- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിലുള്ളവരുടെ വയറു നിറയ്ക്കാൻ കഷ്ടപ്പെടുന്ന സ്ത്രീകൾക്ക് അനുഭവിക്കേണ്ടി വരുന്നത് കഠിനമായ ലൈംഗിക ചൂഷണം ! ഉത്തര കൊറിയൻ മാർക്കറ്റുകളിലെ പൊലീസുകാരും ഉദ്യോഗസ്ഥരും സ്ഥിരം 'വേട്ടക്കാർ'; തന്റെ ഭാര്യ ഉദ്യോഗസ്ഥരുടെ നിർബന്ധങ്ങൾക്ക് വഴങ്ങുന്നതായി അറിയാമെന്നും എന്നാൽ മിണ്ടാതിരിക്കുന്നതാണെന്നും ഭർത്താവ് ; നാലു വർഷത്തിനിടെ നിരവധി തവണ പീഡനത്തിനിരയായെന്ന 20കാരിയുടെ വെളിപ്പെടുത്തൽ ഉൾപ്പെട്ട യുഎൻ സർവേ ഞെട്ടിക്കുന്നത്
കിം ജോങ് ഉൻ എന്ന ഉത്തര കൊറിയൻ സ്വേച്ഛാധിപതിയുടെ കീഴിൽ ഒരു ജനത മുഴുവൻ നീറി ജീവിക്കുന്ന കാഴ്‌ച്ച ലോകം മുഴുവൻ കാണുന്ന ഒന്നാണ്. അതിനിടയിലാണ് ഒരു ചാൺ വയറ് നിറയ്ക്കാനായി ഉത്തര കൊറിയൻ മാർക്കറ്റുകളിൽ സ്ത്രീകൾ നേരിടേണ്ടി വരുന്ന ചൂഷണങ്ങളെ പറ്റി ഞെട്ടിക്കുന്ന വിവരം പുറത്ത് വരുന്നത്. ഇവിടെ അധികൃതർ സ്ത്രീകളെ വ്യാപകമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ടിൽ പറയുന്നത്. ജീവിക്കാനായി കഷ്ടപ്പെടുന്നതിനിടയിലും അവശ്യ സാധനങ്ങൾ ഉൾപ്പടെയുള്ളവ ലഭ്യമാകുന്നതിനായി സ്ത്രീകളുടെ ശരീരം അധികൃതർ ആവശ്യപ്പെടുന്നതായും ഇവരെ രൂക്ഷമായി ചൂഷണം ചെയ്യുന്നത് തുടരുകയാണെന്നും യുഎൻ നടത്തിയ സർവേയിലൂടെ വ്യക്തമാകുകയാണ്. 2011ൽ കിം ജോങ് ഉൻ ഉത്തര കൊറിയൻ ഭരണാധികാരിയായി ചുമതലയേറ്റ ശേഷം മാർക്കറ്റിലുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചിരുന്നു. എന്നിരുന്നാലും സ്വയം സമ്പാദിച്ച് ജീവിക്കുന്നവർക്ക് പോലും മാർക്കറ്റിലെ ഉദ്യോഗസ്ഥരെ സഹിക്കേണ്ടി വരികയും ലൈംഗിക ചൂഷണം അടക്കമുള്ള പീഡനങ്ങളിൽ വലയുകയും ചെയ്യേണ്ടി വന്നിരുന്നു. ശരീ
കിം ജോങ് ഉൻ എന്ന ഉത്തര കൊറിയൻ സ്വേച്ഛാധിപതിയുടെ കീഴിൽ ഒരു ജനത മുഴുവൻ നീറി ജീവിക്കുന്ന കാഴ്‌ച്ച ലോകം മുഴുവൻ കാണുന്ന ഒന്നാണ്. അതിനിടയിലാണ് ഒരു ചാൺ വയറ് നിറയ്ക്കാനായി ഉത്തര കൊറിയൻ മാർക്കറ്റുകളിൽ സ്ത്രീകൾ നേരിടേണ്ടി വരുന്ന ചൂഷണങ്ങളെ പറ്റി ഞെട്ടിക്കുന്ന വിവരം പുറത്ത് വരുന്നത്. ഇവിടെ അധികൃതർ സ്ത്രീകളെ വ്യാപകമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ടിൽ പറയുന്നത്. ജീവിക്കാനായി കഷ്ടപ്പെടുന്നതിനിടയിലും അവശ്യ സാധനങ്ങൾ ഉൾപ്പടെയുള്ളവ ലഭ്യമാകുന്നതിനായി സ്ത്രീകളുടെ ശരീരം അധികൃതർ ആവശ്യപ്പെടുന്നതായും ഇവരെ രൂക്ഷമായി ചൂഷണം ചെയ്യുന്നത് തുടരുകയാണെന്നും യുഎൻ നടത്തിയ സർവേയിലൂടെ വ്യക്തമാകുകയാണ്.
