- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ശ്രീനിധി തന്നത് മഹാഭാഗ്യത്തിന്റെ തങ്കനിധി'; കൈവന്ന ഭാഗ്യം കൺമണികളുടെ ഐശ്വര്യമെന്ന് പറഞ്ഞ് അബുദാബി ബിഗ് ടിക്കറ്റ് വിജയികളായ ശരത്തും പ്രശാന്തും; കുടുംബത്തെ കാണാൻ ഇരുവരും ഉടൻ നാട്ടിലേക്ക്; 28 കോടിയുടെ സൗഭാഗ്യവുമായി വന്ന പുതുവർഷത്തിൽ പ്രതീക്ഷയോടെ പ്രവാസികൾ
അബുദാബി : 2019 എന്ന പുതുവർഷം തങ്ങളിലേക്ക് കൊണ്ടു വന്ന കോടികളുടെ സൗഭാഗ്യത്തെ പറ്റി പറയുമ്പോൾ ഈ പ്രവാസികൾ ഒന്ന് ഓർമ്മിപ്പിക്കും, തങ്ങളുടെ കുരുന്നുകളുടെ ഐശ്വര്യം കൂടിയാണത്. അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 1.5 കോടി ദിർഹം (28 കോടി രൂപ) സമ്മാനമടിച്ച മലയാളികളായ തിരുവനന്തപുരം ആറ്റിങ്ങൽ ഗ്രാമത്തുംമുക്ക് സ്വദേശി ശരത് പുരുഷോത്തമൻ, നെയ്യാറ്റിൻകര ബാലരാമപുരം ഉരുട്ടമ്പലം പ്രശാന്ത് സുകുമാരൻ നായർ എന്നിവർ നിറകണ്ണുകളോടെ സർവശക്തന് നന്ദി പറയുന്നു. പിന്നെ തങ്ങളിലേക്ക് ഐശ്വര്യത്തിന്റെ കിരണം സമ്മാനിച്ച തങ്ങളുടെ കൺമണികൾക്കും.
ജബൽഅലി ഫ്രീസോണിലെ നാഫ്‌കോയിൽ ഫയർ ടെക്‌നീഷ്യന്മാരാണ് ശരത്തും പ്രശാന്തും. പത്തു വർഷമായി ശരത്ത് ദുബായിലുണ്ട്. ഇതിനിടെ തനിച്ചും സുഹൃത്തക്കളുമായും ലോട്ടറിയിൽ ഭാഗ്യം പരീക്ഷിച്ചിട്ടുമുണ്ട്. ശരത്തും പ്രശാന്തും 250 ദിർഹം വീതമിട്ട് ശരതിന്റെ പേരിലെടുത്ത 083733 നമ്പർ ടിക്കറ്റിലാണ് 28 കോടി രൂപയിലേറെ സമ്മാനമായി ലഭിച്ചത്. പ്രശാന്തുമായി ചേർന്ന് എടുത്ത മൂന്നാമത് ടിക്കറ്റിലൂടെയാണ് ഭാഗ്യം കൈവന്നത്.
സമ്മാനത്തുക ഇരുവരും തുല്യമായി വീതിച്ചെടുക്കും.അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ വ്യാഴാഴ്ച രാവിലെ നടന്ന നറുക്കെടുപ്പിന് ശേഷം കോടിപതിയായ വിവരം അറിയിക്കാൻ രണ്ടു തവണ വിളിച്ചിട്ടും ശരതിന് വിശ്വസിക്കാനായില്ല. ബിഗ് ടിക്കറ്റിന്റെ ഓൺലൈനിൽ നോക്കി ഉറപ്പുവരുത്തിയ ശേഷം തിരിച്ചുവിളിക്കാമെന്ന് അറിയിച്ച് ഫോൺ വിഛേദിക്കുകയായിരുന്നു.
