കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജീവിക്കുന്ന പ്രവാസികൾക്ക് റസിഡന്റ്‌സ് പെർമിറ്റ് പുതുക്കുമ്പോഴും ഇനി മെഡിക്കൽ ടെസ്റ്റ്. പ്രവാസി തൊഴിലാളികളുടെ വൈദ്യപരിശോധ നിർബന്ധിതമാക്കി ആരോഗ്യമന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കി. രാജ്യത്തെ പൗരന്മാരുടേയും താമസക്കാരുടേയും ആരോഗ്യസുരക്ഷ പരിഗണിച്ചാണ് നടപടി ശക്തമാക്കിയത്. വിവിധ രാജ്യങ്ങളിൽ നിന്നാണ് പ്രവാസികൾ കുവൈറ്റിലെത്തുന്നത്. അതിനാൽ തന്നെ മെഡിക്കൽ ടെസ്റ്റ് നടത്തി മാരകരോഗങ്ങളില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

നിരവധി രാജ്യങ്ങളിലെ ഹെൽത്ത് കണ്ടീഷൻ മനസിലാക്കിയശേഷമാണ് റസിഡന്റ്‌സ് പെർമിറ്റ് അനുവദിക്കുന്നത്. 32 രാജ്യങ്ങളിൽ നിന്നുള്ളവർക്കെതിരെ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

റസിന്റ്‌സ് പെർമിറ്റ് പുതുക്കുമ്പോൾ പ്രവാസികൾ മെഡിക്കൽ ടെസ്റ്റിന് വിധേയരാകണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് പുറത്തിറക്കി. എയ്‌സ്,ടിബി,ഹെപ്പറ്റൈറ്റിസ്,മലേറിയ തുടങ്ങിയ മാരകരോഗങ്ങൾക്ക് മറ്റുള്ളവരിലേക്ക് പകരാതിരിക്കാനാണ് മുൻകരുതൽ നടപടിയെടുക്കുന്നത്.