2011ൽ കിം ജോങ് ഉൻ ഉത്തര കൊറിയൻ ഭരണാധികാരിയായി ചുമതലയേറ്റ ശേഷം മാർക്കറ്റിലുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചിരുന്നു. എന്നിരുന്നാലും സ്വയം സമ്പാദിച്ച് ജീവിക്കുന്നവർക്ക് പോലും മാർക്കറ്റിലെ ഉദ്യോഗസ്ഥരെ സഹിക്കേണ്ടി വരികയും ലൈംഗിക ചൂഷണം അടക്കമുള്ള പീഡനങ്ങളിൽ വലയുകയും ചെയ്യേണ്ടി വന്നിരുന്നു. ശരീരത്ത് സ്പർശിച്ചാൽ കൂടി ഇവർ നിശബ്ദമായി നിൽക്കുക മാത്രമാണ് ചെയ്യേണ്ടി വരിക. സാധനങ്ങൾ ലഭ്യമാകണമെങ്കിൽ ശരീരം കൈക്കൂലിയായി നൽകേണ്ടി വരുന്ന സ്ത്രീകളുടെ അവസ്ഥ വളരെ വേദനയോടെയാണ് ലോകം കേൾക്കുന്നത്.
ഈ വർഷം ഹ്യൂമന്റൈറ്റ് വാച്ച് പുറത്ത് വിട്ട റിപ്പോർട്ട് ഞെട്ടിക്കുന്ന ഒന്നായിരുന്നു. ദൈനം ദിന ഉപജീവനം സാധ്യമാകണമെങ്കിൽ അധികാരികൾക്ക് വഴങ്ങുകയോ ശരീരത്തിന്റെ മുഴുവൻ ഭാഗത്തും തൊടാൻ അവരെ അനുവദിക്കുകയോ വേണമെന്നാണ് 20 കളിൽ ലൈംഗികചൂഷണത്തിന് ഇരയായിരുന്ന ഒരു യുവതി തുറന്ന് പറഞ്ഞത്. 1990കളിൽ രാജ്യം വളരെ വലിയ ക്ഷാമം അനുഭവിച്ച സമയമാണ്. അന്ന് 32000 വടക്കാൻ കൊറിയക്കാർ ദക്ഷിണ കൊറിയയിലേക്ക് പലായനം ചെയ്തിരുന്നു. സ്വന്തം രാജ്യത്ത് തങ്ങൾ ലൈംഗികാതിക്രമത്തിന് ഇരയാകുന്നുവെന്ന് സ്ത്രീകൾ തുറന്ന് പറഞ്ഞതാണ് മുഖ്യ കാരണം.
2014 ലെ സർവേയിൽ 1,125 വടക്കൻ കൊറിയക്കാരിൽ 38 ശതമാനവും പറഞ്ഞത് ലൈംഗിക ചൂഷണങ്ങളും ബലാത്സംഗങ്ങളും ഇത്തരം സൗകര്യങ്ങളിൽ പതിവാണെന്നായിരുന്നു. 33 പേരും തങ്ങൾ ഇരകളാണെന്നായിരുന്നു പ്രതികരിച്ചത്. ഉത്തര കൊറിയയിൽ ക്ഷാമം ഉണ്ടായ കാലത്ത് വീടിന്റെ അത്താണി കുടുംബനാഥകൾ ആയിരുന്നു. പുതിയതായി തുറന്ന മാർക്കറ്റുകളിൽ സാധനങ്ങൾ വിറ്റും പണത്തിനും ഭക്ഷണത്തിനുമായി ചൈനയിലേക്ക് കുടിയേറിയുമൊക്കയാണ് അവർ ജീവിച്ചത്.
ദൂരെ വീട്ടിൽ അടുപ്പു പുകയുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരും ജയിൽ ഗാർഡുകളും ട്രെയിനിലെ ഇൻസ്പെക്ടർമാരും നടത്തുന്ന ചൂഷണങ്ങളെല്ലാം ഇവർ സഹിക്കുകയായിരുന്നു. 2010 മുതൽ അനേകം തവണ താൻ പീഡനത്തിന് ഇരയാക്കപ്പെട്ടിട്ടുള്ളതായി ഒരു 20 കാരി പറയുന്നു. ചൂഷണം പതിവായതോടെ പിന്നീട് കുടിയേറിയ വടക്കൻ കൊറിയയിൽ നിന്നും ഇവർ ദക്ഷിണകൊറിയയിലേക്ക് ഓടി രക്ഷപ്പെട്ടു. കുടുംബത്തിന്റെ അത്താണിയും വരുമാനമാർഗ്ഗവുമായ ജോലി നഷ്ടപ്പെടുമോ എന്ന് ഭയന്നാണ് എല്ലാവരും എല്ലാറ്റിനും സമ്മതിക്കുന്നത്.
