- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശികളുടെ ഫ്രീലാൻസ് കൺസൾട്ടൻസി സേവനത്തിനും കടിഞ്ഞാണിടുന്നു; സൗദിയിൽ സേവനങ്ങൾക്കായി മന്ത്രാലയത്തിന് കീഴിൽ പുതിയ ഏജൻസിയെ നിയമിക്കാൻ നീക്കം
രാജ്യത്തെ വിദേശികളുടെ കൺസൾട്ടൻസി സേവനങ്ങൾക്കും കടിഞ്ഞാണിടാൻ അധികൃതരുടെ തീരുമാനം. വിദേശികൾ ഫ്രീലാൻസായി കൺസൾട്ടൻസി സേവനം നടത്തുന്നത് നിയന്ത്രിക്കണമെന്ന് ആവശ്യം വാണിജ്യവ്യവസായ മന്ത്രാലയം സൗദി ചേംബർ ഓഫ് കൊമേഴ്‌സിന് മുമ്പിൽ സമർപ്പിച്ചതായാണ് റിപ്പോർട്ട്രാജ്യത്തെ കൺസൾട്ടൻസി മേഖല ചിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപ
രാജ്യത്തെ വിദേശികളുടെ കൺസൾട്ടൻസി സേവനങ്ങൾക്കും കടിഞ്ഞാണിടാൻ അധികൃതരുടെ തീരുമാനം. വിദേശികൾ ഫ്രീലാൻസായി കൺസൾട്ടൻസി സേവനം നടത്തുന്നത് നിയന്ത്രിക്കണമെന്ന് ആവശ്യം വാണിജ്യവ്യവസായ മന്ത്രാലയം സൗദി ചേംബർ ഓഫ് കൊമേഴ്‌സിന് മുമ്പിൽ സമർപ്പിച്ചതായാണ് റിപ്പോർട്ട്
രാജ്യത്തെ കൺസൾട്ടൻസി മേഖല ചിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഇതിനായി ഫ്രീലാൻസ് സേവനങ്ങൾക്കായി മന്ത്രാലയത്തിന് കീഴിൽ പുതിയ ഏജൻസിയെ നിയമിക്കാനാണ് തീരുമാനം.ഇതുസംബന്ധമായ അന്തിമ രേഖ അംഗീകാരത്തിനായി സൗദി ശൂറ കൗൺസിലിനും മന്ത്രിസഭക്കും കൈമാറും. കരട് രേഖക്ക് അംഗീകാരം ലഭിക്കുന്നതോടെ വാണിജ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു പുതിയ ഏജൻസിക്ക് കൈമാറും.
സൗദി അഡ്‌മിനിസ്‌ട്രേറ്റീവ്, എക്കണോമിക് ആൻഡ് കൺസൾട്ടന്റ്‌സ് കമ്മീഷൻ എന്ന പേരിൽ രൂപീകരിക്കുന്ന ഏജൻസിയുടെ കീഴിലായിരിക്കും സർക്കാർ വകുപ്പുകളുടെ കീഴിലല്ലാതെ പ്രവർത്തിക്കുന്ന എല്ലാ ഫ്രീലാൻസ് സേവനങ്ങളും ഇനി മുതൽ പ്രവർത്തിക്കുക. 24 ഖണ്ഡികകളുള്ള നിർദ്ദേശം ഫ്രീലാൻസ് കൺസൾട്ടൻസി സ്വദേശികൾക്ക് മാത്രമായി നിജപ്പെടുത്തും. എന്നാൽ ഈ രംഗത്ത് പരിചയസമ്പത്തും യോഗ്യതകളുമുള്ള വിദേശികൾക്ക് ചില ഇളവുകൾ അനുവദിച്ചിട്ടുണ്ട്.ഇതുവരെ സൗദി കൺസൾട്ടിങ് സ്ഥാപനങ്ങൾക്ക് ചില മേഖലകളിൽ പ്രവർത്തിക്കാൻ മാത്രമാണ് അനുമതിയുണ്ടായിരുന്നത്.