- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗതാഗത നിയമലംഘനത്തിന്റെ പിഴ കുടിശ്ശിക പെട്ടെന്ന് നൽകേണ്ടത് വിസ റദ്ദാക്കുന്നവർ മാത്രം; ആശങ്കകൾക്ക് മറുപടിയുമായി റോയൽ ഒമാൻ പൊലീസ്
മസ്‌കറ്റ്: ട്രാഫിക് പിഴ അടയ്ക്കാനുള്ള വിദേശികൾ അവധിക്ക് നാട്ടിൽ പോകുന്നതിനു മുമ്പു തന്നെ അടച്ചു തീർക്കണമെന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തകൾ മൂലം ഉണ്ടായ ആശങ്കകൾക്ക് വിരാമമിട്ട് റോയൽ ഒമാൻ പൊലീസ് രംഗത്തെത്തി.രാജ്യത്തുനിന്ന് വിസ റദ്ദാക്കി പോകുന്നവരിൽ നിന്ന് മാത്രമേ ഗതാഗത നിയമലംഘനത്തിനുള്ള പിഴ കുടിശ്ശിക ഈടാക്കൂവെന്ന് റോയൽ ഒ
മസ്‌കറ്റ്: ട്രാഫിക് പിഴ അടയ്ക്കാനുള്ള വിദേശികൾ അവധിക്ക് നാട്ടിൽ പോകുന്നതിനു മുമ്പു തന്നെ അടച്ചു തീർക്കണമെന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തകൾ മൂലം ഉണ്ടായ ആശങ്കകൾക്ക് വിരാമമിട്ട് റോയൽ ഒമാൻ പൊലീസ് രംഗത്തെത്തി.രാജ്യത്തുനിന്ന് വിസ റദ്ദാക്കി പോകുന്നവരിൽ നിന്ന് മാത്രമേ ഗതാഗത നിയമലംഘനത്തിനുള്ള പിഴ കുടിശ്ശിക ഈടാക്കൂവെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
മറ്റു രാജ്യങ്ങൾ സന്ദർശിക്കാൻ പോകുമ്പോഴും, ബിസിനസ് ആവശ്യത്തിന് രാജ്യം വിടുമ്പോഴും പ്രവാസികളുടെ യാത്ര തടസ്സപ്പെടുത്തുന്ന തരത്തിലുള്ള നിയമ ഭേദഗതി ഉേദ്ദശിക്കുന്നില്ലെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. എന്നാൽ വിസ റദ്ദാക്കിപ്പോകുന്ന പക്ഷം ട്രാഫിക് ഫൈൻ കുടിശ്ശിക തീർത്തിരിക്കണം.
പിഴ ശേഖരിക്കാൻ വിമാനത്താവളങ്ങളിലും അതിർത്തികളിലും കൂടുതൽ കൗണ്ടറുകൾ തുറന്നിട്ടുണ്ട്. ഈ കൗണ്ടറുകൾ ട്രാഫിക് പൊലീസിന്റെ കമ്പ്യൂട്ടർ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ആർ.ഒ.പി. വെബ്‌സൈറ്റ്, മൊബൈൽ ഫോൺ ആപ്ലൂക്കേഷനുകൾ മുഖേനയും പണം അടയ്ക്കാൻ കഴിയും.