ൾഫ് രാജ്യങ്ങളിൽ എ്ണ്ണ വിലയിടിവിനെ തുടർന്ന് കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ബഹ്‌റിൻ ഉൾപ്പൈടയുള്ള രാജ്യങ്ങളിൽ വിദേശികളുടെ സബ്‌സിഡികൾ നിരോധിക്കാനുള്ള നടപടികളുമായി മുമ്പോട്ട് പോകുമ്പോൾ ഒമാൻ സേവന നിരക്ക് ഉയർത്താൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്.

എണ്ണവിലയിടിവ് സൃഷ്ടിച്ച വരുമാന നഷ്ടം നികത്താനാണ് ഒമാൻ സർക്കാർ വിവിധ സേവനങ്ങളുടെ നിരക്കുയർത്തുന്നത്. ഒമാന്റെ പുതിയ ബജറ്റിലാണ് ഇതുസംബന്ധിച്ച നിർദ്ദേശം. വിസാ നിരക്കുകൾ മുതൽ വെള്ളം, വൈദ്യുതി ചാർജുകൾ വരെ വർധിക്കുമെന്നാണ് സൂചന..

സർക്കാർ പൊതുജനങ്ങൾക്ക് നൽകുന്ന ഒട്ടുമിക്ക സേവനങ്ങളുടെയും നിരക്ക് വർധിപ്പിക്കാനാണ് ബജറ്റിലെ നിർദ്ദേശം. പ്രവാസികളെ നിയമിക്കുന്നതിനുള്ള വിസ ക്ലിയറൻസ്, ലേബർകാർഡ് എന്നിവക്കുള്ള ഫീസ് വർധിപ്പിക്കും. ഡ്രൈവിങ് ലൈസൻസെടുക്കാനുള്ള നിരക്കുകൾ ഉയർത്തുന്നതിന് പുറമെ, വാഹനങ്ങളുടെ രജിസ്‌ട്രേഷൻ, രജിസ്‌ട്രേഷൻ പുതുക്കൽ എന്നിവയുടെ ഫീസും ഉയർത്തും. ഇന്ധന സബ്‌സിഡി വെട്ടിചുരുക്കിയത് തന്നെയാണ് ചെലവ് ചുരുക്കലിനുള്ള സുപ്രധാന നടപടി. 64 ശതമാനമാണ് ഇന്ധനസബ്‌സിഡി വെട്ടികുറക്കുന്നത്.

നിരക്കുകൾ വർദ്ധിക്കുന്നതോടെ പ്രവാസികളടക്കം മുഴുവൻ ഒമാൻ നിവാസികളുടെയും ജീവിത ചെലവുകളെ ഇത് ബാധിക്കുമെന്ന് ഉറപ്പാണ്. ഇതോടെ ഒമാനിൽ കുടുംബ സമേതം താമസിക്കുന്ന പ്രവാസികൾ കുടുംബാംഗങ്ങളെ നാട്ടിലേയ്ക്ക് മടക്കി അയക്കുകയാണെന്ന് റിപോർട്ട്.
ചിലർ വാടക കുറഞ്ഞ സ്ഥലങ്ങളിലേയ്ക്ക് മാറാനുള്ള ശ്രമങ്ങളിലാണ്.