- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലെ പാക് എംബസി ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്ന കേന്ദ്രം; പുറത്താക്കപ്പെട്ട പാക് ഉദ്യോഗസ്ഥൻ 16 പേരുടെ പേരുകൾ നൽകി; അതിർത്തിയിലെ സേനാ വിന്യാസത്തിന്റെ വിവരം ധരിപ്പിക്കുന്നതിൽ പലരും കേമന്മാർ; ഇന്ത്യാ-പാക് ബന്ധം അവസാനിപ്പിക്കാതെ പ്രശ്ന പരിഹാരമില്ലെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: വിദേശ എംബസികളിലെ ജീവനക്കാർക്ക് നയതന്ത്ര പരിരക്ഷയുണ്ടാകും. ഇവരെ കസ്റ്റഡിയിൽ എടുക്കാനോ ജയിൽ അടയ്ക്കാനോ ഒന്നും സർക്കാരിന് കഴിയില്ല. അങ്ങനെ വന്നാൽ അത് വിദേശകാര്യ നയങ്ങൾക്ക് എതിരാകും. അതുകൊണ്ട് തന്നെ അവർക്ക് ഇഷ്ടപോലെ പ്രവർത്തിക്കാനുമാകും. ഇന്ത്യയിലെ പാക് എംബസിയെ കുറിച്ചാണ് പരാതികൾ ഉയരുന്നത്. നയതന്ത്ര പരിരക്ഷയുള്ള എംബസി ജീവനക്കാർ അതിന്റെ തണലിൽ ചാരപ്രവർത്തനമാണ് നടത്തുന്നത്. ചാരവൃത്തിക്ക് പിടിക്കപ്പെട്ട പാക് പാക് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥൻ മെഹ്മൂദ് അക്തർ 16 കൂട്ടാളികളുടെ പേരുകൾ വെളിപ്പെടുത്തിയതോടെയാണ് ഭീകരത വ്യക്തമാകുന്നത്. നാടുകടത്തുന്നതിനു മുമ്പ് ഡൽഹി പൊലീസിന്റെയും ഇന്റലിജൻസ് ഏജൻസിയുടെയും സംയുക്തമായ ചോദ്യം ചെയ്യലിലാണ് മെഹ്മൂദ് അക്തർ മറ്റ് പാക് നയതന്ത്ര ഉദ്യോഗസ്ഥരുടെ പേരുകൾ വെളിപ്പെടുത്തിയത്. എന്നാൽ മെഹ്മൂദിന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച് കൂടുതൽ വ്യക്തത ആവശ്യമാണെന്നും ഇതിൽ എത്രമാത്രം യാഥാർഥ്യമുണ്ടെന്ന കാര്യം അന്വേഷണത്തിനു ശേഷമേ വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു. മെഹ്മൂദിന് വിവരങ്ങൾ കൈമാറാ
ന്യൂഡൽഹി: വിദേശ എംബസികളിലെ ജീവനക്കാർക്ക് നയതന്ത്ര പരിരക്ഷയുണ്ടാകും. ഇവരെ കസ്റ്റഡിയിൽ എടുക്കാനോ ജയിൽ അടയ്ക്കാനോ ഒന്നും സർക്കാരിന് കഴിയില്ല. അങ്ങനെ വന്നാൽ അത് വിദേശകാര്യ നയങ്ങൾക്ക് എതിരാകും. അതുകൊണ്ട് തന്നെ അവർക്ക് ഇഷ്ടപോലെ പ്രവർത്തിക്കാനുമാകും. ഇന്ത്യയിലെ പാക് എംബസിയെ കുറിച്ചാണ് പരാതികൾ ഉയരുന്നത്. നയതന്ത്ര പരിരക്ഷയുള്ള എംബസി ജീവനക്കാർ അതിന്റെ തണലിൽ ചാരപ്രവർത്തനമാണ് നടത്തുന്നത്. ചാരവൃത്തിക്ക് പിടിക്കപ്പെട്ട പാക് പാക് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥൻ മെഹ്മൂദ് അക്തർ 16 കൂട്ടാളികളുടെ പേരുകൾ വെളിപ്പെടുത്തിയതോടെയാണ് ഭീകരത വ്യക്തമാകുന്നത്.
