- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ പ്രവാസി മലയാളി പള്ളിയിൽ വെടിയേറ്റ് മരിച്ച നിലയിൽ; മരിച്ചത് പേരാമ്പ്ര സ്വദേശി മൊയ്തീൻ; മൃതദേഹത്തിന് അരികിൽ നിന്ന് തോക്കും കണ്ടെടുത്തു
മസ്‌കത്ത്: ഒമാനിലെ സലാലയിൽ പ്രവാസി മലയാളിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര, ചെറുവണ്ണൂർ സ്വദേശി നിട്ടംതറമ്മൽ മൊയ്തീൻ (56) ആണ് മരണപ്പെട്ടത്. സലാലയിലെ സാദായിലുള്ള ഖദീജ പള്ളിയിൽ വെച്ച് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്. ആരാണ് വെടിവെച്ചതെന്ന് വ്യക്തമല്ല. സംഭവത്തെ തുടർന്ന് ഈ പള്ളിയിൽ നമസ്‌കാരം നിർത്തിവെച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവുമായി ബന്ധപെട്ടു കൂടുതൽ വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.
മരിച്ച മൊയ്തീൻ എവിടെയാണ് ജോലിചെയ്യുന്നത് എന്നതടക്കമുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. മൃതദേഹം അടുത്തുള്ള സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ആയിശ. മക്കൾ: നാസർ, ബുഷ്റ, അഫ്സത്ത്. മരുമക്കൾ: സലാം കക്കറമുക്ക്, ഷംസുദ്ദീൻ കക്കറമുക്ക്.
മറുനാടന് മലയാളി ബ്യൂറോ