- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സേലത്ത് നിന്ന് അങ്കമാലിയിലേക്ക് കോടികൾ വിലമതിക്കുന്ന സ്ഫോടകവസ്തുക്കൾ കടത്താൻ ശ്രമം; 35 പെട്ടികളിലായി 7000 ജലാറ്റിൻ സ്റ്റിക്കുകളും 7500 ഡിറ്റനേറ്ററുകളുമായി തമിഴ്നാട് സ്വദേശികൾ പിടിയിൽ
വാളയാർ: തക്കാളി ലോഡെന്ന വ്യാജേന മിനിലോറിയിൽ കേരളത്തിലേക്കു കടത്തിയ ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഫോടക വസ്തുക്കൾ ഡാൻസാഫ് (ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ്) സ്ക്വാഡും വാളയാർ പൊലീസും ചേർന്ന് പിടികൂടി. 35 പെട്ടികളിലായി 7000 ജലാറ്റിൻ സ്റ്റിക്കുകളും 7500 ഡിറ്റനേറ്ററുകളുമാണ് പിടിച്ചെടുത്തത്.
തമിഴ്നാട് ധർമപുരി ജില്ലയിലെ അരൂർ താലൂക്കിൽ തമ്മപേട്ട സ്വദേശി രവി (38), തിരുവണ്ണാമല ജില്ലയിലെ ചെങ്കം താലൂക്കിൽ കോട്ടാവൂർ സ്വദേശി പ്രഭു (30) എന്നിവരെ വാളയാർ പൊലീസ് അറസ്റ്റ് ചെയ്തു. ക്വാറികളിൽ ഉപയോഗിക്കുന്ന ഈ സ്ഫോടക വസ്തുക്കൾ സേലത്ത് നിന്ന് അങ്കമാലിയിലേക്കാണ് കൊണ്ടുപോയിരുന്നത്
മറുനാടന് ഡെസ്ക്
Next Story