- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബുർജ് ഖലീഫയ്ക്ക് സമീപം താഴ്ന്ന് പറന്നു; കാഴ്ചക്കാർക്ക് വിരുന്നായി 'എക്സ്പോ സ്പെഷ്യൽ' എമിറേറ്റ്സ് വിമാനം
ദുബൈ: ദുബൈ എക്സ്പോ 2020ന്റെ പ്രചാരണത്തിനായി പ്രത്യേകം ഡിസൈൻ ചെയ്ത എമിറേറ്റ്സ് വിമാനം ബുർജ് ഖലീഫയ്ക്ക് സമീപം താഴ്ന്ന് പറന്നു. 11 നിറങ്ങളാണ് വിമാനത്തിൽ മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്നത്. 16 ദിവസം കൊണ്ടാണ് വിമാനം പൂർണമായും പെയിന്റ് ചെയ്തത്.
പൊതുജനങ്ങൾക്ക് ചിത്രങ്ങളെടുക്കാനുള്ള അവസരം നൽകിയാണ് വിമാനം പറന്നത്. എമിറേറ്റ്സിന്റെ എ 380 വിമാനമാണ് എക്സ്പോ പ്രചാരണത്തിനായി പ്രത്യേകം ഡിസൈൻ ചെയ്തിട്ടുള്ളത്.
Emirates Expo 2020 Dubai special livery A380 performs low flypasts over #Dubai
- Dubai Media Office (@DXBMediaOffice) October 14, 2021
Image Courtesy: Instagram / dubai.uae.dxb pic.twitter.com/fsCgZ5mHfM
ശൈഖ് സായിദ് റോഡിന് സമീപത്തും ദുബൈ നഗരത്തിലും വിമാനം താഴ്ന്ന് പറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. 'സീ യു ദെയർ' എന്ന് എഴുതിയ, നീല നിറം പൂശിയ വിമാനത്തിന് പച്ച, ഓറഞ്ച്, പിങ്ക്, പർപ്പിൾ, ചുവപ്പ് എന്നിങ്ങനെ ആകർഷകമായ നിറങ്ങളും വിമാനത്തിന് നൽകിയിട്ടുണ്ട്. വിമാനത്തിന്റെ ചിറകുകൾക്ക് താഴെയുള്ള എഞ്ചിൻ കൗളുകളിൽ എക്സ്പോയുടെ തീയതിയും കുറിച്ചിട്ടുണ്ട്.
മൂന്ന് വിമാനങ്ങളാണ് എമിറേറ്റ്സ് എക്സ്പോയ്ക്കായി രൂപമാറ്റം വരുത്തിയത്. എമിറേറ്റ്സിന്റെ പ്രചാരണത്തിന് ബുർജ് ഖലീഫയുടെ മുകളിൽ ചിത്രീകരിച്ച വീഡിയോയിലെ എയർഹോസ്റ്റസിന്റെ ചിത്രവും വിമാനത്തിൽ പതിച്ചിട്ടുണ്ട്. ഈ വിമാനം ഡിസൈൻ ചെയ്തതും പെയിന്റ് ചെയ്തതുമെല്ലാം എമിറേറ്റ്സ് സംഘം തന്നെയാണ്.




