കുവൈറ്റ് സിറ്റി: വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന മേഖലകളിലേക്കും 25 ശതമാനം നിരക്കിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ജോലിക്കാരെ ഉപയോഗിക്കാൻ കുവൈറ്റിലെ പി എ എം (പബ്ലിക് അഥോറിറ്റി ഓഫ് മാൻപവർ) തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.

സർക്കാർ കോൺട്രാക്ടുകൾ, സർക്കാരിനുകീഴിലുള്ളതോ സഹായത്തോടെ പ്രവർത്തിക്കുതോ ആയ സ്ഥാപനങ്ങൾ, ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, ക്ലീനിക്, ഫാർമസി, ലബോറട്ടറി, ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ഹോട്ടലുകൾ, സ്വകാര്യ സ്‌കൂളുകൾ, ക്ലബ്, അസോസിയേഷനുകൾ, സഹകരണ സംരംഭങ്ങൾ, എയർലൈൻ സ്ഥാപനങ്ങൾ, വ്യാവസായിക കേന്ദ്രങ്ങൾ, നിയമഎഞ്ചിനീയറിങ്
സ്ഥാപങ്ങൾ, പത്രസ്ഥാപനങ്ങൾ, കൃഷിമത്സ്യബന്ധന സ്ഥാപനങ്ങൾ, ഓട്ടോമൊബൈൽ സ്ഥാപനങ്ങൾ എന്നിങ്ങനെ നിരവധി തൊഴിൽ രംഗങ്ങളിലേക്ക് വിദേശ ജോലിക്കാരെ എർപ്പെടുത്താം എന്നതാണ് നിയമം.

ജോലിക്കാരുടെ ആവശ്യമനുസരിച്ച് അതാതു സ്ഥാപനങ്ങൾ തയ്യാറാക്കുന്ന പ്രസ്താവനകൾക്ക് ശേഷമാണ് 25 ശതമാനം നിരക്കിൽ ജോലിക്കാരെ വിദേശത്തുനിന്ന് നിയമിക്കാൻ സാധിക്കുക.