മസ്‌ക്കറ്റ്: രാജ്യത്തെ പ്രവാസികളുടെ എണ്ണം സ്വദേശികളെക്കാൾ വർധിച്ചതായി റിപ്പോർട്ട്. പ്രവാസികളുടെ എണ്ണം 1.31 മില്യൺ ആയതോടെ രാജ്യത്തെ ജനസംഖ്യ 2015 ആഗസ്‌റ്റോടെ 4.22 മില്യൺ കവിഞ്ഞു. നാഷണൽ സെന്റർ സ്റ്റാറ്റിറ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 1.3 ശതാമാനം വർദ്ധനവാണ് സുൽത്താനേറ്റിലെ ജനസംഖ്യയിൽ ഉണ്ടായിരിക്കുന്നത്.

പ്രവാസികളുടെ എണ്ണത്തിലുള്ള വർദ്ധനവാണ് ജനസംഖ്യാ വർദ്ധനവിലും പ്രതിഫലിക്കുന്നത്. 1.86 മില്ല്യൺ വർദ്ധനവാണ് പ്രവാസികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്.  ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും പ്രവാസികളുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ഒമാനിലെ 11 ഗവർണറേറ്റുകളിൽ മസ്‌ക്കറ്റിലാണ് ജനസംഖ്യാ വർദ്ധനവിന്റെ നിരക്ക് ഏറ്റവും കൂടുതൽ.  2 ശതമാനം വർദ്ധനവാണ് മസ്‌ക്കറ്റിൽ മാത്രം റിപ്പോർട്ടു ചെയ്തത്. അതായത് ജനസംഖ്യ ഇതോടെ 1,310,826 ആയി.

നോർത്ത് അൽ ബാട്ടിനയാണ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. 687,750 ആണ് ഇവിടെ ജനസംഖ്യ. 419,444 ജനങ്ങൾ പാർക്കുന്ന അൽ ഡാകിനിയ ആണ് മൂന്നാം സ്ഥാനത്ത്.

അൽ വുസ്തയും മുസാന്റാമുമാണ് ഏറ്റവും കുറഞ്ഞ ജനസംഖ്യാ നിരക്ക് രേഖപ്പെടുത്തിയ ഗവർണറേറ്റുകൾ. അൽ ബുറൈമി, അൽ ഡാക്കിലിയാ എന്നിവിടങ്ങളിലേണ് വളർച്ചാ നിരക്ക് കുറഞ്ഞു കാണുന്നത്. 0.4 ശതമാനമാണ് ഇവിടങ്ങളിലെ വളർച്ചാ നിരക്ക്,