- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിന് പിന്നാലെ സൗദിയിലും വിദേശി ബാച്ചിലർമാർക്ക് കുടിയിറക്കൽ ഭീഷണി; സ്വദേശി വീടുകളിലെ വിദേശി ബാച്ചിലർമാരെ ഒഴിപ്പിക്കാൻ നീക്കം
കുവൈത്തിന് പിന്നാലെ സൗദിയിലെ വിദേശി ബാച്ചിലർമാരും കുടിയിറക്കൽ ഭീഷണി നേരിടുന്നു. രാജ്യത്തെ സ്വദേശി പാർപ്പിട മേഖലകളിൽ വിദേശികളെ ബാച്ചിലർമാരെ റൂമുകളിൽ താമസിപ്പിക്കുന്നതിനെതിരെ നടപടി ശക്തമാക്കുന്നതോടെയാണ് മലയാളികൾ ഉൾപ്പെട്ട വിദേശി സമൂഹം കുടിയിറക്കൽ ഭീഷണി നേരിടുന്നത്.വീടുകളോട് ചേർന്നുള്ള ഭാഗങ്ങൾ ബാച്ചിലർ റൂമുകൾ ആക്കി വാടകയ്ക
കുവൈത്തിന് പിന്നാലെ സൗദിയിലെ വിദേശി ബാച്ചിലർമാരും കുടിയിറക്കൽ ഭീഷണി നേരിടുന്നു. രാജ്യത്തെ സ്വദേശി പാർപ്പിട മേഖലകളിൽ വിദേശികളെ ബാച്ചിലർമാരെ റൂമുകളിൽ താമസിപ്പിക്കുന്നതിനെതിരെ നടപടി ശക്തമാക്കുന്നതോടെയാണ് മലയാളികൾ ഉൾപ്പെട്ട വിദേശി സമൂഹം കുടിയിറക്കൽ ഭീഷണി നേരിടുന്നത്.
വീടുകളോട് ചേർന്നുള്ള ഭാഗങ്ങൾ ബാച്ചിലർ റൂമുകൾ ആക്കി വാടകയ്ക്ക് നല്കരുതെന്ന് സ്വദേശികൾക്ക് അധികൃതർ നേരത്തെ പല തവണ അറിയിപ്പുകൾ നല്കിയിരുന്നു. ഇങ്ങനെ മുന്നറിയിപ്പ് നല്കിയിട്ടും ബാച്ചിലർമാരെ ഒഴിപ്പിക്കാത്ത സ്വദേശികൾക്ക് വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുന്നതടക്കമുള്ള നടപടികൾ നേരിടേണ്ടി വരുമെന്ന് പൊതു സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
ഇത്തരം അനധികൃത താമസ കേന്ദ്രങ്ങൾ പൊതുസുരക്ഷക്ക് വിഘാതമാവുന്നു എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ച സുരക്ഷാ
വിഭാഗം പരിശോധനാ കാമ്പയിന് തുടക്കമിട്ടിരുന്നു. മുന്നറിയിപ്പുകൾ ഉണ്ടായിട്ടും ബാച്ചിലർ വാടകക്കാരെ ഒഴിപ്പിക്കാൻ ഉടമകൾ
തയ്യാറാവാത്ത സാഹചര്യത്തിലാണ് ഇപ്പോൾ വൈദ്യുതി വിച്ഛേദിക്കൽ അടക്കമുള്ള നടപടികളിലേക്ക് അധികൃതർ നീങ്ങുന്നത്.