- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ പ്രവാസികളുടെ വിസ ഫീസ് വർദ്ധനവ്: ശുപാർശ അന്തിമ അനുമതിക്കായി ആഭ്യന്തരമന്ത്രാലയത്തിന് മുമ്പിൽ
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസികളുടെ വിസ ഫീസ് വർദ്ധിപ്പിക്കുന്നതിനുള്ള അന്തിമഅനുമതിക്കായി ആഭ്യന്തരമന്ത്രിയുടെ മുമ്പിലെത്തി. ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് അൽ ഖാലിദ് അൽ സബാഹിന്റെ അനുമതി ലഭിച്ചാൽ വിദേശികളുടെ വിസിറ്റ് വിസ, കൊമേഷ്യൽ വിസ, ടൂറിസ്റ്റ് വിസ, താത്കാലിക വിസ, കുടുംബ വിസ, സ്വന്തം സപോൺസർഷിപ്പ് തുടങ്ങിയ സേവനങ്ങളു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസികളുടെ വിസ ഫീസ് വർദ്ധിപ്പിക്കുന്നതിനുള്ള അന്തിമഅനുമതിക്കായി ആഭ്യന്തരമന്ത്രിയുടെ മുമ്പിലെത്തി. ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് അൽ ഖാലിദ് അൽ സബാഹിന്റെ അനുമതി ലഭിച്ചാൽ വിദേശികളുടെ വിസിറ്റ് വിസ, കൊമേഷ്യൽ വിസ, ടൂറിസ്റ്റ് വിസ, താത്കാലിക വിസ, കുടുംബ വിസ, സ്വന്തം സപോൺസർഷിപ്പ് തുടങ്ങിയ സേവനങ്ങളുടെ എല്ലാം ഫീസ് വർദ്ധനവ് നിലവിൽ വരും.
പ്രവാസികളിൽ നിന്ന് ഇത്തരം വിസകൾക്ക് ഫീസ് ഈടാക്കുന്നതിനെ കുറിച്ച് പഠനം നടത്തിയിരുന്നു. വിസ കാലാവധിയും പാസ്‌പോർട്ട് വാലിഡിറ്റിയുമായും ബന്ധിപ്പിച്ച് വിസ നടപടികൾ നടത്തുന്നുണ്ട്.
പ്രവാസികൾക്ക് 2016 ന്റെ തുടക്കം മുതൽ പാസ്‌പോർട്ട് പുതുക്കാനും സ്റ്റാറ്റസ് നിയമപരമാക്കാനും ആറ് മാസത്തെ ഗ്രേസ് പിരീഡ് അനുവദിക്കാനും പദ്ധയിടുന്നുണ്ട്. പബ്ലിക്,പ്രൈവറ്റ് സെക്ടർ തൊഴിലാളികൾ,ഗാർഹിക തൊഴിലാളികൾ എന്നിവർക്കാണ് പുതിയ കണ്ടീഷൻ ബാധകമാകുന്നത്.