സ്ത്രീകളുടെ യാത്രയും വിൽപ്പനയും നിയമരഹിതമാണെന്നോ വിൽക്കുന്ന സാധനങ്ങൾ ഗുണനിലവാരം ഇല്ലാത്തതാണെന്നോ ഉദ്യോഗസ്ഥർ പറഞ്ഞാൽ അതോടെ തീർന്നെന്ന് ഇവർ ഭയക്കുന്നു. ജീവിക്കണമെങ്കിൽ അവരുടെ കാരുണ്യം വേണം. അതുകൊണ്ട് മാർക്കറ്റിലെ ഗാർഡുകളും പൊലീസുകാരും പിന്നിലുള്ള ആരുമില്ലാത്ത മുറിയിലേക്കോ മറ്റോ വരാൻ പറഞ്ഞാൽ അനുസരിക്കുകയേ രക്ഷയുള്ളൂ. ഞങ്ങളെ പാവകളെപോലെയാണ് കരുതുന്നത്. മാനസീകമായി കൂടി അവർ തകർത്തുകളയും. രാത്രിയിൽ നിങ്ങൾ കരയുന്നത് ഒരു പക്ഷേ ആരും കാണാറില്ല. എന്തിനാണെന്നും അറിയണമെന്നില്ല.ഒരു യുവതി പറയുന്നു.
ഉദ്യോഗസ്ഥർ തങ്ങൾ ചെയ്യുന്നത് തെറ്റാണെന്ന് ഒരിക്കലും ചിന്തിക്കാറില്ല. തങ്ങളുടെ ഗതികേട് മൂലം തിരിച്ച് പ്രതികരിക്കാൻ കഴിയാത്ത അവ്‌സഥയിലാണ് ഇവിടത്തെ സ്ത്രീകൾ. അതുകൊണ്ട് തന്നെ അത്തരം പെരുമാറ്റങ്ങൾ പ്രതിഷേധിക്കാതെ സ്വീകരിക്കുകയും ചെയ്യും. അധികാരം കയ്യിലില്ലാത്തവർ അഴിമതി സഹിക്കേണ്ടിവരും അത് സാധാരണയാണ് 40 കാരിയായ കച്ചവടക്കാരിയുടെ ഭർത്താവും സമ്മതിക്കുന്നു. തന്റെ ഭാര്യയെ പോലെയുള്ള ചന്തയുടെ ഒരു ഭാഗം ആൾക്കാർ ഉഭയ ലൈംഗികതയ്ക്ക് സമ്മതിക്കുന്നത് സാധാരണമാണ്. ജീവിക്കണമെങ്കിൽ അതേ മാർഗ്ഗമുള്ളൂ. എല്ലാം അറിയാമെങ്കിലും പരസ്പരം ഇക്കാര്യം പറയാറില്ലെന്നും ഇയാൾ പറയുന്നു.
ചിലർ സാധനങ്ങൾ കടത്താനും ജോലിക്കായും മറ്റും ചൈനയിലേക്ക് അനധികൃതമായി കുടിയേറാറുണ്ട്. ഇവർ പിടിക്കപ്പെടുകയോ മടക്കി അയയ്ക്കപ്പെടുകയോ ചെയ്യാറുണ്ട്. ഇവർ താൽക്കാലികമായി അടയ്ക്കാറുള്ള കേന്ദ്രങ്ങളിലും ജയിലുകളിലും ബലാത്സംഗത്തിന് ഇരയാകാറുണ്ട്. എല്ലാ രാത്രികളിലും ചില സ്ത്രീകൾ ഗാർഡിനൊപ്പം പോകേണ്ടിവരും. അവർ ബലാത്സംഗത്തിന് ഇരയാക്കപ്പെടുമെന്ന് ഹോൾഡിങ് സെന്ററിൽ കഴിയേണ്ടി വന്ന ഒരു 30 കാരി പറയുന്നു. ജയിൽ മുറി തുറക്കുന്നതിന്റെ സെല്ലിന്റെ താഴിൽ താക്കോൽ തിരിയുന്ന ശബ്ദം എപ്പോഴും കേൾക്കാറുണ്ടായിരുന്നെന്നും ഇവർ പറയുന്നു. ലൈംഗിക പീഡനങ്ങൾ തെറ്റായ കാര്യമാണ്. എന്നാൽ അത് തന്റെ കുറ്റമല്ലെന്നും വടക്കൻ കൊറിയയിൽ താമസിക്കുമ്പോൾ സ്വയം സംരക്ഷണം ഒരു നടക്കാത്ത കാര്യമാണെന്നും പറയുന്നു.