- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിക്കൂറിൽ 350 കിലോമീറ്ററിൽ പായുന്ന ട്രെയിനുകളെത്തുന്നു; അതിവേഗ കുതിപ്പുമായി ഒമാൻ
മസ്‌ക്കറ്റ്: മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിൽ പായുന്ന സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്ക് കളമൊരുക്കി ഒമാൻ. നിലവിൽ പാസഞ്ചർ ട്രെയിനുകൾക്ക് മണിക്കൂറിൽ 220 കിലോമീറ്ററും പാസഞ്ചർ ട്രെയിനുകൾക്ക് 120 കിലോമീറ്ററുമാണ് സ്പീഡെന്നിരിക്കേയാണ് 350 കിലോമീറ്റർ സ്പീഡുമായി സൂപ്പർ ഫാസ്റ്റ് ട്രെയിനുകളെത്തുന്നത്. 350 കിലോമീറ്റർ സ്പീഡിലുള്ള ട്രെയിനുകൾക്ക് ഓ
മസ്‌ക്കറ്റ്: മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിൽ പായുന്ന സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്ക് കളമൊരുക്കി ഒമാൻ. നിലവിൽ പാസഞ്ചർ ട്രെയിനുകൾക്ക് മണിക്കൂറിൽ 220 കിലോമീറ്ററും പാസഞ്ചർ ട്രെയിനുകൾക്ക് 120 കിലോമീറ്ററുമാണ് സ്പീഡെന്നിരിക്കേയാണ് 350 കിലോമീറ്റർ സ്പീഡുമായി സൂപ്പർ ഫാസ്റ്റ് ട്രെയിനുകളെത്തുന്നത്.
350 കിലോമീറ്റർ സ്പീഡിലുള്ള ട്രെയിനുകൾക്ക് ഓടുന്നതിനായി നിലവിലുള്ള ട്രാക്കുകൾ അപ്‌ഗ്രേഡ് ചെയ്യുമെന്നും പദ്ധതികൾക്ക് ചുക്കാൻ പിടിക്കുന്ന മാർക്ക് ഡോണ്ടർവിൻക്കെൽ വ്യക്തമാക്കി. സോഹാർ-ബുറൈമി റെയിൽവേ ലൈനിലുള്ള 207 കിലോമീറ്റർ ദൈർഘ്യമുള്ള പാത ഇതിനായി ആദ്യം അപ്‌ഗ്രേഡ് ചെയ്യാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. 2244 കിലോമീറ്റർ ദൈർഘ്യമുള്ള നാഷണൽ റെയിൽവേയുള്ള ഈ ഭാഗം പരീക്ഷണാർഥമാണ് അപ്‌ഗ്രേഡ് ചെയ്യുന്നത്. അതേസമയം ടണലിങ് വർക്കുകൾ ഉൾപ്പെടുന്നതിനാൽ ഈ മേഖലയിലെ പണികൾ അക്ഷരാർഥത്തിൽ വെല്ലുവിളി നിറഞ്ഞതാണെന്നും തേൽസ് ഒമാൻ മാനേജിങ് ഡയറക്ടറായ മാർക്ക് ഡോണ്ടർ വിൻക്കെൽ പറയുന്നു.
ആദ്യ സെഗ്മെന്റ് സോഹാർ-ബുറൈമിയാണെങ്കിലും പിന്നീടുള്ള നാഷണൽ റെയിൽവേയിൽ പിന്നീടുള്ള ഒമ്പതു സെഗ്മെന്റുകളും ഇത്തരത്തിൽ അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ട്. ആദ്യ സെഗ്മെന്റിന്റെ പണികൾക്കായി ഒരു ബില്യൺ ഒമാനി റിയാലാണ് മാറ്റിവച്ചിരിക്കുന്നത്.