മസ്‌ക്കറ്റ്: രാജ്യത്ത് സ്വദേശികൾക്ക് നടപ്പിലാക്കിയിരിക്കുന്ന കുറഞ്ഞ വേതന നിയമം വിദേശികൾക്കും നടപ്പിലാക്കണമെന്ന ആവശ്യം ഉയരുന്നു.ജനറൽ ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ ഒമാൻ മജ്‌ലിസ് ആണ് ശൂറയുടെ മുന്നിൽ പുതിയ ശുപാർശ സമർപ്പിച്ചത്. രാജ്യത്ത് ജോലി ചെയ്തു വരുന്ന വിദേശികൾക്കും കുറഞ്ഞ ശമ്പളം നിജപ്പെടുത്തണമെന്നാണ് ആവശ്യമെന്നാണ് ബോർഡ് അംഗം മുഹമ്മദ് അലി സുലൈമാൻ വ്യക്തമാക്കിയത്.

ഒമാനിലെ തൊഴിൽ മേഖലയിൽ കൂടുതൽ ഉണർവ്വേകാൻ പുതിയ നിർദേശങ്ങൾ വഴിവെക്കുമെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ഒമാനിലെത്തുന്ന വീട്ടു ജോലിക്കാരായ സ്ത്രീകൾക്ക് കൂടുതൽ സുരക്ഷയും പരിഗണനയും ലഭിക്കുന്ന കരടുകളും ശൂറാ കൗൺസിൽ പരിഗണനയ്ക്കുള്ള പുതിയ തൊഴിൽ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

12 വർഷം പഴക്കുമുള്ള തൊഴിൽ നിയമമാണ് ഇപ്പോഴും ഒമാനിൽ നിലവിലുള്ളത്.