- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി നേതാക്കന്മാർ ജാഗ്രതേ; രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തുന്ന വിദേശികളെ നാടു കടത്താൻ കുവൈത്ത് ആഭ്യന്തര വകുപ്പ്; സംശയം തോന്നുന്നവർ നീരീക്ഷണത്തിൽ
കുവൈത്ത് സിറ്റി: രാഷ്ട്രീയ കുപ്പായമണിഞ്ഞിരിക്കുന്ന കുവൈത്തിലെ പ്രവാസികൾ കുപ്പായം അഴിച്ചോളൂ. അല്ലെങ്കിൽ നാടുവിടാൻ തയ്യാറായിക്കൊളൂ. കുവൈത്തിൽ പ്രാദേശികമോ രാജ്യാന്തരതലത്തിലുള്ളതോ ആയ രാഷ്ട്രീയപ്രശ്‌നങ്ങളിൽ ഇടപെടുന്ന വിദേശികളെ നാടുകടത്തുമെന്നു കുവൈത്ത് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പു നൽകി. അത്തരം പ്രവർത്തനം പൊതുവേദികളിലായ
കുവൈത്ത് സിറ്റി: രാഷ്ട്രീയ കുപ്പായമണിഞ്ഞിരിക്കുന്ന കുവൈത്തിലെ പ്രവാസികൾ കുപ്പായം അഴിച്ചോളൂ. അല്ലെങ്കിൽ നാടുവിടാൻ തയ്യാറായിക്കൊളൂ. കുവൈത്തിൽ പ്രാദേശികമോ രാജ്യാന്തരതലത്തിലുള്ളതോ ആയ രാഷ്ട്രീയപ്രശ്‌നങ്ങളിൽ ഇടപെടുന്ന വിദേശികളെ നാടുകടത്തുമെന്നു കുവൈത്ത് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പു നൽകി.
അത്തരം പ്രവർത്തനം പൊതുവേദികളിലായാലും സമൂഹ മാദ്ധ്യമങ്ങളിലൂടെയായാലും നടപടിയുണ്ടാകുമെന്നാണ് മന്ത്ര്‌ലായ മുന്നറിയിപ്പ്. ജിസിസി രാജ്യങ്ങളിൽനിന്നുള്ളവർക്കും നിയമം ബാധമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
ജിസിസി രാജ്യങ്ങളിൽനിന്നുള്ള ചിലർ രാഷ്ട്രീയ ഇടപെടലുകൾ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ചില ഗ്രൂപ്പുകൾക്കുവേണ്ടി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള ഏതുനീക്കവും ആരുടെ ഭാഗത്തുനിന്നുണ്ടായാലും വച്ചുപൊറുപ്പിക്കില്ല.
അത്തരം ഗൂഢലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വ്യക്തികളുടെ ബ്ലോഗുകളും മറ്റും ആഭ്യന്തരമന്ത്രാലയം സൂക്ഷ്മനിരീക്ഷണം നടത്തുന്നുണ്ട്. സംശയംതോന്നുന്നവരെക്കുറിച്ചുള്ള വിവരം അന്വേഷണസംഘത്തിനു കൈമാറും.
കുറ്റം തെളിഞ്ഞാൽ നാടുകടത്തലാകും ശിക്ഷ. സംശയാലുക്കളെ നിരീക്ഷിക്കുന്നതിന് സൈബർ ക്രൈം വിഭാഗത്തിന് നിർദ്ദേശം നൽകിയതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ദേശസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒരു പ്രവർത്തനവും വിദേശികൾ കുവൈത്തിനകത്തുവച്ച് നടത്തുന്നത് അംഗീകരിക്കില്ല. ഓൺലൈൻ വഴി തീവ്രവാദം വളർത്താനുള്ള നടപടികൾ കണ്ടെത്തുന്നതിന് ആധുനിക സംവിധാനം ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സൈബർ ക്രൈംസെല്ലിനുണ്ടെന്നും അധികൃതർ അറിയിച്ചു.