- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നിൽ പിഴച്ചാൽ മൂന്ന്
കായംകുളം എന്നു കേട്ടാൽ കേരളീയരുടെ മനസിൽ ആദ്യം മിന്നി മറയുന്നത് കായംകുളം കൊച്ചുണ്ണിയുടെ കഥയാണ്. കൂട്ടത്തിൽ പഴമക്കാരുടെ മനസ്സിൽ രാജ്യഭരണകഥകളിൽ തിളങ്ങുന്ന 'കായംകുളം വാൾ' എന്ന പ്രയോഗവും. ഇരുതലമൂർച്ചയുള്ള വാളാണ് കായംകുളം വാൾ. രണ്ടുപക്ഷവും ചേർന്ന് ലഹളയുണ്ടാക്കാവുന്ന പ്രതിപത്തിയുള്ളവരെ ചുരുക്കി - അവൾ / അവൻ - ഒരു കായംകുളം വാളാണെന്ന് പഴമ
കായംകുളം എന്നു കേട്ടാൽ കേരളീയരുടെ മനസിൽ ആദ്യം മിന്നി മറയുന്നത് കായംകുളം കൊച്ചുണ്ണിയുടെ കഥയാണ്. കൂട്ടത്തിൽ പഴമക്കാരുടെ മനസ്സിൽ രാജ്യഭരണകഥകളിൽ തിളങ്ങുന്ന 'കായംകുളം വാൾ' എന്ന പ്രയോഗവും. ഇരുതലമൂർച്ചയുള്ള വാളാണ് കായംകുളം വാൾ. രണ്ടുപക്ഷവും ചേർന്ന് ലഹളയുണ്ടാക്കാവുന്ന പ്രതിപത്തിയുള്ളവരെ ചുരുക്കി - അവൾ / അവൻ - ഒരു കായംകുളം വാളാണെന്ന് പഴമൊഴി പറയും. ഈ കഥയിലെ നായകൻ കായംകുളംകാരനായതിനാലാണ് ചരിത്രം അല്പം സൂചിപ്പിച്ചുപോയത്. ക്ഷമിക്കുമല്ലോ!
മൂന്നക്ഷര പേരുകാരനായ ഇദ്ദേഹം ദേശീയ പാർട്ടിയുടെ പ്രതിനിധിയായി മുൻസിപ്പൽ ചെയർമാൻ പദവി വരെ അലങ്കരിച്ചദേഹമാണ്. തടിവ്യവസായമാണ് മുഖ്യവരുമാന മാർഗ്ഗം. നല്ലതരം ആഞ്ഞിലി ഒന്നിടപാടാക്കുവാനാണ് ഞാൻ ആദ്യമായി ഇദ്ദേഹവുമായി ബന്ധപ്പെടുന്നത്. ന്യായമായ വിലയ്ക്ക് ഉരുൾതടി എടുത്ത് ജനൽ വാതിൽ ഉരുപ്പടികൾക്ക് വേണ്ട സാമഗ്രികൾ സ്വരൂപിച്ചുതന്നു.
കേരളസംസ്ഥാനത്ത് ഭാഗ്യക്കുറി സംവിധാനം ആദ്യമായി അവതരിപ്പിച്ച പി കെ കുഞ്ഞുസാഹിബിന്റെ കാലത്ത് തന്നെ ടിയാൻ കോൺഗ്രസ് പ്രവർത്തകനായിരുന്നു. വിവാഹം കഴിഞ്ഞ് ബിസിനസും രാഷ്ട്രീയ പ്രവർത്തനവുമായി മുന്നേറുകയായിരുന്നു. ആദ്യ പ്രസവത്തിന് വീട്ടിൽ പോയ ഭാര്യ പിന്നീട് കായംകുളത്ത് വീട്ടിലേയ്ക്ക് തിരികെ വന്നില്ല........
തൊടുപുഴയിൽ നിന്നും സ്ഥിരമായി നല്ല ഒത്തതേക്കും ആഞ്ഞിലിയും വിലയുറപ്പിച്ച് ഉരുളായി ലോറിയിൽ കയറ്റി മില്ലിൽ എത്തിക്കുന്നതിന് വേണ്ടപ്പെട്ട ഒരു സെറ്റ് പണിക്കാർ കൂട്ടിനുണ്ടായരുന്നതിൻ പ്രകാരം - അവർ മുഖാന്തിരം വന്നുഭവിച്ച വിവാഹമായിരുന്നു. കീഴേ ചന്ദ്രോയം വീട്ടിൽ ചന്ദ്രിക പിള്ളയുമായുള്ള വിവാഹബന്ധം. അച്ഛൻ നേരത്തെ മരണപ്പെട്ടുപോയിരുന്നു. അമ്മാവൻ രാമൻപിള്ളയാണ് മുന്നിട്ട് നിന്നു കാര്യങ്ങൾ ഇരുപക്ഷവും പറഞ്ഞ് സമ്മതിച്ച് വിവാഹം ഉറപ്പിച്ചതും നടത്തിച്ചതും. ഇരുകൂട്ടരും ഗുരുവായൂർ അമ്പലനടയിൽ തലേദിവസം തന്നെ എത്തി. പിറ്റെ ദിവസം ചിങ്ങം 12ന് വിവാഹം മംഗളമായി നടന്നു. ഈ വിവാഹത്തിലെ പൊരുത്തക്കേട് ഇന്നും ചെയർമാന് അവ്യക്തം.
