റിയാദ്: ഗുരുതരമായ നിയമലംഘനങ്ങൾ മാത്രം നടത്തുന്ന പ്രവാസികളേ മാത്രമേ തടവിലാക്കുകയുള്ളുവെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ചെറിയ നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ഇനി മുതൽ കടുത്ത നടപടികൾ ഉണ്ടാവില്ല.  ഇവരിൽ നിന്നും അപ്പപ്പോൾ പിഴ ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറായ സുലൈമാൻ അൽ യാഹ്യ പറഞ്ഞു.  കുറ്റം ചെയ്യുന്ന പ്രവാസികൾക്കുമേൽ പിഴ ചുമത്തണോ തടവിൽ വയ്ക്കണോ എന്നുള്ള കാര്യം സ്‌പെഷ്യലൈസ്ഡ് കമ്മറ്റികൾ തീരുമാനിക്കും

ചെറിയ കുറ്റങ്ങൾ ചെയ്തതിന്റെ പേരിൽ 700 മുതൽ 900 പേരാണ് രാജ്യത്തെ ജയിലുകളിൽ നിന്നും ദിവസവും പുറത്തിറങ്ങുന്നത്. ഇവരിൽ  അധികം പേരും റസിഡന്റ്  പെർമിറ്റ് കൈവശം വയ്ക്കാത്തവരോ കലാവധി കഴിഞ്ഞ റസിഡന്റ് കൈവശം വച്ചതിന് ശിക്ഷിക്കപ്പെട്ടവരോ ആണ്.  ഇനി ഇതു പോലുള്ള കുറ്റ കൃത്യങ്ങൾ ചെയ്യുന്നവർ ഫൈൻ അടച്ചാൽ മതിയാവുമെന്നും യാഹ്യ പറഞ്ഞു.  

ചെറിയ ഇഖാമ കുറ്റങ്ങൾക്ക്  1000 റിയാലാണ് പിഴ.  പ്രവാസികൾ ഇഖാമ കൈവശം വെക്കുന്ന കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇഖാമയ്ക്ക് പകരം അടുത്ത വർഷം മുതൽ അഞ്ചു വർഷം കാലാവധിയുള്ള റസിഡൻസ് കാർഡുകൾ വിതരണം ചെയ്യും. ഇതിന് കാലാവധി ഉണ്ടായിരിക്കില്ല.  കാർഡുകൾ വിതരണം ചെയ്യാനും പുതുക്കാനുമായി ഇലക്ട്രോണിക് സംവിധാനങ്ങളും ഒരുക്കും