സൗദിയിൽ ബിനാമി ബിസിനസ് നടത്തുന്ന വിദേശികൾക്ക് പിടിവിഴൂന്നു. സ്വദേശികളുടെ പേരിൽ ബിനാമി സ്ഥാപനങ്ങൾ നടത്തുന്ന വിദേശികൾക്കും കൂട്ട് നിൽക്കുന്ന സ്വദേശികൾക്കും പത്ത് ലക്ഷം റിയാൽ വരെ പിഴയും രണ്ട് വർഷം വരെ തടവും  നല്കാനാണ്  വാണിജ്യ വ്യവസായ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

സ്ഥാപനം അടച്ചുപൂട്ടി നടത്തിപ്പുകാരനായ വിദേശിയെ നാടുകടത്തുകയും സ്ഥാപനത്തിന്റെ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യുകയും
ചെയ്യും. സ്ഥാപനത്തിന്റെ ചെലവിൽ നടത്തിപ്പുകാരെക്കുറിച്ച് മാദ്ധ്യമങ്ങളിൽ പരസ്യം നൽകുമെന്നും മന്ത്രാലയം അറിയിച്ചു. കൂടാതെ ബിനാമി ബിസിനസ് നടത്തുന്നവരോട് സഹകരിക്കുന്നതും ശിക്ഷാർഹമാണ്.

രാജ്യത്തെ നിമയമനുസരിച്ച് വിദേശ മുതൽമുടക്ക് രജിസ്‌ട്രേഷനോട് കൂടിയല്ലാതെ വിദേശികൾക്ക് ഒരു ഘട്ടത്തിലും സ്വന്തമായി സ്ഥാപനം നടത്താൻ അനുമതിയില്ല. സൗദി ജനറൽ ഇൻവസ്റ്റ്‌മെന്റ് അഥോറിറ്റിയും (സാഗിയ) വാണിജ്യ, വ്യവസായ മന്ത്രാലയവും അംഗീകരിക്കുന്ന ലൈസൻസിന്റെ അടിസ്ഥാനത്തിലാണ് വിദേശികൾക്ക് രാജ്യത്ത് നിർണിത മേഖലയിൽ സ്ഥാപനങ്ങൾ നടത്താനാവുക.

അതുകൊണ്ട് തന്നെ സ്വദേശികളുടെ പേരോ, കൊമേഴ്ഷ്യൽ രജിസ്‌ട്രേഷനോ മറ്റേതെങ്കിലും രീതിയോ ഉപയോഗിച്ച് ബിനാമി സ്ഥാപനം
നടത്തുന്നത് നിയമലംഘനമായി പരിഗണിക്കും. സ്ഥാപനങ്ങളും കടകളും നടത്തുന്നതിന്? വാണിജ്യ, വ്യവസായ മന്ത്രാലയം പുറത്തിറക്കിയ നിയമാവലിയിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.