- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിലെ വിദേശികളുടെ വൈദ്യപരിശോധന സംവിധാനം നവീകരിക്കാൻ നിർദ്ദേശം; കൂടുതൽ രോഗങ്ങൾ കണ്ടെത്താൻ പരിശോധന വേണമെന്ന ആവശ്യം ശക്തം
കുവൈത്ത് സിറ്റി: കുവൈറ്റിലേക്ക് വിദേശരാജ്യങ്ങളിൽനിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്നവർക്കുള്ള വൈദ്യപരിശോധനാ സംവിധാനം കൂടുതൽ കർക്കശമാക്കണമെന്ന ആവശ്യം ശക്തമാവുന്നു. കൂടുതൽ രോഗങ്ങൾ കണ്ടത്തൊനുള്ള പരിശോധനകൾ ഉൾപ്പെടുത്തി നിലവിലുള്ള സംവിധാനം നവീകരിക്കണമെന്നാണ് നിർദേശമുയർന്നത്. എംപി ഖലീൽ അബ്ദുല്ലയാണ് ഇതുസംബന്ധിച്ച നിർദ്ദേശം ആരോഗ്
കുവൈത്ത് സിറ്റി: കുവൈറ്റിലേക്ക് വിദേശരാജ്യങ്ങളിൽനിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്നവർക്കുള്ള വൈദ്യപരിശോധനാ സംവിധാനം കൂടുതൽ കർക്കശമാക്കണമെന്ന ആവശ്യം ശക്തമാവുന്നു. കൂടുതൽ രോഗങ്ങൾ കണ്ടത്തൊനുള്ള പരിശോധനകൾ ഉൾപ്പെടുത്തി നിലവിലുള്ള സംവിധാനം നവീകരിക്കണമെന്നാണ് നിർദേശമുയർന്നത്.
എംപി ഖലീൽ അബ്ദുല്ലയാണ് ഇതുസംബന്ധിച്ച നിർദ്ദേശം ആരോഗ്യ മന്ത്രി ഡോ. അലി അൽഉബൈദിക്ക് മുമ്പാകെ സമർപ്പിച്ചത്.ഇതുസംബന്ധിച്ച നിർദ്ദേശം അടുത്തിടെ ജി.സി.സി മന്ത്രിതല യോഗത്തിന്റെ പരിഗണനയിൽ വന്നിരുന്നെങ്കിലും അന്തിമതീരുമാനമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് എംപിയുടെ നിർദ്ദേശം. മാനസികരോഗങ്ങൾക്കും പകർച്ചവ്യാധികൾക്കും വിട്ടുമാറാത്ത അസുഖങ്ങൾക്കുമുള്ള പരിശോധനകൾ പുതുതായി ഏർപ്പെടുത്തണമെന്നാണ് എംപിയുടെ നിർദ്ദേശം.
പരിശോധനാ മാനദണ്ഡങ്ങൾ കർശനമാക്കുകയും പരിശോധിക്കപ്പെടേണ്ട അസുഖങ്ങളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യണം. അതിൽ വീഴ്ച വരുത്തുന്ന കേന്ദ്രങ്ങൾക്കുള്ള പിഴ വർധിപ്പിക്കണം എംപി ആവശ്യപ്പെട്ടു.വിദേശികളുടെ വൈദ്യപരിശോധനയുടെ കാര്യത്തിൽ അടുത്തിടെയായി ചില നവീകരണങ്ങൾക്കുള്ള ശ്രമത്തിലാണ് കുവൈത്ത്. റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളിൽ കുവൈത്ത് സർക്കാറിന്റെ നേതൃത്വത്തിൽ കേന്ദ്രംതുറന്ന് തൊഴിലാളികളെ വൈദ്യപരിശോധനക്ക് വിധേയമാക്കാൻ ആരോഗ്യമന്ത്രാലയത്തിന് പദ്ധതിയുണ്ട്.ഇതിനുള്ള നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വിദേശകാര്യമ
ന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്നുണ്ട്.
അടുത്തിടെ, രാജ്യത്ത് പകർച്ചവ്യാധികളും എയ്ഡ്‌സ് പോലുള്ള മാരകരോഗങ്ങളും വർധിച്ചത് വിദേശരാജ്യങ്ങളിൽനിന്ന് തൊഴിലിനായി എത്തുന്നവർ വഴിയാണെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളിൽവച്ചുതന്നെ തങ്ങളുടെ മേൽനോട്ടത്തിൽ പരിശോധനക്ക് വിധേയമാക്കാൻ ആരോഗ്യമന്ത്രാലയം പദ്ധതി തയാറാക്കിയത്.