈ നിയമം. ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണെങ്കിലും പുറത്ത് മറ്റേതെങ്കിലും പ്രഫഷനിൽ പ്രാക്ടീസ് ചെയ്യാനും ഇതോടെ സൗകര്യമായി. ഇതുസംബന്ധിച്ചുള്ള വ്യവസ്ഥകൾ നിബന്ധനകളോടെ പ്രാബല്യത്തിലാക്കാൻ ഒരു മാസത്തെ സമയം വേണ്ടിവരുമെന്ന് മാൻപവർ ഡയറക്ടർ ജനറൽ ജമാൽ അൽ ദോസരി വ്യക്തമാക്കി.
സിവിൽ സർവീസ് കമ്മീഷൻ നിയമം അനുസരിച്ച് നിയന്ത്രങ്ങളേതുമില്ലാതെ പബ്ലിക് സെക്ടറിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് സ്വകാര്യമേഖലയിലോ സർക്കാരിതര സ്ഥാപനങ്ങളിലോ പാർട്ട്‌ടൈം ജോലി നോക്കാൻ നിയമം അനുശാസിക്കുന്നുണ്ട്. സ്വകാര്യമേഖലയിലുള്ള നിരവധി വിദേശികൾ അനൗദ്യോഗികമായി ഇപ്പോഴും പാർട്ട് ടൈം ജോലികൾ ചെയ്യുന്നുണ്ട്. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ഇനി ഭയാശങ്കകൾ കൂടാതെ ഏവർക്കും പാർട്ട് ടൈം ജോലിയിൽ മുഴുകാം. ഇതോടെ കൂടുതൽ വിദേശികൾ പാർട്ട് ടൈം ജോലി ചെയ്യാൻ മുന്നോട്ടു വരുമെന്നാണ് കരുതുന്നത്. കുവൈറ്റിലേക്ക് കൂടുതൽ വിദേശികൾ കടന്നുവരാതെ ലേബർ മാർക്കറ്റ് സജീവമാകാനും ഇതു കാരണമാകും. ഒട്ടേറെ കമ്പനികൾക്കും ഇതിന്റെ നേട്ടമുണ്ടാകും.