- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീർ അന്തരിച്ചു; കോഴിക്കോടിന്റെ സാംസ്‌കാരിക സന്ധ്യകളുടെ ഭാഗമാകാൻ ബേപ്പൂർ സുൽത്താന്റെ ഭാര്യ ഇനിയില്ല
കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീർ അന്തരിച്ചു. 77 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അന്ത്യം. വാർധക്യസഹജ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി തീവ്രപരിചണ വിഭാഗത്തിലായിരു
കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീർ അന്തരിച്ചു. 77 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അന്ത്യം. വാർധക്യസഹജ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി തീവ്രപരിചണ വിഭാഗത്തിലായിരുന്നു. ന്യുമോണിയ ബാധിക്കുക കൂടി ചെയ്തതോടെ ആരോഗ്യനില വഷളായി.
1958ൽ ബഷീറുമായുള്ള വിവാഹ ശേഷമാണ് ഫാബി ബഷീർ കോഴിക്കോട്ടെ വൈലിൽ വസതിയിൽ എത്തിയത്. ബഷീർ എഴുതാനിരിക്കുന്ന മാങ്കൊസ്റ്റിൻ ചുവട്ടിൽ കട്ടൻ ചായയുമായെത്തുന്ന ഫാബി വൈക്കം മുഹമ്മദ് ബഷീറെന്ന സാഹിത്യകാരനെ എന്നും പ്രോത്സാഹിപ്പിച്ച വ്യക്തിത്വമാണ്.
ഫാത്തിമാ ബിയെ ബഷീറാണ് ആദ്യാക്ഷരങ്ങളായ ഫായും ബിയും ചേർത്ത് ഫാബി എന്നാക്കി മാറ്റിയത്. അദ്ധ്യാപികയായിരുന്ന ഫാബി വിവാഹ ശേഷം ജോലി ഉപേക്ഷിച്ച് ബഷീറിനൊപ്പം ജീവിക്കുകയായിരുന്നു. ബഷീറിന്റെ ഓർമകളെ കുറിച്ച് 'ബഷീറിന്റെ എടിയെ' എന്ന പുസ്തകം ഫാബി ബഷീർ എഴുതിയിട്ടുണ്ട്.
1994ൽ ബേപ്പൂർ സുൽത്താന്റെ മരണ ശേഷവും അദ്ദേഹത്തിന്റെ വീട്ടിലെത്തുന്ന സാഹിത്യ പ്രേമികൾക്ക് അഭയമായിരുന്നു ഫാബി. കോഴിക്കോട്ടെ സാംസ്‌കാരിക പരിപാടികളിലെല്ലാം അടുത്ത കാലം വരെ ഫാബി ബഷീർ സജീവമായിരുന്നു.
അനീസ്, ഷാഹിന എന്നിവരാണ് മക്കൾ. വ്യാഴാഴ്ച രാവിലെ 10 പത്തിന് ബേപ്പൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.