പിന്നീട് മൂന്നുവർഷം കഴിഞ്ഞിട്ടാണ് ചെയർമാൻ പുനർവിവാഹത്തിന് വഴങ്ങിയത്. അപ്പഴേയ്ക്കും അല്പം മദ്യപാനവും പതിവായി. വകയിൽ ഒരു ബന്ധുവിനെയാണ് കെട്ടിക്കയറിയത്. വിവാഹ പിറ്റെന്ന് തന്നെ പെണ്ണിന്റെ വീട്ടിൽ നിന്നും നവവധുവിന്റെ കാര്യങ്ങൾ നോക്കാനെന്നവണ്ണം ഒരുസെർവെന്റ് കൂടി വന്നു. കാഴ്ചയിൽ സെർവെന്റ് എന്ന് തോന്നുകയേയില്ല. വല്യമ്മ ഇളയമ്മ മക്കളിൽ ആരോ ഒരാൾ എന്ന നിലയ്ക്കാണ് ഗൃഹനാഥൻ കണ്ടത്. ഒരാഴ്ച പിന്നിട്ടിട്ടും നവവധു ഭർത്താവിന്റെ കിടക്കയിൽ ഉറങ്ങാൻ എത്തിയിരുന്നില്ല. ങാ..... അല്പം പഴക്കം വരട്ടെ.. സാവധാനം മതി. അതിയാൻ ശുദ്ധഗതിക്ക് അങ്ങനെ കരുതി.
ആഹാരം വിളമ്പി കൊടുക്കും. ആവശ്യങ്ങൾ പറയും. ഇത്രയിലൊതുങ്ങി ദാമ്പത്യം. .......... വളരെ വിലയ പറമ്പിലും വീട്ടിലും ഒറ്റപ്പെടൽ അനുഭവപ്പെട്ടു ഭർത്താവിന്. ഭാര്യയ്ക്ക് ലവലേശം കൂസലില്ല. ഗ്യാപ് ഫില്ല് ചെയ്യാൻ തുനിഞ്ഞത് സെർവന്റായി വന്ന യുവതിയായിരുന്നു.
എങ്ങനെയൊക്കെയോ കാലം കടന്നുപോയി. ഒരു കുഞ്ഞിന്റെ അമ്മയായി രാജമ്മ. പക്ഷേ കമ്മ്യുണിക്കേഷൻ കൂടുതൽ വഷളായി. കുഞ്ഞിന്റെ കാര്യം ശ്രദ്ധിക്കുകയോ അതിനെ സമയാ സമയം പാലൂട്ടുകയോ ഒന്നും ങേ പതിവില്ലാതായി. വിഷാദരോഗിയായി മാറിയ രാജമ്മയെ വീട്ടുകാർ തിരികെ കൂട്ടിക്കൊണ്ടുപോയി. അവർ നേരത്തെ മുതൽ മാനസികരോഗ ചികിത്സയിലായിരുന്നതായി സെർവെന്റ് പറഞ്ഞിരുന്നു.
പക്ഷേ ഒരു കാര്യത്തിൽ ഗൃഹനാഥൻ ഉറച്ചുനിന്നു. കുഞ്ഞിനെ താൻ എന്തു വിലകൊടുത്തും വളർത്തിക്കൊള്ളാം കുറച്ചുകാലത്തേയ്ക്ക് സെർവെന്റിന്റെ സേവനം വേണം അത്രതന്നെ.
ഇപ്പോൾ രണ്ടുപതിറ്റാണ്ടായി ജോലിക്കാരിയായി വന്ന വസന്ത വീട്ടുകാരിയായി രണ്ട് മക്കളുടെ അമ്മയായി. ആദ്യം പോറ്റി വളർത്തിയ മകളെ വിവാഹം കഴിപ്പിച്ചയച്ചു. രണ്ടാമത്തെ മകനും അച്ഛന്റെ ബിസിനസ് നോക്കി നടത്താൻ പ്രാപ്തനായി. മൂന്നാമത്തെ മകൾ ഐ എ എസ് പരീക്ഷ ഒന്ന് എഴുതി. ഇംഗ്ലീഷ് ലിറ്ററേച്ചർ ആയിരുന്നു ഡിഗ്രിക്ക്. പ്രിലിമിനറി കിട്ടി. പക്ഷേ ഫൈനൽ പോയി. അവൾ ആകെ ഒരു ഉൾവലിഞ്ഞ പ്രകൃതക്കാരിയാണ്. സുന്ദരി. അച്ഛന് അവളിലായിരുന്നു കൂടുതൽ പ്രതീക്ഷ. ഇപ്പോഴും വസന്ത സാറേ എന്നാണ് വിളിക്കുന്നത്. അത് മാറ്റി വിളിക്കാൻ അവൾക്ക് എന്തോ കഴിയുന്നില്ല. അവർ ഭാര്യയും ഭർത്താവും ഒന്നിച്ച് ഒരു ചടങ്ങിനോ, ആഘോഷങ്ങൾക്കോ പോകുന്നത് അയൽവാസികൾ കണ്ടിട്ടില്ല. ഇതു മാത്രമേ ഒരു പോരായ്മയായിട്ടുള്ളു. സുഖം....... സുന്ദരം
എനിക്ക് ഇളയവളെ ഒരു കരയ്ക്ക് എത്തിച്ചിട്ട് കണ്ണടച്ചാൽ മതിയായിരുന്നു. ആവശ്യത്തിലേറെ പൊന്നും പണവും അവൾക്കായി കരുതിയിരിക്കുന്നു. സാറും വസന്തയും........