വിവിധ തട്ടിപ്പുകൾ നടന്നുവരുന്നതിനാലാണ് സമ്മാനം ലഭിച്ചുവെന്ന് പറഞ്ഞപ്പോൾ വിശ്വസിക്കാതിരുന്നതെന്നും പിന്നീട് ഓൺലൈനിൽ പരിശോധിച്ചാണ് ഉറപ്പുവരുത്തിയായിരുന്നുവെന്നും ശരത് പറഞ്ഞു. അമ്മ ഗീതയെ കാണമെന്നാണ് ആദ്യം തോന്നിയത്. ഭാര്യ കാർത്തികയും ആറുമാസം പ്രായമായ ആതിരയും തന്നെയും കാത്തിരിക്കുകയാണ്. കോടിപതിയായ സന്തോഷം പങ്കുവയ്ക്കാൻ നാട്ടിലേക്ക് വിളിച്ചപ്പോഴേക്കും വിവരം സുഹൃത്തക്കൾ വഴി അവർ അറിഞ്ഞിരുന്നു. ഭാഗ്യം തന്ന ഈ രാജ്യത്തോട് വിടപറയാൻ ആഗ്രഹിക്കുന്നില്ല. കുടുംബത്തോടുകൂടി ചർച്ച ചെയ്തശേഷം സമ്മാനത്തുക എന്തുചെയ്യണമെന്ന് തീരുമാനിക്കുമെന്നും ശരത് വ്യക്തമാക്കി.
ഭാര്യ ആരതിയുടെ പ്രസവത്തിനായി നാട്ടിൽ പോയി വന്നതിന്റെ പിറ്റേ ദിവസം (ഡിസംബർ 12ന്) ആണ് ടിക്കറ്റെടുത്തത്. മകൾ ശ്രീനിധി ഭാഗ്യം കൊണ്ടുവരുമെന്ന പറഞ്ഞാണ് ടിക്കറ്റെടുത്തതെന്നും അത് യാഥാർഥ്യമായതിൽ സന്തോഷമുണ്ടെന്നും പ്രശാന്ത് പറഞ്ഞു. ഭാഗ്യംകൊണ്ടുവന്ന മകളുടെ 28ന് പ്രശാന്തും ഇന്ന് നാട്ടിലെത്തും. മകൻ സൂര്യകിരൺ. വീടു വയ്ക്കണമെന്ന ആഗ്രഹമുണ്ട്. ബാക്കി പദ്ധതികൾ ആലോചിച്ചു തീരുമാനിക്കും.
ഭാഗ്യം കനിഞ്ഞത് ഇവരെ
ജിനചന്ദ്രൻ വാഴൂർ നാരായണൻ (1,00,000 ദിർഹം (19 ലക്ഷം രൂപ) ), ഷാഹിദ് ഫരീദ് (ബിഎംഡബ്ല്യൂ സീരീസ് 4 കാർ), മുഹമ്മദ് സജിത് പുത്തൻപുര മല്ലാട്ടി രണ്ടുപുരയിൽ (90,000 (17 ലക്ഷം രൂപ) ), അതുൽ മുരളീധരൻ (70,000 (13 ലക്ഷം രൂപ) ), നസീർഖാൻ (50,000 (9.50 ലക്ഷം രൂപ), കംലേഷ് ശശി പ്രകാശ് (30,000 (5.72 ലക്ഷം രൂപ) ), ഗാട്ടു രാമകൃഷ്ണ (20,000 (3.81 ലക്ഷം രൂപ) ), മുഹമ്മദ് സഈദ് ഇംതിയാസ് (20,000 (3.81 ലക്ഷം രൂപ)), മനോജ് കുമാർ തങ്കപ്പൻ നായർ (10,000 (1.90 ലക്ഷം) ), രാധാകൃഷ്ണൻ ഉണ്ണി (10,000 (1.90 ലക്ഷം)) എന്നിവരാണ് മറ്റു വിജയികൾ.