കൽപറ്റ; കലോത്സവത്തിന് വേദി നിഷേധിച്ച കോളേജ് നടപടിയിൽ പ്രതിഷേധിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എഫ് സോൺ കലോത്സവം കോളേജിന് പുറത്തുകൊയ്ത്തൊഴിഞ്ഞ വയലിൽ നടത്താൻ തീരുമാനം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വയനാട് ജില്ലയുൾപെടുന്ന എഫ് സോൺ കലോത്സവത്തിനാണ് വയനാട് മുട്ടിൽ ഓർഫനേജ് കോളേജ്്് മതിയായ സൗകര്യങ്ങളില്ലെന്ന് കാണിച്ച് വേദി നിഷേധിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്റെ നേതൃത്വത്തിൽ കോളേജിന് മുൻവശത്തുള്ള കൊയ്ത്തൊഴിഞ്ഞ വയലിൽ സ്റ്റേജ് കെട്ടി പരിപാടി നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മുസ്ലിം ലീഗ് മാനേജ്മെന്റിന്റെ കീഴിലുള്ള കോളേജിൽ കലോത്സവം നടത്താൻ സമ്മതം നൽകാത്തതിന് പിന്നിൽ യൂണിവേഴ്സിറ്റി യൂണിയനോടും ഇതേ കോളേജിലെ യൂണിവേഴ്സിറ്റി യൂണയനിലെ വയനാട് ജില്ലാ പ്രതിനിധിയോടുമുള്ള രാഷ്ട്രീയ വിരേധമാണ് എന്ന് എഫ് സോൺ കലോത്സവത്തിന്റെ സംഘാടകർ പ്രതകരിച്ചു.

ചരിത്രത്തിലാദ്യമായി മുട്ടിൽ കോളേജിൽ എസ് എഫ് ഐ നേതൃത്വ നൽകുന്ന യൂണിയൻ അധികാരത്തിൽ വന്നതുമുതൽ എഫ് സോൺ കലോത്സവം ഇവിടെ വെച്ച് നടത്തുമെന്നുള്ള രീതിയിലുള്ള പ്രചരണങ്ങൾ നടന്നിരുന്നു. ഈ പ്രചരണത്തിന് രാഷ്ട്രീയമായി മറുപടി നൽകാനും എസ് എഫ് ഐക്കാരുടെ വെല്ലുവിളികളെ പ്രതിരോധിക്കാനും കഴിഞ്ഞ കാലങ്ങളിൽ കോളേജ് യൂണിയൻ ഭരിച്ചിരുന്ന യുഡിഎസ്എഫ് സഖ്യം കോളേജ് മാനേജ്മെന്റിനെ കൂട്ട് പിടിച്ച് നടത്തിയ രാഷ്ട്രീയനീക്കമാണ് കോളേജിൽ എഫ് സോൺ കലോത്സവം നടത്താൻ വേദി ആവശ്യപ്പെട്ടുള്ള യൂണിവേഴ്സിറ്റി യൂണയന്റെ കത്ത് പ്രിൻസിപ്പാൾ മടക്കിയതും വേദി നിഷേധിച്ചതും.

അതേ സമയം നാക് അക്രഡിറ്റേഷനിൽ എഗ്രേഡ് ലഭിച്ച കോളേജിൽ ഇത്തരത്തിൽ സൗകര്യക്കുറവുകളുണ്ടെങ്കിൽ പിന്നെങ്ങനെ എഗ്രേഡ് ലഭിച്ചു എന്നാണ് യൂണിവേഴ്സിറ്റി യൂണിയൻ ചോദിക്കുന്നത്. ഏതായാലും കുട്ടികൾക്കാവശ്യമുള്ള മൂത്രപ്പുരകൾ കുറവായതിനാൽ കോളേജിൽ മൂത്രപ്പുറ ടോയ്ലറ്റുകൾ നിർമ്മിക്കാൻ കോളേജ് യൂണിയന്റെ നേതൃത്വത്തിൽ നഗരത്തൽ പിരിവ് നടത്തി കേളേജ് മാനേജ്മെന്റിന് സംഭാവന അയച്ചിട്ടുണ്ട്. ബാത്ത്റൂം സൗകര്യങ്ങൽ കുറവാണെന്ന് കാണിച്ച് കോളേജ് നൽകിയ കത്ത് തെളിവാക്കിക്കൊണ്ട്് നാക് അക്രഡിറ്റേഷൻ സംഖത്തെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് പ്രതിഷേധക്കാർ. ഇത്രയും സൗകര്യങ്ങളില്ലെന്ന് കോളേജ് പ്രിൻസിപ്പാൾ തന്നെ സാക്ഷ്യപ്പെടുത്തുമ്പോൾ പിന്നെങ്ങനെയാണ് കോളേജിന് അക്രഡിറ്റേഷനിൽ എഗ്രേഡ് ലഭിച്ചതെന്നാണ് ഇവരുടെ ചോദ്യം.

ചരിത്രത്തിലാദ്യമായി മുസ്ലിംലീഗ് മാനേജ്മെന്റിന്റെ കീഴിലുള്ള വയനാട് മുട്ടിൽ ഓർഫേനേജ്് കോളേജിൽ ഇക്കുറി എസ് എഫ് ഐക്ക് യൂണിയൻ ഭരണം കിട്ടിയത് മുതലുള്ള പ്രചരണമായിരുന്നു ഇക്കൊല്ലത്തെ എഫ് സോൺ കലോത്സവം ഇവിടെ വെച്ച് നടത്തുമെന്നത്. എന്നാൽ കലോത്സവത്തിന് വേദിയനുവദിക്കണമെന്ന് കാണിച്ച് യൂണിവേഴ്സിറ്റി യൂണിയൻ നൽകിയ കത്ത് നിരസിച്ച കോളേജ് മാനേജ്മെന്റ് കലോത്സവം ഇവിടെ നടത്താൻ അനുവദിക്കില്ലെന്ന് മറുപടിയും നൽകി. ഇതിനായി കോളേജ് കാരണം പറഞ്ഞത് കോളേജിൽ ഇത്രയും വിദ്യാർത്ഥികൾ വന്നാൽ പ്രധമികാവശ്യം നിറേവറ്റാനുള്ള ടോയ്ലറ്റ് സൗകര്യങ്ങൾ കുറവാണെന്നായിരുന്നു. എന്നാൽ എസ് എഫ് ഐക്ക് പ്രാധിനിധ്യം ലഭിക്കുമെന്നതിനാൽ മുസ്ലിം ലീഗ് മാനേജ്മെന്റ് പ്രൻസിപ്പലിനെകൊണ്ട് ഇത്തരത്തിൽ മറുപടി നൽകിച്ചതാണെന്നാരോപിച്ച് എസ് എഫ് ഐ കോള്ജിലേക്ക് മാർച്ചും ടോയ്ലറ്റ് അപര്യാപ്തത പരിഹരിക്കാനായി കോളേജിൽ ടോയ്ലറ്റുകളുണ്ടായക്കാനാണെന്ന് പറഞ്ഞ അങ്ങാടിയിൽ പിരിവും നടത്തി. ഏതായാലും വേദി കിട്ടാതെ അനിശ്ചിതത്ത്വത്തിലായ എഫ് സോൺ കോലേത്സവവും ഇവരുടെ രാഷ്ട്രീയ വടംവലികളാൽ നിറം മങ്ങിയതാകുമെന്ന് തന്നെ വിലയിരുത്താം