- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചികിത്സയ്ക്കായി ബന്ധുക്കളെ കുവൈത്തിലേക്ക് കൊണ്ടുവരുന്നവർക്ക് പണി കിട്ടി; സന്ദർശക വിസയിലെത്തുന്നവർക്കും ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്താനുള്ള നീക്കത്തിന് അംഗീകാരം
കുവൈത്ത്: സന്ദർശക വിസയിലത്തെുന്നവർ കുവൈത്തിലെ ആരോഗ്യ സേവനങ്ങൾ വ്യാപകമായി ഉപയോഗപ്പെടുത്തുന്നതായി പരാതിയെ തുടർന്ന് സന്ദർശക വിസയിലെത്തുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്താനുള്ള നീക്കം ശക്തമായി. സൗജന്യ ചികിത്സ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിദേശികൾ ബന്ധുക്കളെ സന്ദർശക വിസയിൽ കൊണ്ടുവരുന്നുവെന്നായിരുന്നു ആക്ഷേപം.ഈ നിർദ
കുവൈത്ത്: സന്ദർശക വിസയിലത്തെുന്നവർ കുവൈത്തിലെ ആരോഗ്യ സേവനങ്ങൾ വ്യാപകമായി ഉപയോഗപ്പെടുത്തുന്നതായി പരാതിയെ തുടർന്ന് സന്ദർശക വിസയിലെത്തുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്താനുള്ള നീക്കം ശക്തമായി. സൗജന്യ ചികിത്സ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിദേശികൾ ബന്ധുക്കളെ സന്ദർശക വിസയിൽ കൊണ്ടുവരുന്നുവെന്നായിരുന്നു ആക്ഷേപം.ഈ നിർദ്ദേശത്തിന് പാർലമെന്റ് ആരോഗ്യസമിതിയുടെ അംഗീകാരമായ തോടെയാണ് ഈ പദ്ധതി ഉടൻ നടപ്പിലാകാനാണ് സാധ്യത.
അതേസമയം ഈ വിഷയത്തിൽ വിവിധ മന്ത്രാലയങ്ങളുടെ അനുമതി നേടേണ്ടതുണ്ടെന്നു സമിതി ചെയർമാൻ സാദൂൺ അൽ ഹമദ് എംപി അറിയിച്ചു. ആരോഗ്യ ഇൻഷുറൻസ് സംവിധാനം സ്വകാര്യ വൽക്കരിക്കുന്നതോടെ വിദേശികൾ അടക്കേണ്ട വാർഷിക ഇൻഷുറൻസ് തുകയിൽ വർധനക്കുള്ള സാധ്യത നിലനിൽക്കെയാണ് സന്ദർശക വിസയിലെത്തുന്നവർക്കുകൂടി ഇൻഷുറൻസ് ബാധ്യതയാകുന്നത്.
തൊഴിൽ വീസയിൽ കുവൈത്തിൽ എത്തുന്നവർക്കു നിലവിൽ ആരോഗ്യ ഇൻഷുറൻസുണ്ട്.50 ദിനാറാണ് (10,000 രൂപ) പ്രതിവർഷം അടയ്‌ക്കേണ്ടത്. ഈ തുക വർധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയും ശക്തമാണ്. അതിനിടെ വിദേശികളുടെ ചികിത്സാനിരക്കു വർധിപ്പിക്കാൻ ആരോഗ്യ വികസന സമിതി ശുപാർശ ചെയ്തു. ചികിത്സയ്ക്കു 15 ശതമാനം വർധനയാണു നിർദ്ദേശിച്ചിട്ടുള്ളത്.
പാർലമെന്റ് അംഗം ഖലീൽ അൽ സാലിഹ് ആണ് ഈവർഷം ജൂലൈയിൽ സന്ദർശക വിസയിലത്തെുന്നവർക്കും ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തണമെന്ന നിർദ്ദേശം പാർലമെന്റിന്റെ മുന്നിൽവച്ചത്. തുടർന്ന്, നിർദ്ദേശം പഠിക്കാൻ പാർലമെന്റിന്റെ ആരോഗ്യ, സാമൂഹിക, തൊഴിൽ കാര്യസമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു. എംപി സഅ്ദൂൻ അൽഹമ്മാദ് അൽഉതൈബി ചെയർമാനായ സമിതിയാണ് ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്. എന്നാൽ, ഇതുസംബന്ധിച്ച വിശദവിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല.
നിർദ്ദേശം പാർലമെന്റിന്റെ പരിഗണനക്കായി ഉടൻ സമർപ്പിക്കുമെന്ന് അൽഉതൈബി കൂട്ടിച്ചേർത്തു.വാണിജ്യ, കുടുംബ, വിനോദസഞ്ചാര വിസ ഉൾപ്പെടെ ഏതു തരത്തിലുള്ള സന്ദർശക വിസയിലത്തെുന്നവർക്കും ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്താനാണ് നിർദ്ദേശം. സന്ദർശന കാലത്ത് വിദേശികൾക്ക് നൽകുന്ന ആരോഗ്യ സേവനങ്ങൾക്ക് പകരമായി ഇൻഷുറൻസ് ഏർപ്പെടുത്തുന്നത് ഈരംഗത്ത് നിയന്ത്രണംവരുത്താനും അതുവഴി നടപടികൾ സുതാര്യമാക്കാനും ഉപകരിക്കുമെന്ന് എംപി നിർദ്ദേശത്തിൽ സൂചിപ്പിച്ചിരുന്നു.