നാടുകടത്തുന്നതിനു മുമ്പ് ഡൽഹി പൊലീസിന്റെയും ഇന്റലിജൻസ് ഏജൻസിയുടെയും സംയുക്തമായ ചോദ്യം ചെയ്യലിലാണ് മെഹ്മൂദ് അക്തർ മറ്റ് പാക് നയതന്ത്ര ഉദ്യോഗസ്ഥരുടെ പേരുകൾ വെളിപ്പെടുത്തിയത്. എന്നാൽ മെഹ്മൂദിന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച് കൂടുതൽ വ്യക്തത ആവശ്യമാണെന്നും ഇതിൽ എത്രമാത്രം യാഥാർഥ്യമുണ്ടെന്ന കാര്യം അന്വേഷണത്തിനു ശേഷമേ വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു. മെഹ്മൂദിന് വിവരങ്ങൾ കൈമാറാൻ ശ്രമിച്ച രാജസ്ഥാൻ സ്വദേശികളായ മൗലാന റംസാൻ, സുഭാഷ് ജങ്കീർ എന്നിവരെ രാജസ്ഥാനിലെ അതിർത്തി പ്രദേശങ്ങളിലെത്തിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്. മെഹ്മൂദ് അക്തറിനെയും രാജസ്ഥാൻ സ്വദേശികളെയും കഴിഞ്ഞ ബുധനാഴ്ചയായിരുന്ന പിടികൂടിയത്. ഇതേത്തുടർന്ന് ജോധ്പുരിൽ നിന്ന് വിസാ ഏജന്റായ ഷോയബ് ഹസനും പിടിയിലായിരുന്നു. നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥനായതിനാൽ ചോദ്യം ചെയ്ത ശേഷം മെഹ്മൂദിനെ ഇന്ത്യ പുറത്താക്കുകയായിരുന്നു.
അതിർത്തിയിലെ സേനാവിന്യാസത്തെക്കുറിച്ചുള്ള രഹസ്യങ്ങൾ ചോർത്താനാണ് ഇവർ ചാരന്മാരുമായി സമ്പർക്കം പുലർത്തുന്നത്. രാജസ്ഥാനിലെ അതിർത്തി പ്രദേശങ്ങളിലെ ബിഎസ്എഫ് സേനാവിന്യാസവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ മെഹ്മൂദ് അക്തർ ഉൾപ്പെടെയുള്ള ചാരന്മാർ ചോർത്തി പാക്കിസ്ഥാനിൽ എത്തിച്ചു. മെഹ്മൂദ് അക്തറിനെയും രാജസ്ഥാൻകാരായ മൗലാന റമസാൻ, സുഭാഷ് ജംഗീർ എന്നിവരെയും കഴിഞ്ഞ ബുധനാഴ്ചയാണു ചാരപ്രവർത്തനത്തിനു ഡൽഹി പൊലീസ് പിടികൂടിയത്. വീസ ഏജന്റ് ഷോയബ് ഹസനെ ജോധ്പൂരി!ൽനിന്നാണ് പിടികൂടിയത്. ഇവരിൽ നിന്നാണ് രാജ്യസുരക്ഷയെ സംബന്ധിച്ച അതിഗൗരവതരമുള്ള വിവരങ്ങൾ കിട്ടിയത്. ഇതോടെ പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കണമെന്ന സമ്മർദ്ദം ഇന്ത്യയ്ക്ക് മേൽ ഏറുകയാണ്. ഇതിലൂടെ മാത്രമേ ഈ വെല്ലുവിളിയെ നേരിടാൻ കഴിയൂ എന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ
പടിഞ്ഞാറൻതീരത്തെ സൈന്യവിന്യാസത്തെയും ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലെ സൈനിക കേന്ദ്രങ്ങളെയും കുറിച്ചുള്ള വിവരങ്ങളാണ് അക്തർ ഇന്ത്യക്കാരായ കൂട്ടാളികളിൽനിന്നു ശേഖരിച്ചതെന്നാണു വ്യക്തമായിട്ടുള്ളത്. വിവരങ്ങൾ നൽകുന്നതിന് 50,000 രൂപയാണത്രേ അക്തർ കൂട്ടാളികൾക്കു വാഗ്ദാനം ചെയ്തത്. നയതന്ത്രപരിരക്ഷയുള്ള ഉദ്യോഗസ്ഥനായതിനാൽ മെഹ്മൂദ് അക്തറിനെ അനഭിമതനായി പ്രഖ്യാപിച്ച് പാക്കിസ്ഥാനിലേക്ക് മടക്കി അയച്ചിരുന്നു. ഗുരുതരമായ തെറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാനും കഴിയില്ല. അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യമുള്ളതിനാൽ പാക് എംബസിയുടെ പ്രവർത്തനങ്ങൾ തിരിച്ചടിയാകും. അതുകൊണ്ട് തന്നെ ഉടൻ പാക് എംബസി അടപ്പിച്ച് എല്ലാ ഉദ്യോഗസ്ഥരേയും തിരിച്ചയയ്ക്കണമെന്നാണ് ആവശ്യം.
എന്നാൽ കരുതലോടെ മാത്രമേ ഈ തീരുമാനം എടുക്കാനാകൂ. രാജ്യാന്തര തലത്തിലെ പ്രതിഷേധങ്ങൾ ഒഴിവാക്കാനാണ് ഇത്. അതുകൊണ്ട് തന്നെ പാക് എംബസി ജീവനക്കാരുടെ പ്രവർത്തനമെല്ലാം സുരക്ഷാ സേന നിരീക്ഷിക്കും. പരമാവധി തെളിവുകൾ ഇക്കാര്യത്തിൽ കണ്ടെത്തും. അതിന് ശേഷം കടുത്ത നിലപാട് എന്ന തീരുമാനത്തിലാണ് കേന്ദ്ര സർക്കാർ.