- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിക്രൂട്ട്‌മെന്റ് ചെയ്ത ഉടനെ ഇനി സ്പോൺസറെ മാറ്റം നടക്കില്ല; സൗദിയിൽ വിദേശികളുടെ സ്‌പോൺസർഷിപ്പ് മാറ്റത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം
ജിദ്ദ: രാജ്യത്ത് വ്യാപകമായി വിസക്കച്ചവടം നടക്കുന്നതിന്റെ ഭാഗമായി വിദേശി ജീവനക്കാരുടെ സ്‌പോൺസർഷിപ്പ് മാറ്റത്തിന് നിയന്ത്രണങ്ങളേർപ്പെടുത്താൻ സൗദി തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി നിയമത്തിന്റെ കരട് രേഖ സൗദി തൊഴിൽ മന്ത്രാലയം തയാറാക്കി. റിക്രൂട്ട് ചെയ്ത് ചുരുങ്ങിയകാലയളവിനുള്ളിൽ തന്നെ മറ്റു സ്ഥാപനങ്ങളിലേക്ക് വിസ മാറുന്ന സാഹച
ജിദ്ദ: രാജ്യത്ത് വ്യാപകമായി വിസക്കച്ചവടം നടക്കുന്നതിന്റെ ഭാഗമായി വിദേശി ജീവനക്കാരുടെ സ്‌പോൺസർഷിപ്പ് മാറ്റത്തിന് നിയന്ത്രണങ്ങളേർപ്പെടുത്താൻ സൗദി തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി നിയമത്തിന്റെ കരട് രേഖ സൗദി തൊഴിൽ മന്ത്രാലയം തയാറാക്കി. റിക്രൂട്ട് ചെയ്ത് ചുരുങ്ങിയകാലയളവിനുള്ളിൽ തന്നെ മറ്റു സ്ഥാപനങ്ങളിലേക്ക് വിസ മാറുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടതാണ് സ്‌പോൺസർഷിപ്പ് മാറ്റത്തിന് നിബന്ധനകൾ ഏർപ്പെടുത്താൻ കാരണം.
ഒരു സ്ഥാപനം ഏതെങ്കിലും ജീവനക്കാരുടെ സേവനം ആവശ്യമില്ലാതെ വരുന്ന ഘട്ടങ്ങളിൽ മാത്രം ഇതര സ്ഥാപനങ്ങൾക്ക് ഉപയോഗ പ്പെടുത്താനുള്ള സാധ്യതയാണ് സ്‌പോൺസർഷിപ്പ് മാറ്റംകൊണ്ട് തൊഴിൽ മന്ത്രാലയം ഉേദ്ദശിക്കുന്നത്. റിക്രൂട്ട്‌മെന്റ് അനുവദിക്കുന്നതു തന്നെ തൊഴിലാളിയുടെ സേവനം സ്ഥാപനത്തിന് ആവശ്യമുണ്ടെന്ന് കാണിച്ച് തൊഴിൽ മന്ത്രാലയത്തിന് അപേക്ഷ നൽകുമ്പോഴാണ്. എന്നാൽ വിദേശതൊഴിലാളികൾ ജോലിക്കത്തെി മാസങ്ങൾക്കുള്ളിൽതന്നെ വിസ മാറുന്നത് സംശയജനകമാണ്. ഇത് വിസക്കച്ചവടമായി തന്നെ കാണേണ്ടിവരും. അതുകൊണ്ടാണ് സ്‌പോൺസർഷിപ്പ് മാറ്റത്തിന് നിയമം ചിട്ടപ്പെടുത്താൻ തൊഴിൽ മന്ത്രാലയം നിർബന്ധിതമാകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
സ്‌പോൺസർഷിപ്പ് മാറ്റം ചിട്ടപ്പെടുത്താനുകതുന്ന നിയമത്തിന്റെ കരട്രേഖ തൊഴിൽ മന്ത്രാലയത്തിന്റെ സാമൂഹിക വെബ്‌സൈറ്റായ 'മഅൻ നുഹ്‌സിൻ' പോർട്ടലിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നിയമം പ്രാബല്യത്തിൽവരുന്നതിന് മുമ്പ് ജനങ്ങളുടെ അഭിപ്രായമാരായാനാണ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഏതെങ്കിലും സ്ഥാപനത്തിന് സ്‌പോൺസർഷിപ്പ് മാറ്റം പൂർണമായി നിർത്തുന്നതിന് മുമ്പ് മൊത്തം ജീവനക്കാരിൽ വിസ മാറാൻകഴിയുന്ന അനുപാതത്തിന് നിബന്ധന വെക്കുകയെന്ന നിർദ്ദേശം കരട് രേഖയിലുണ്ട്.
വിസ മാറുന്ന വ്യക്തി സ്ഥാപനത്തിന് യോജിച്ച തൊഴിൽ മികവ് പുലർത്താതിരിക്കുക, പ്രഫഷൻ വ്യത്യസ്തമാകുക, മാനുഷിക പരിഗണനമൂലം വിസ മാറാൻ സാഹചര്യമൊരുക്കുക തുടങ്ങിയ ന്യായമായ കാരണങ്ങളുന്നയിക്കപ്പെടാം എന്നതു കൊണ്ടാണ് അനുപാതം നിശ്ചയിക്കാൻ നിർദ്ദേശം വച്ചത്. വ്യത്യസ്ത സാഹചര്യങ്ങളിൽ റിക്രൂട്ട്‌ചെയ്ത് 12 മാസത്തിനുള്ളിൽ നിർണിത അനുപാതത്തിൽ സ്‌പോൺസർഷിപ്പ് മാറാൻ അനുവദിക്കുകയെന്ന നിർദേശവും കരട് രേഖയിൽ ഉൾപ്പെടുന്നു. നിശ്ചിത അനുപാതം മറികടന്നാൽ സേവനം നിർത്തലാക്കും. സ്‌പോൺസർഷിപ്പ് മാറ്റ നടപടികൾ മുഴുവൻ ഇലക്ട്രോണിക് സംവിധാനം മുഖേന ആയിരിക്കണമെന്നും കരട് നിർദേശിക്കുന്നു. അടുത്ത 15
ദിവസത്തിനുള്ളിൽ വൈബ്‌സൈറ്റിൽ അഭിപ്രായം രേഖപ്പെടുത്തണമെന്നു തയ്‌സീർ അൽമുഫ്രിജ് ഓർമിപ്പിച്ചു.