- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ പത്തുവർഷം പൂർത്തിയാക്കിയ വിദേശി പാരാമെഡിക്കൽ ജീവനക്കാരുടെ തൊഴിൽകരാർ പുതുക്കരുതെന്ന് മന്ത്രാലയം സർക്കുലർ; മലയാളികൾ ഉൾപ്പെട്ട ആയിരക്കണക്കിന് ജീവനക്കാർ ആശങ്കയിൽ
രാജ്യത്തെ മലയാളികൾ ഉൾപ്പെട്ട ആയിരക്കണക്കിന് ജീവനക്കാരെ ആശങ്കയിലാഴ്‌ത്തി പത്ത് വർഷം പൂർത്തിയാക്കി വിദേശി പാരാമെഡിക്കൽ ജീവനക്കാരുടെ തൊഴിൽകരാർ പുതുക്കരുതെന്ന് സൗദി സിവിൽ സർവ്വീസ് മന്ത്രാലയം സർക്കുലർ പുറത്തിറക്കി. പുതിയ സർക്കുലർ പ്രകാരം രാജ്യത്തെ ആയിരകണക്കിന് മലയാളി നഴ്സുമാർ തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്. പത്തുവർഷം പൂർത്തിയാക്കിയ വിദേശികളായ നഴ്സുമാർ, എക്സ്റേ ടെക്നിഷ്യൻ, ഫാർമസിസ്റ്റ് തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ കരാർ പുതുക്കരുതെന്നാണ് നിർദ്ദേശം. പുതിയ സർക്കുലർ വന്നതോടെ പല ആശുപത്രികളിലും അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരുന്ന നഴ്സുമാരുടെ യാത്രയും അനിശ്ചിതത്വത്തിലാണ്. സിവിൽ സർവിസ് മന്ത്രാലയത്തിലെ പരിഷ്‌കരണ വിഭാഗം മേധാവി മുഹമ്മദ് ബിൻ മുബഷിർ അൽ അസ്മരി ജൂലൈ 27ന് ആണ് സർക്കുലർ പുറപ്പെടുവിച്ചിരുന്നത്. എന്നാൽ ആരോഗ്യ വകുപ്പ് ഭരണധനകാര്യ വിഭാഗം മേധാവിക്ക് ലഭിച്ച സർക്കുലർ സംബന്ധിച്ച ഉത്തരവ് വിവിധ പ്രവിശ്യകളിലെ ആശുപത്രി ഡയറക്ടർമാർക്ക് കഴിഞ്ഞ ദിവസമാണ് കൈമാറിയത്. പാരാമെഡിക്കൽ യോഗ്യതയുള്ള തൊ
രാജ്യത്തെ മലയാളികൾ ഉൾപ്പെട്ട ആയിരക്കണക്കിന് ജീവനക്കാരെ ആശങ്കയിലാഴ്‌ത്തി പത്ത് വർഷം പൂർത്തിയാക്കി വിദേശി പാരാമെഡിക്കൽ ജീവനക്കാരുടെ തൊഴിൽകരാർ പുതുക്കരുതെന്ന് സൗദി സിവിൽ സർവ്വീസ് മന്ത്രാലയം സർക്കുലർ പുറത്തിറക്കി. പുതിയ സർക്കുലർ പ്രകാരം രാജ്യത്തെ ആയിരകണക്കിന് മലയാളി നഴ്സുമാർ തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്.
പത്തുവർഷം പൂർത്തിയാക്കിയ വിദേശികളായ നഴ്സുമാർ, എക്സ്റേ ടെക്നിഷ്യൻ, ഫാർമസിസ്റ്റ് തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ കരാർ പുതുക്കരുതെന്നാണ് നിർദ്ദേശം. പുതിയ സർക്കുലർ വന്നതോടെ പല ആശുപത്രികളിലും അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരുന്ന നഴ്സുമാരുടെ യാത്രയും അനിശ്ചിതത്വത്തിലാണ്.
സിവിൽ സർവിസ് മന്ത്രാലയത്തിലെ പരിഷ്‌കരണ വിഭാഗം മേധാവി മുഹമ്മദ് ബിൻ മുബഷിർ അൽ അസ്മരി ജൂലൈ 27ന് ആണ് സർക്കുലർ പുറപ്പെടുവിച്ചിരുന്നത്. എന്നാൽ ആരോഗ്യ വകുപ്പ് ഭരണധനകാര്യ വിഭാഗം മേധാവിക്ക് ലഭിച്ച സർക്കുലർ സംബന്ധിച്ച ഉത്തരവ് വിവിധ പ്രവിശ്യകളിലെ ആശുപത്രി ഡയറക്ടർമാർക്ക് കഴിഞ്ഞ ദിവസമാണ് കൈമാറിയത്.
പാരാമെഡിക്കൽ യോഗ്യതയുള്ള തൊഴിൽരഹിതരായ സ്വദേശികൾക്ക് നിയമനം നൽകു ന്നതിനാണ് പത്ത്വർഷം സേവനം പൂർത്തിയാക്കിയ വിദേശികളുടെ കരാർ പുതുക്കാത്തത് എന്നാണ് അറിയുന്നത്.സഊദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പത്തു വർഷം പൂർത്തിയാക്കിയ ആയിരത്തിലധികം മലയാളി നഴ്സുമാർ ഉണ്ടെന്നാണ് പറയുന്നത്. മുഴുവൻ തസ്തികകളിലുമായി 3000 ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.